പത്താംക്ലാസുകാര്‍ക്ക് കോസ്റ്റ് ഗാര്‍ഡില്‍ നാവിക് ആകാന്‍ അവസരം


3 min read
Read later
Print
Share

ഓണ്‍ലൈനായി അപേക്ഷിക്കണം

ന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്-കുക്ക്, സ്റ്റ്യുവാര്‍ഡ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

യോഗ്യത: 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് പരീക്ഷ പാസായിരിക്കണം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍, ദേശീയതലത്തില്‍ മികവ് തെളിയിച്ച കായികതാരങ്ങള്‍, സര്‍വീസിനിടെ മരിച്ച കോസ്റ്റ്ഗാര്‍ഡ് യൂണിഫോം ജീവനക്കാരുടെ മക്കള്‍ എന്നിവര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി.

പ്രായം: 01.04.2020-ന് 18-22 വയസ്സ്. 01.04.1998-നും 31.03.2002-നും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ വയസ്സിളവ് ലഭിക്കും.

ശാരീരികയോഗ്യത: ഉയരം: 157 സെ.മീ., മിനിമം 5 സെ.മീറ്റര്‍ നെഞ്ചളവ് വികാസം, പ്രായത്തിനനുസരിച്ച തൂക്കം. മികച്ച കാഴ്ചശക്തി.

20 സ്‌ക്വാട്ട്അപ്പ്, 10 പുഷ്അപ്പ്, ഏഴ് മിനിറ്റില്‍ 1.6 കിലോമീറ്റര്‍ ഓട്ടം എന്നിവയുള്‍പ്പെടുന്നതാണ് ശാരീരികക്ഷമതാപരിശോധന.

ശമ്പളം: 21,700 രൂപ അടിസ്ഥാനശമ്പളം, മറ്റ് അലവന്‍സുകള്‍.

അപേക്ഷിക്കേണ്ട വിധം: www.joinindiancoastguard.gov.in എന്ന വെബ്സൈറ്റ് വഴി ഒക്ടോബര്‍ 30 മുതല്‍ ഓണ്‍ലൈന്‍ ആയി വേണം അപേക്ഷിക്കാന്‍. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും കൈയൊപ്പും അപ്ലോഡ് ചെയ്യണം. കേരളമുള്‍പ്പെടുന്ന വെസ്റ്റേണ്‍ സോണില്‍നിന്നുള്ള അപേക്ഷകര്‍ക്ക് മുംബൈയിലാണ് പരീക്ഷാകേന്ദ്രം.

എഴുത്തുപരീക്ഷയെഴുതാന്‍ ക്ഷണിക്കപ്പെട്ടാല്‍ കൊണ്ടുവരേണ്ട രേഖകള്‍:

(a) Three copies of e-Admit card with latest photograph affixed.
(b) Original Class 10th pass certificate and mark sheet.
(c) Candidates who are perusing higher education can submit self attested photo copies of 10th class marks sheet and pass certificate. Candidates perusing higher education are also required to produce duly signed certificate by head of Registrar / chancellor clearly indicating list
of original certificate held. Provisional pass certificate (10th class) will be accepted in case state boards are late in issue of original certificates, subject to production of original pass certificate at INS Chilka before induction in Indian Coast Guard.
(d) Original Caste (if applicable)/ Income certificate for EWSs (Economically Weaker Sections) as per Govt. of India format (No other format will be entertained) available on ICG website.
(e) Domicile certificate of their respective state. However, in case of candidates from Assam, a Permanent Residential Certificate (PRC) as issued by Govt. of Assam or similar certificate by district administration, in lieu of standard domicile certificate will be accepted for the purpose of appearing in written examination/PFT/Initial Medicals. However, candidates from Assam has to produce a domicile certificate before induction at INS Chilka.
(f) Proof of identity such as passport, driving license, Aadhar card/ voter ID card, Pan card, School/ College ID card or any other photo identity proof.
(g) In case of reserved category applicants, availing age/percentage relaxation, either current or permanent address of online application should be same as the address mentioned in caste/category certificate (SC, ST & OBC)/Income certificate for EWSs (Economically Weaker Sections). Further in case of OBC, the category certificate should not be more than 3 financial years old and for such cases renewed/fresh certificate to be produced shall be in original as per Govt. of India format (No other format will be entertained).
(h) Ten recent colour passport size photographs with blue background.
(j) The date of issue of all documents has to be 08 Nov 19 or any date prior to 08 Nov 19 (closing date of application).

അഡ്മിറ്റ്കാര്‍ഡ് നവംബര്‍ 17-22 തീയതിക്കുള്ളില്‍ കോസ്റ്റ്ഗാര്‍ഡ് വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക 2020 മാര്‍ച്ചില്‍ പ്രസിദ്ധപ്പെടുത്തും. ഇവര്‍ക്കുള്ള പരിശീലനം 2020 ഏപ്രിലില്‍ ആരംഭിക്കും. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ എട്ട്.

Content Highlights: Indian Coast Guard Navik Recruitment; Apply online by 08th November

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram