യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നടത്തുന്ന 2018-ലെ കമ്പൈന്‍ഡ് മെഡിക്കല്‍ സര്‍വീസസ് പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
റെയില്‍വേ, ഓര്‍ഡനന്‍സ് ഫാക്ടറികള്‍, സെന്‍ട്രല്‍ ഹെല്‍ത്ത് സര്‍വീസസ് എന്നിവിടങ്ങളിലായി 454 ഒഴിവുകളുണ്ട്.
യോഗ്യത: എം.ബി.ബി.എസ്. (എഴുത്തുപരീക്ഷയും പ്രാക്ടിക്കല്‍ പരീക്ഷയും പാസായവരായിരിക്കണം). അവസാനവര്‍ഷക്കാര്‍ക്കും ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാത്തവര്‍ക്കും അപേക്ഷിക്കാം.
അവസാന തീയതി: മേയ് 25. വെബ്സൈറ്റ്: www.upsconline.nic.in