തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റ് (സി.എം.ഡി.) പ്രോഗ്രാം എക്സിക്യുട്ടീവ്, അനിമേറ്റര്‍ തസ്തികകളിലായി 20 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള- ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിനുവേണ്ടിയുള്ള (കെ.ഐ.ഡി. സി.) കരാര്‍ നിയമനമാണ്.
പ്രോഗ്രാം എക്സിക്യുട്ടീവ് (യങ് ഇന്നൊവേറ്റീവ് പ്രോഗ്രാം)- 3: യോഗ്യത- ഫസ്റ്റ് ക്ലാസോടെ എം.എസ്സി./ എം.എസ്.ഡബ്ല്യു വും മൂന്നുവര്‍ഷത്തെ പരിചയം. അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസോടെ എന്‍ജിനീയറിങ്/അഗ്രികള്‍ച്ചര്‍/മെഡിസിന്‍/സയന്‍സ്/മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ ബിരുദവും അഞ്ചുവര്‍ഷത്തെ പരിചയവും.
പ്രോഗ്രാം എക്സിക്യുട്ടീവ് (എമര്‍ജിങ് ടെക്നോളജീസ്, മറ്റു പ്രോജക്ടുകള്‍) - 5 : യോഗ്യത- ഫസ്റ്റ് ക്ലാസോടെ എം.ടെക്./എം.ബി.എ., എന്‍ജിനീയറിങ് ബിരുദം. മൂന്നുവര്‍ഷത്തെ പരിചയം. അല്ലെങ്കില്‍ ഫസ്റ്റ് ക്ലാസോടെ എന്‍ജിനീയറിങ് ബിരുദവും അഞ്ചുവര്‍ഷത്തെ പരിചയവും.
അനിമേറ്റര്‍ (മഞ്ചാടി)- 12: യോഗ്യത- ഫസ്റ്റ് ക്ലാസോടെ എം.എസ്സി./എം.എസ്.ഡബ്ല്യു., മൂന്നുവര്‍ഷത്തെ അധ്യാപനപരിചയം. അല്ലെങ്കില്‍ എന്‍ജിനീയറിങ്/ സയന്‍സ്/മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ ഫസ്റ്റ് ക്ലാസോടെ ബിരുദവും അഞ്ചുവര്‍ഷത്തെ പരിചയവും.
മൂന്നു തസ്തികകളിലും മേല്‍പറഞ്ഞ യോഗ്യതകള്‍ക്ക് പുറമേ ഇംഗ്ലീഷ്, മലയാളം ഭാഷകള്‍ നന്നായി സംസാരിക്കാനും എഴുതാനുമുള്ള കഴിവ്, ഐ.ടി. മേഖലയില്‍ വേഡ് പ്രൊസസിങ്, സ്പ്രഡ് ഷീറ്റ് ആന്‍ഡ് പ്രസന്റേഷന്‍ എം.എസ്. പ്രോജക്ട് പ്രാവീണ്യം എന്നിവ ഉണ്ടായിരിക്കണം. ഉയര്‍ന്ന പ്രായം: മൂന്ന് തസ്തികകളിലും 30 വയസ്സ്.
ശമ്പളം: 32500 രൂപ (യോഗ്യതയും പരിചയവുമനിസരിച്ച് മാറ്റം വരാം). വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും ്ര്ര
http://www.kdisc.kerala.gov.in,http://www.cmdkerala.netഎന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക. അവസാന തീയതി: സെപ്റ്റംബര്‍ 19.