കേന്ദ്ര സായുധ പോലീസില്‍ 398 അസി. കമാന്‍ഡന്റ്


1 min read
Read later
Print
Share

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ്, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സ്, സശസ്ത്ര സീമാ ബല്‍ എന്നീ വിഭാഗങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്.

കേന്ദ്ര സായുധ പോലീസില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് തസ്തികയിലേക്ക് യുവാക്കളെ തിരഞ്ഞെടുക്കുന്നതിനായുള്ള സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സസ് (അസിസ്റ്റന്റ് കമാന്‍ഡന്റ്‌സ്) എക്സാമിനേഷന്‍-2018-ലേക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം.

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സ്, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സ്, സശസ്ത്ര സീമാ ബല്‍ എന്നീ വിഭാഗങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

യോഗ്യത: അംഗീകൃത സര്‍വകലാശാലാ ബിരുദം. എന്‍.സി.സി. ബി/സി സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.

പ്രായം: 20-25 വയസ്സ്.

ശാരീരിക യോഗ്യത: ഉയരം- പുരുഷന്മാര്‍- കുറഞ്ഞ ഉയരം- 165 സെ.മീ., സ്ത്രീകള്‍- 157 സെ.മീ., നെഞ്ചളവ്- പുരുഷന്മാര്‍- 81 സെ.മീ. (5 സെ.മീ വികാസം), തൂക്കം- പുരുഷന്മാര്‍- കുറഞ്ഞത് 50 കി.ഗ്രാം., തൂക്കം- സ്ത്രീകള്‍-46 കി.ഗ്രാം

അപേക്ഷാഫീസ്: 200 രൂപ. സ്ത്രീകള്‍, എസ്.സി., എസ്.ടി. വിഭാഗക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല. യു.പി.എസ്.സി.യുടെ വെബ്‌സൈറ്റില്‍ ആദ്യഘട്ടം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ ലഭിക്കുന്ന പേ-ഇന്‍-സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖകളില്‍ ഫീസ് അടയ്ക്കാം.

അപേക്ഷിക്കേണ്ട വിധം: www.upsconline.nic.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. പരീക്ഷയ്ക്ക് മൂന്നാഴ്ച മുമ്പായി വെബ്‌സൈറ്റില്‍നിന്ന് ഇ-അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 21.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram