ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളിലായി 99 ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം. തസ്തിക, ഒഴിവ്, ശമ്പള ഗ്രേഡ്, പ്രായം, പ്രവൃത്തിപരിചയം എന്നിവയുടെ വിവരങ്ങള്‍ ഇതോടൊപ്പം പട്ടികയില്‍. പ്രവൃത്തിപരിചയത്തിന് പുറമേ വേണ്ട അടിസ്ഥാന യോഗ്യത ഇനി പറയുന്നു.
1.ഡിസൈനിങ്/കണ്‍സ്ട്രക്ഷന്‍/മെയിന്റനന്‍സ്/റോട്ടറി എന്‍ജിനീയര്‍, റിഫൈനറി, ഇന്‍സ്‌പെക്ഷന്‍ എന്‍ജിനീയര്‍, റിഫൈനറി: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ (മെക്കാനിക്കല്‍, മെക്കാനിക്കല്‍ ആന്‍ഡ് പ്രൊഡക്ഷന്‍) 4 വര്‍ഷത്തെ ബി.ഇ./ ബി.ടെക്.
2. ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍, റിഫൈനറി: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ (ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്) 4 വര്‍ഷത്തെ ബി.ഇ./ബി.ടെക്.
3. ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയര്‍, റിഫൈനറി: ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്ങില്‍ (ഇന്‍സ്ട്രുമെന്റേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്) 4 വര്‍ഷത്തെ ബി.ഇ./ബി.ടെക്.
4. പ്രൊഡക്ഷന്‍ എന്‍ജിനീയര്‍, റിഫൈനറി: കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ (കെമിക്കല്‍, പെട്രോകെമിക്കല്‍, പെട്രോളിയം റിഫൈനിങ് ല്ക്ക പെട്രോകെമിക്കല്‍, പെട്രോളിയം റിഫൈനിങ്) 4 വര്‍ഷത്തെ ബി.ഇ./ബി.ടെക്.
5. സിവില്‍ എന്‍ജിനീയര്‍, റിഫൈനറി: സിവില്‍ എന്‍ജിനീയറിങ്ങില്‍ 4 വര്‍ഷത്തെ ബി.ഇ./ബി.ടെക്.
6. മെഡിക്കല്‍ ഓഫീസര്‍, വിശാഖപട്ടണം റിഫൈനറി: എം.ബി.ബി.എസ്., മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, ഇന്‍ഡസ്ട്രിയല്‍ ഹൈജീനില്‍ ഡിപ്ലോമ.
6. സേഫ്റ്റി ഓഫീസര്‍: ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്‍ജിനീയറിങ്ങില്‍ ബി.ഇ./ബി.ടെക്.
7. ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍: കെമിസ്ട്രിയില്‍ (അനലിറ്റിക്കല്‍/ഫിസിക്കല്‍/ഓര്‍ഗാനിക്ക്, ഇന്‍ഓര്‍ഗാനിക്ക്) എം.എസ്സി.
8. ലോ ഓഫീസര്‍: ബിരുദത്തിനുശേഷം നിയമത്തില്‍ നേടിയ മൂന്നുവര്‍ഷത്തെ ബിരുദം. അല്ലെങ്കില്‍ പ്ലസ്ടുവിനുശേഷം ബിരുദത്തില്‍ നേടിയ 5 വര്‍ഷത്തെ നിയമബിരുദം.
9. ചീഫ് ജനറല്‍ മാനേജര്‍-പ്രോസസ് ടെക്‌നോളജീസ് ആന്‍ഡ് ആര്‍ ല്ക്ക ഡി.: കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ എം.ഇ./എം.ടെക്.
10 അസിസ്റ്റന്റ് മാനേജര്‍-ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ് സെല്‍, ആര്‍ ല്ക്ക ഡി: 4 വര്‍ഷത്തെ കെമിക്കല്‍ ബി.ഇ./ ബി.ടെക്. അല്ലെങ്കില്‍ കെമിസ്ട്രിയില്‍ എം.ടെക്. അല്ലെങ്കില്‍ കെമിക്കല്‍ എന്‍ജിനീയറിങ്ങിലോ കെമിസ്ട്രിയിലോ പിഎച്ച്.ഡി.
11. സീനിയര്‍ മാനേജര്‍-എഫ്.സി.സി., അസിസ്റ്റന്റ് മാനേജര്‍/മാനേജര്‍- ഹൈഡ്രോപ്രോസസിങ്: കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ എ.ഇ./എം.ടെക്. അല്ലെങ്കില്‍ കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ (കെമിക്കല്‍ എന്‍ജിനീയറിങ്/ബയോടെക്‌നോളജി/പെട്രോളിയം റിഫൈനിങ്, പെട്രോ കെമിക്കല്‍, പെട്രോളിയം റിഫൈനിങ് ആന്‍ഡ് പെട്രോ കെമിക്കല്‍) ബി.ടെക്./ബി.ഇ.
12. അസിസ്റ്റന്റ് മാനേജര്‍/മാനേജര്‍- കാറ്റലൈസിസ്: കെമിസ്ട്രിയില്‍ (കാറ്റലൈസിസ്/മെറ്റീരിയല്‍സ്/കെമിക്കല്‍ എന്‍ജിനീയറിങ്) പിഎച്ച്.ഡി.
13. ഓഫീസര്‍- കാറ്റലൈസിസ്: കെമിസ്ട്രിയില്‍ (കാറ്റലൈസിസ്) പിഎച്ച്.ഡി., കെമിക്കല്‍ സയന്‍സസിന്റെ ബന്ധപ്പെട്ട മേഖലയില്‍ ബി.എസ്സിയും എം.എസ്സിയും.
14. സീനിയര്‍ മാനേജര്‍ -നാനോടെക്‌നോളജി: കെമിസ്ട്രിയില്‍(മെറ്റീരിയല്‍സ്/നാനോടെക്‌നോളജി/കെമിക്കല്‍ എന്‍ജിനീയറിങ്) പി.എച്ച്.ഡി.
16. സീനിയര്‍ മാനേജര്‍ അനലറ്റിക്കല്‍, ഓഫീസര്‍ അനലറ്റിക്കല്‍: കെമിസ്ട്രിയിലല്‍ (അനലറ്റിക്കല്‍/ഓര്‍ഗാനിക്ക്/ഇന്‍ഓര്‍ഗാനിക്ക്/പെട്രോകെമിക്കല്‍ എന്‍ജിനീയറിങ്) പിഎച്ച്.ഡി.
17. അസിസ്റ്റന്റ് മാനേജര്‍/ മാനേജര്‍-ബയോപ്രോസസ്: മൈക്രോബയോളജി/ബയോടെക്‌നോളജി/കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ പിഎച്ച്.ഡി.
18. ഓഫീസര്‍-ബയോപ്രോസസ്: കെമിക്കല്‍/ബയോടെക്‌നോളജിയില്‍ ബി.ഇ./ബി.ടെക്., എം.ഇ./എം.ടെക്.
19. സീനിയര്‍ മാനേജര്‍-പോളിമര്‍/പെട്രോകെമിക്കല്‍, ഓഫീസര്‍-പോളിമര്‍/പെട്രോകെമിക്കല്‍: പോളിമേര്‍സ്/ പോളിയോള്‍ഫിന്‍/പെട്രോകെമിക്കല്‍സില്‍ പിഎച്ച്.ഡി.
20. അസിസ്റ്റന്റ് മാനേജര്‍/മാനേജര്‍-കൊറോഷന്‍ സ്റ്റഡി/മെറ്റലര്‍ജി: കെമിക്കല്‍ എന്‍ജിനീയറിങ്/മെറ്റലര്‍ജിയില്‍ എം.ടെക്. അല്ലെങ്കില്‍ കെമിസ്ട്രി/കെമിക്കല്‍ എന്‍ജിനീയറിങ്/മെറ്റലര്‍ജിയില്‍ (കൊറോഷന്‍ സ്റ്റഡീസ് സ്‌പെഷ്യലൈസ് ചെയ്ത്) പിഎച്ച്.ഡി.
21. ചീഫ് മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍-അനലറ്റിക്കല്‍: കെമിസ്ട്രിയില്‍ (അനലറ്റിക്കല്‍/ഓര്‍ഗാനിക്ക്/ഇന്‍ഓര്‍ഗാനിക്ക്/പെട്രോകെമിക്കല്‍ എന്‍ജിനീയറിങ്) പിഎച്ച്.ഡി.
22. ചെസ്സ് പ്ലേയേര്‍സ്-സ്‌പോര്‍ട്‌സ് ഓഫീസര്‍ (മാനേജ്‌മെന്റ്)/സ്‌പോര്‍ട്‌സ് അസിസ്റ്റന്റ് (നോണ്‍ മാനേജ്‌മെന്റ്): 50 ശതമാനം മാര്‍ക്കോടെ ബിരുദം (മാനേജ്‌മെന്റ് വിഭാഗത്തിലേക്ക്), 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു/തത്തുല്യം (നോണ്‍ മാനേജ്‌മെന്റ് വിഭാഗത്തിലേക്ക്), ഫിഡേ റേറ്റിങ് പുരുഷന്മാര്‍ക്കും വനിതകള്‍ക്കും യഥാക്രമം 2400, 2200.
അപേക്ഷാ ഫീസ്: 590 രൂപ. എസ്.സി., എസ്.ടി., അംഗപരിമിതര്‍ എന്നിവര്‍ക്ക് ഫീസില്ല. ഫീസ് ഓണ്‍ലൈനായി അടയ്ക്കണം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
അപേക്ഷ; http://www.hindustanpetroleum.com എന്ന വെബ്‌സൈറ്റില്‍ ഓഗസ്റ്റ് 31-നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. വെബ്‌സൈറ്റിലെ ഔദ്യോഗിക വിജ്ഞാപനം വായിച്ച് യോഗ്യത ഉറപ്പുവരുത്തിയതിനുശേഷം മാത്രം അപേക്ഷിക്കുക.