കരസേനയില്‍ എന്‍ജി. വിദ്യാര്‍ഥികള്‍ക്ക് ലഫ്റ്റനന്റ് ആകാം


1 min read
Read later
Print
Share

അവസാന തീയതി: സപ്തംബര്‍ എട്ട്

കരസേന യൂണിവേഴ്സിറ്റി എന്‍ട്രി സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. 30 ഒഴിവുകളിലേക്കാണ് നിയമനം. 2018 ജൂണില്‍ കോഴ്‌സ് തുടങ്ങും. പരിശീലനത്തിന് ശേഷം ലഫ്റ്റന്റ് റാങ്കില്‍ പെര്‍മനന്റ് കമ്മിഷനായി നിയമനം ലഭിക്കും.

ഒഴിവുകള്‍
സിവില്‍ - ഏഴ്, മെക്കാനിക്കല്‍ - മൂന്ന്, ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് - നാല്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/എംഎസ്‌സി (കംപ്യൂട്ടര്‍ സയന്‍സ്) - നാല്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ടെലികോം കമ്യൂണിക്കേഷന്‍/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ - നാല്, ഇലക്ട്രോണിക്‌സ് - രണ്ട്, മെറ്റലര്‍ജിക്കല്‍ - രണ്ട്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ / ഇന്‍സ്ട്രുമെന്റേഷന്‍ - രണ്ട്, മൈക്രോ ഇലക്ട്രോണിക്‌സ് ആന്‍ഡ് മൈക്രോവേവ് - രണ്ട്

യോഗ്യത: എന്‍ജിനീയറിങ് പ്രീ ഫൈനല്‍ ഇയര്‍ (മൂന്നാം വര്‍ഷം) വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. പ്രായം: 01.07.2018-ന് 18-24 വയസ്സ് (1994 ജൂലായ് 2-നും 2000 ജൂലായ് 1-നും ഇടയില്‍ ജനിച്ചവരായിരിക്കണം)

വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളേജ്/സര്‍വകലാശാല എന്നിവിടങ്ങളില്‍ വെച്ചാകും ആദ്യഘട്ട തെരഞ്ഞെടുപ്പ്. പിന്നീട് നവംബര്‍/ഡിസംബര്‍ മാസങ്ങളില്‍ അഭിമുഖത്തിന് ക്ഷണിക്കും.

ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://joinindianarmy.nic.in/


Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram