യോഗ്യതയും മികവും നിര്‍ദിഷ്ട പ്രവൃത്തിപരിചയവുമുള്ള പ്രൊഫഷണലുകള്‍ക്ക് കേന്ദ്രസര്‍ക്കാരിലെ ഉന്നതപദവിയിലേക്ക് അവസരമൊരുങ്ങി.
ഐ.എ.എസ്., ഐ.ആര്‍.എസ്. തുടങ്ങിയ സര്‍വീസുകളിലുള്ളവരെ മാത്രം നിയമിച്ചിരുന്ന ജോയിന്റ് സെക്രട്ടറി പദവിയിലാണ് പ്രൊഫഷണലുകളെ നിയമിക്കുന്നത്.
റവന്യൂ, ധനകാര്യം, സാമ്പത്തികകാര്യം, കൃഷി- സഹകരണം, റോഡ് ഗതാഗതം, കപ്പല്‍ഗതാഗതം, പരിസ്ഥി-വനം-കാലാവസ്ഥാമാറ്റം, നവ-പുനരുപയോഗ ഊര്‍ജം, വ്യോമയാനം, വാണിജ്യം എന്നീ വിഭാഗങ്ങളിലായാണ് ജോയിന്റ് സെക്രട്ടറിമാരുടെ 10 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരാറടിസ്ഥാനത്തിലാണ് നിയമനം.
നിയമന കാലാവധി: 3 വര്‍ഷം. 5 വര്‍ഷത്തേക്കുവരെ നീട്ടിക്കിട്ടാം. ശമ്പളം: 144200-218200 രൂപ.
പ്രായം: 2018 ജൂലായ് 1-ന് ചുരുങ്ങിയത് 40 വയസ്സ് തികഞ്ഞിരിക്കണം. യോഗ്യത: ബിരുദം. ഉയര്‍ന്ന യോഗ്യതകള്‍ക്ക് മുന്‍ഗണന ലഭിക്കും.
പ്രവൃത്തിപരിചയം: ജോയിന്റ് സെക്രട്ടി പദവിക്ക് തുല്യമായ പദവിയില്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും സര്‍ക്കാര്‍ സര്‍വീസില്‍ പ്രവര്‍ത്തിക്കുന്നവര്‍. അല്ലെങ്കില്‍ തത്തുല്യപദവിയില്‍ പൊതുമേഖലാസ്ഥാപനത്തില്‍/ സ്വയംഭരണസ്ഥാപനത്തില്‍/സ്റ്റാറ്റിയൂട്ടറി സ്ഥാപനത്തില്‍/യൂണിവേഴ്‌സിറ്റികളില്‍/ഗവേഷണസ്ഥാപനങ്ങളില്‍ 15 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍.
സമാനപദവികളില്‍ സ്വകാര്യ കമ്പനികള്‍/കണ്‍സള്‍ട്ടന്‍സി ഓര്‍ഗനൈസേഷനുകളില്‍/അന്താരാഷ്ട്ര അല്ലെങ്കില്‍ ബഹുരാഷ്ട്ര സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 15 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷ: http://Lateral.nic.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 30.