ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്-കുക്ക്, സ്റ്റ്യുവാര്‍ഡ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
യോഗ്യത: 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് പരീക്ഷ പാസായിരിക്കണം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍, ദേശീയതലത്തില്‍ മികവ് തെളിയിച്ച കായികതാരങ്ങള്‍, സര്‍വീസിനിടെ മരിച്ച കോസ്റ്റ് ഗാര്‍ഡ് യൂണിഫോം ജീവനക്കാരുടെ മക്കള്‍ എന്നിവര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി.
പ്രായം: 01.10.2019-ന് 18-22 വയസ്സ്. 01-10-1997-നും 30-09-2001-നും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ പ്രായഇളവ് ലഭിക്കും.
ശാരീരികയോഗ്യത: ഉയരം: 157 സെ.മീ., മിനിമം 5 സെ.മീറ്റര്‍ നെഞ്ചളവ് വികാസം, പ്രായത്തിനനുസരിച്ച തൂക്കം. മികച്ച കാഴ്ചശക്തി. ശമ്പളം: 21,700 രൂപ അടിസ്ഥാനശമ്പളം, മറ്റ് അലവന്‍സുകള്‍.
20 സ്‌ക്വാട്ട്അപ്പ്, 10 പുഷ്അപ്പ്, ഏഴ് മിനിറ്റില്‍ 1.6 കിലോമീറ്റര്‍ ഓട്ടം എന്നിവയുള്‍പ്പെടുന്നതാണ് ശാരീരികക്ഷമതാപരിശോധന.
അപേക്ഷിക്കേണ്ട വിധം:www.joinindiancoastguard.gov.in എന്ന വെബ്സൈറ്റ് വഴി ജൂണ്‍ 5 മുതല്‍ ഓണ്‍ലൈന്‍ ആയി വേണം അപേക്ഷിക്കാന്‍. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൈയൊപ്പും അപ്ലോഡ് ചെയ്യണം. കേരളമുള്‍പ്പെടുന്ന വെസ്റ്റേണ്‍ സോണില്‍നിന്നുള്ള അപേക്ഷകര്‍ക്ക് മുംബൈയിലാണ് പരീക്ഷാകേന്ദ്രം.
അഡ്മിറ്റ്കാര്‍ഡ് ജൂണ്‍ 20-26 തീയതിക്കുള്ളില്‍ കോസ്റ്റ്ഗാര്‍ഡ് വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക 2019 സെപ്റ്റംബറില്‍ പ്രസിദ്ധപ്പെടുത്തും. ഇവര്‍ക്കുള്ള പരിശീലനം 2019 ഒക്ടോബറില്‍ ആരംഭിക്കും.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി - ജൂണ്‍ 10.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക - www.joinindiancoastguard.gov.in
Content Highlights: Indian Coast Guard, Coast Guard Recruitments, Jobs in Coast Guard