നാല്‍ക്കോയില്‍ 115 എന്‍ജിനീയര്‍


1 min read
Read later
Print
Share

അപേക്ഷകരെ 2018 ഗേറ്റ് സ്‌കോറിന്റെയും മെറിറ്റിന്റെയും അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും.

കേന്ദ്രസര്‍ക്കാര്‍ സംരംഭമായ നാഷണല്‍ അലുമിനിയം കമ്പനി ലിമിറ്റഡിലേക്ക് 2018-ലെ ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് എന്‍ജിനീയറിങ് (GATE) സ്‌കോറിന്റെ അടിസ്ഥാനത്തില്‍ എന്‍ജിനീയര്‍മാരെ നിയമിക്കുന്നു. വിവിധ വിഭാഗങ്ങളിലായി 115 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഗ്രാജുവേറ്റ് എന്‍ജിനീയര്‍ ട്രെയിനി

ഒഴിവുകള്‍: മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, മെറ്റലര്‍ജി, ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍.

യോഗ്യത: അനുബന്ധ ട്രേഡില്‍ 65 ശതമാനം മാര്‍ക്കോടെ എന്‍ജിനീയറിങ്/ ടെക്‌നോളജി ബിരുദം. സാധുവായ ഗേറ്റ് 2018 സ്‌കോര്‍.

പ്രായം: 30 വയസ്സില്‍ താഴെ. തിരഞ്ഞെടുപ്പ്: അപേക്ഷകരെ 2018 ഗേറ്റ് സ്‌കോറിന്റെയും മെറിറ്റിന്റെയും അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. പിന്നീട് വ്യക്തിഗത അഭിമുഖത്തിലൂടെയായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.

ശമ്പളം: തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഒരു വര്‍ഷം ട്രെയിനിങ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഈ കാലയളവില്‍ 40000-3%-140000 രൂപയാണ് ശമ്പള സ്‌കെയില്‍.

അപേക്ഷാഫീസ്: ജനറല്‍, ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 500 രൂപ. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും അംഗപരിമിതര്‍ക്കും 100 രൂപ. അപേക്ഷിക്കേണ്ട വിധം: www.nalcoindia.com എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസാന തീയതി: മേയ് 22.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram