ഈ വര്‍ഷം ബികോം, ബിഎ, ബിഎസ്‌സി, ബിബിഎ എന്നീ ബിരുദ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഐടി മേഖലയിലെ പ്രമുഖരായ ടിസിഎസില്‍ തൊഴിലവസരം.
ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സേചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിലാണ് തൊഴിലവസരം ഒരുങ്ങുന്നത്.
ടിസിഎസിന്റെ ഹൈദരാബാദിലെ കേന്ദ്രത്തിലെ നൂറിലധികം ഒഴിവുകളിലേക്കുള്ള ഇന്റര്‍വ്യു ആലപ്പുഴയിലെ ജില്ലാ എംപ്ലോയിമെന്റ് ആസ്ഥാനത്ത് വെച്ച് മേയ് 14ന് നടക്കും.
ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ബയോഡേറ്റ, മാര്‍ക്ക് ലിസ്റ്റ്, ഫോട്ടോ എന്നിവയുമായി നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്-0477-2230624, 8078828780, 9061560069 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക
Share this Article
Related Topics