ആര്‍ട്ടിഫൈസര്‍ അപ്രന്റിസ്: നാവികസേനയുടെ ആര്‍ട്ടിഫൈസര്‍ അപ്രന്റിസ് (എ.എ.) ഫെബ്രുവരി 2019 ബാച്ചിലേക്ക് സെയിലര്‍മാരാകാന്‍ അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് മാത്രമാണ് അവസരം.
യോഗ്യത: ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ച് 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു. കെമിസ്ട്രി/ബയോളജി/ കംപ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലും വിഷയം ഓപ്ഷനല്‍ ആയി പഠിച്ചിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ജൂണ്‍ 15.
സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്സ്: ഇന്ത്യന്‍ നാവികസേനയില്‍ സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട് (SSR) 2019 ഫെബ്രുവരി ബാച്ചിലേക്ക് അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 15. www.joinindiannavy.gov.in