നാഷണല്‍ കൗണ്‍സില്‍ ഓഫ് എജുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എഡിറ്റര്‍ - 2 (ഇംഗ്ലീഷ്-1, ഹിന്ദി -1)
യോഗ്യത: ബിരുദവും ബുക്ക് പബ്ലിഷിങ്/മാസ് കമ്യൂണിക്കേഷന്‍/ജേണലിസം എന്നിവയില്‍ ഒന്നില്‍ ബിരുദാനന്തര ഡിപ്ലോമ. എഡിറ്റിങ് നിര്‍ബന്ധമായും ഒരു വിഷയമായി പഠിച്ചിരിക്കണം. എട്ട് വര്‍ഷം പ്രവൃത്തിപരിചയം. പ്രായം: 40-ല്‍ താഴെ.
അസിസ്റ്റന്റ് എഡിറ്റര്‍ -1 (ഉര്‍ദു)
യോഗ്യത: ബിരുദവും ബുക്ക് പബ്ലിഷിങ്/മാസ് കമ്യൂണിക്കേഷന്‍/ജേണലിസം എന്നിവയില്‍ ഒന്നില്‍ ബിരുദാനന്തര ഡിപ്ലോമ. എഡിറ്റിങ് നിര്‍ബന്ധമായും ഒരു വിഷയമായി പഠിച്ചിരിക്കണം. അഞ്ച് വര്‍ഷം പ്രവൃത്തിപരിചയം. പ്രായം: 35 വയസ്സില്‍ താഴെ.
ആര്‍ട്ടിസ്റ്റ്
യോഗ്യത: ഫൈന്‍ ആര്‍ട്ട്/അപ്ലൈഡ് ആര്‍ട്ട്/കൊമേഴ്‌സ്യല്‍ ആര്‍ട്ട് എന്നിവയില്‍ ഒന്നില്‍ ബിരുദം. അഞ്ച് വര്‍ഷം മുന്‍പരിചയം. പ്രായം: 35 വയസ്സില്‍ താഴെ.
മാര്‍ക്കറ്റിങ് എക്‌സിക്യുട്ടീവ്
യോഗ്യത: ബിരുദം. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം 30 വയസ്സില്‍ താഴെ.
സീനിയര്‍ പ്രൂഫ് റീഡര്‍ (ഇംഗ്ലീഷ്)
യോഗ്യത: ഇംഗ്ലീഷ്/ഹിന്ദി/ ഉര്‍ദുവില്‍ ബിരുദം. രണ്ട് വര്‍ഷം പ്രവൃത്തിപരിചയം. കംപ്യൂട്ടറില്‍ ജോലിചെയ്യാന്‍ അറിയണം. പ്രായം 30 വയസ്സില്‍ താഴെ.
സ്റ്റോര്‍ കീപ്പര്‍
യോഗ്യത: ആര്‍ട്‌സ്/ സയന്‍സ്/കൊമേഴ്‌സ് ബിരുദം. അല്ലെങ്കില്‍ എന്‍ജിനീയറിങ്ങിലോ മെറ്റീരിയല്‍ മാനേജ്‌മെന്റിലോ ഡിഗ്രി/ഡിപ്ലോമ. രണ്ട് വര്‍ഷം പ്രവൃത്തിപരിചയം വേണം. കംപ്യൂട്ടറില്‍ ജോലി ചെയ്ത് പരിചയം. പ്രായം 27 വയസ്സില്‍ താഴെ.
അപേക്ഷാഫീസ്: ജനറല്‍ വിഭാഗത്തിലെ പുരുഷന്മാര്‍ക്ക് 500 രൂപ. ഒ.ബി.സി. വിഭാഗക്കാരായ പുരുഷന്മാര്‍ക്ക് 250 രൂപ. പോസ്റ്റല്‍ ഓര്‍ഡര്‍ അല്ലെങ്കില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റായാണ് ഫീസ് അടയ്ക്കേണ്ടത്. വനിതകളെയും അംഗപരിമിതരെയും വിമുക്തഭടരെയും ഫീസ് അടയ്ക്കുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വിശദമായ വിജ്ഞാപനവും അപേക്ഷാഫോമും www.ncert.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അപേക്ഷിക്കേണ്ട വിലാസം: Section Officer, E.III, Room No.1, 2nd Floor, Zakir Hussain Block, Sri Aurobindo Marg New Delhi 110016.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 1.