സോള്‍ജ്യര്‍ ടെക്‌നിക്കല്‍, സോള്‍ജ്യര്‍ ടെക്‌നിക്കല്‍ (ഏവിയേഷന്‍ ആന്‍ഡ് അമ്യുനിഷന്‍ എക്‌സാമിനര്‍) ട്രേഡുകളിലേക്ക് യുവാക്കളെ തിരഞ്ഞെടുക്കുന്നതിനായി കോഴിക്കോട് ആര്‍മി റിക്രൂട്ടിങ് ഓഫീസ് റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നു.
ഡിസംബര്‍ 16 മുതല്‍ 20 വരെയുള്ള തീയതികളില്‍ കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ വച്ചാണ് റാലി നടക്കുക. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ്, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള അവിവാഹിതരായ യുവാക്കള്‍ക്ക് പങ്കെടുക്കാം.
യോഗ്യത
- സോള്‍ജ്യര്‍ ടെക്‌നിക്കല്‍: ഫിസിക്‌സ്, കെമിസ്ട്രി, മാത്ത്‌സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു/തത്തുല്യം.
- സോള്‍ജ്യര്‍ ടെക്‌നിക്കല്‍ (ഏവിയേഷന്‍ ആന്‍ഡ് അമ്യുനിഷന്‍ എക്‌സാമിനര്‍): ഫിസിക്‌സ്, കെമിസ്ട്രി, മാത്ത്‌സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു/തത്തുല്യം. അല്ലെങ്കില്‍ മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഓട്ടോമൊബൈല്‍/കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്‌ട്രോണിക് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനിയറിങില്‍ ത്രിവത്സര ഡിപ്ലോമ.
പ്രായം: 17.6-23 വയസ്. ഉയരം: 165 സെ.മീ., നെഞ്ചളവ്: 77-82 സെ.മീറ്റര്‍.
റാലിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ http:// joinindianarmy.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് ഡിസംബര്‍ 5ന് ശേഷം അഡ്മിറ്റ് കാര്‍ഡുകള്‍ ഇതേ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.