ഭാരത് പെട്രോളിയത്തില്‍ എന്‍ജിനീയര്‍, ഓഫീസര്‍


3 min read
Read later
Print
Share

റിഫൈനറീസ്, പെട്രോകെമിക്കല്‍സ്, ബയോ-ഫ്യൂവല്‍, ക്വാളിറ്റി അഷ്വറന്‍സ് വിഭാഗങ്ങളിലാണ് എന്‍ജിനീയര്‍മാരുടെ ഒഴിവുകളുള്ളത്.

പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബി.പി.സി.എല്‍.) വിവിധ വിഭാഗങ്ങളിലേക്ക് എന്‍ജിനീയര്‍മാരുടെയും ഓഫീസര്‍മാരുടെയും അപേക്ഷ ക്ഷണിച്ചു.

ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. റിഫൈനറീസ്, പെട്രോകെമിക്കല്‍സ്, ബയോ-ഫ്യൂവല്‍, ക്വാളിറ്റി അഷ്വറന്‍സ് വിഭാഗങ്ങളിലാണ് എന്‍ജിനീയര്‍മാരുടെ ഒഴിവുകളുള്ളത്. ഹ്യൂമന്‍, റിസോഴ്‌സസ്, ലീഗല്‍ മാനേജ്‌മെന്റ്, ഒഫീഷ്യല്‍ ലാംഗ്വേജ് ഇംപ്ലിമെന്റേഷന്‍ വിഭാഗങ്ങളില്‍ ഓഫീസര്‍മാരുടെ ഒഴിവുണ്ട്. കമ്പനി സെക്രട്ടറി തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

1. കെമിക്കല്‍ എന്‍ജിനീയര്‍ (പെട്രോകെമിക്കല്‍സ്): 60 ശതമാനം മാര്‍ക്കോടെ കെമിക്കല്‍ എന്‍ജിനീയറിങ് ബിരുദം. ബന്ധപ്പെട്ട മേഖലകളില്‍ 3-12 വര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. പ്രായം: 35 വയസ്.

2. കെമിക്കല്‍ എന്‍ജിനീയര്‍ (റിഫൈനറീസ്): 60 ശതമാനം മാര്‍ക്കോടെ കെമിക്കല്‍ എന്‍ജിനീയറിങ് ബിരുദം. പെട്രോളിയം റിഫൈനറികളിലെ ഓപ്പറേഷന്‍സ്/ പ്രൊസസ് പ്ലാന്റില്‍ 3-12 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 35 വയസ്.

3. പ്രോജക്ട് കണ്‍സ്ട്രക്ഷന്‍ ലീഡര്‍ (ബയോഫ്യൂവല്‍സ്): 60 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍/ സിവില്‍ എന്‍ജിനീയറിങ് ബിരുദം. എം.ബി.എ. അഭിലഷണീയ യോഗ്യതയാണ്. പെട്രോളിയം റിഫൈനറികളിലെ പ്രോജക്ട് നിര്‍വഹണത്തില്‍ 15-20 വര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. പ്രായം: 40 വയസ്.

4. പ്രോജക്ട് കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയര്‍ (ബയോഫ്യൂവല്‍സ്): 60 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍/ സിവില്‍/ ഇലക്ട്രിക്കല്‍/ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ് ബിരുദം. പെട്രോളിയം റിഫൈനറികളില്‍ 5-10 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 32 വയസ്.

5. ഇന്‍സ്‌പെക്ഷന്‍ എന്‍ജിനീയര്‍ (ബയോഫ്യൂവല്‍സ്): 60 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം. റിഫൈനറികളിലെ ഇന്‍സ്‌പെക്ഷന്‍ വിഭാഗത്തില്‍ 8-12 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 35 വയസ്.

6. ഹെല്‍ത്ത്, സേഫ്റ്റി ആന്‍ഡ് എന്‍വയോണ്‍മെന്റ് ഓഫീസര്‍: 60 ശതമാനം മാര്‍ക്കോടെ ഹെല്‍ത്ത്, സേഫ്റ്റി ആന്‍ഡ് എന്‍വയോണ്‍മെന്റില്‍ പി.ജി. ഡിപ്ലോമ. 8-15 വര്‍ഷത്തെ പ്രവൃത്തിപരിചയം. അപേക്ഷകര്‍ക്ക് ഏതെങ്കിലും ബ്രാഞ്ചില്‍ എന്‍ജിനീയറിങ് ബിരുദമുണ്ടായിരിക്കണം. പ്രായം:37 വയസ്.

7. അഗ്രിക്കള്‍ച്ചറിസ്റ്റ്/ ബയോമാസ് ഫ്യൂവല്‍ സപ്ലൈ ചെയിന്‍ ഇന്‍-ചാര്‍ജ്: 60 ശതമാനം മാര്‍ക്കോടെ എം.എസ്സി. അഗ്രോണമി. 4-12 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 35 വയസ്.

8. ലേണിങ് ആന്‍ഡ് ഡെവലപ്‌മെന്റ് (എച്ച്.ആര്‍.): 60 ശതമാനം മാര്‍ക്കോടെ എം.ബി.എ, എം.എ, പി.ജി. ഡിപ്ലോമ ഇന്‍ എച്ച്.ആര്‍, പേഴ്‌സണല്‍ മാനേജ്‌മെന്റ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്. 3-12 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം:35 വയസ്.

9. എംപ്ലോയി റിലേഷന്‍സ് (എച്ച്. ആര്‍.): 60 ശതമാനം മാര്‍ക്കോടെ എം.ബി.എ, എം.എ, പി.ജി. ഡിപ്ലോമ ഇന്‍ എച്ച്.ആര്‍./ പേഴ്‌സണല്‍ മാനേജ്‌മെന്റ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്. 3-12 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 35 വയസ്.

10. ടാലന്റ് മാനേജ്‌മെന്റ് (എച്ച്.ആര്‍.): 60 ശതമാനം മാര്‍ക്കോടെ എം.ബി.എ, എം.എ, പി.ജി. ഡിപ്ലോമ ഇന്‍ എച്ച്.ആര്‍./ പേഴ്‌സണല്‍ മാനേജ്‌മെന്റ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്. 3-12 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 35 വയസ്.

11. എച്ച്.ആര്‍. അനലറ്റിക്‌സ് (എച്ച്.ആര്‍.): 60 ശതമാനം മാര്‍ക്കോടെ എം.ബി.എ, എം.എ, പി.ജി. ഡിപ്ലോമ ഇന്‍ എച്ച്.ആര്‍./ പേഴ്‌സണല്‍ മാനേജ്‌മെന്റ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്. എച്ച്.ആര്‍. അനലറ്റിക്‌സ് രഗംത്ത് 3-12 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 35 വയസ്.

12. എസ്.എ.പി. എച്ച്.ആര്‍. (എച്ച്.ആര്‍.): 60 ശതമാനം മാര്‍ക്കോടെ എം.ബി.എ, എം.എ, പി.ജി. ഡിപ്ലോമ ഇന്‍ എച്ച്.ആര്‍./ പേഴ്‌സണല്‍ മാനേജ്‌മെന്റ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്. എസ്.എ.പി. ഹ്യൂമന്‍ റിസോഴ്‌സസ് രംഗത്ത് 3-12 വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 35 വയസ്.

13. ക്വാളിറ്റി അഷ്വറന്‍സ്: 70 ശതമാനം മാര്‍ക്കോടെ എം.എസ്.സി. കെമിസ്ട്രി. ഓര്‍ഗാനിക്/ ഫിസിക്കല്‍/ ഇന്‍ഓര്‍ഗാനിക്/ അനലറ്റിക്കല്‍ കെമിസ്ട്രിയില്‍ സ്‌പെഷലൈസേഷന്‍ നേടിയിരിക്കണം. പെട്രോളിയം/ പെട്രോകെമിക്കല്‍ മേഖലയിലെ ടെസ്റ്റിങ് ലാബോറട്ടറികളില്‍ 2-7 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായം: 30 വയസ്.

14. ലീഗല്‍: 55 ശതമാനം മാര്‍ക്കോടെ നിയമത്തില്‍ ബിരുദം/ പി.ജി. അഭിഭാഷകനായോ സര്‍ക്കാര്‍/ സ്വകാര്യ മേഖലകളിലെ നിയമവകുപ്പില്‍ ലീഗല്‍ ഓഫീസറായോ 5-12 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 35 വയസ്.

15. കമ്പനി സെക്രട്ടറി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ഐ.സി.എസ്.ഐ.) ഫൈനല്‍ പരീക്ഷ 55 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. 3-12 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 35 വയസ്.

16. ഒഫീഷ്യല്‍ ലാംഗ്വേജ് ഇംപ്ലിമെന്റേഷന്‍: 60 ശതമാനം മാര്‍ക്കോടെ ഹിന്ദിയില്‍ പി.ജി. ബിരുദതലത്തില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം. ഇംഗ്ലീഷില്‍നിന്ന് ഹിന്ദിയിലേക്കും തിരിച്ചുമുള്ള തര്‍ജമയില്‍ 3-12 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം: 35 വയസ്.

www.bharatpetroleum.com എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി: ജൂണ്‍ 27.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram