എന്‍ജിനീയര്‍മാര്‍ക്ക് കരസേനയില്‍ അവസരം; 191 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം


1 min read
Read later
Print
Share

അപേക്ഷിക്കാനുള്ള അവസാന തീയതി - ഓഗസ്റ്റ് 22

ന്ത്യന്‍ ആര്‍മിയിലെ ടെക്‌നിക്കല്‍ എന്‍ട്രി കോഴ്‌സിലേക്ക് നിര്‍ദിഷ്ട ശാരീരികയോഗ്യതയുള്ള എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കുമാണ് അവസരം.

പുരുഷന്മാരുടെ ടെക്‌നിക്കല്‍ കോഴ്‌സില്‍ 175 ഒഴിവുകളും സ്ത്രീകളുടെ ടെക്‌നിക്കല്‍ കോഴ്‌സില്‍ 14 ഒഴിവുകളുമുണ്ട്. സൈനിക സേവനത്തിനിടയില്‍ മരിച്ചവരുടെ വിധവകള്‍ക്കായി നോണ്‍ടെക്‌നിക്കല്‍ കോഴ്‌സിലും ടെക്‌നിക്കല്‍ കോഴ്‌സിലും ഓരോ ഒഴിവ് നീക്കിവെച്ചിട്ടുണ്ട്.

എന്‍ജിനിയറിങ് അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഇവര്‍ 2020 ഒക്ടോബര്‍ ഒന്നിനുള്ളില്‍ പരീക്ഷ പാസായി ബിരുദം നേടിയിരിക്കണം.

പ്രായം: 01.04.2020-ന് 20-27 വയസ്സ്.

എസ്.എസ്.ബി. ഇന്റര്‍വ്യൂ, ഗ്രൂപ്പ്‌ടെസ്റ്റ്, സൈക്കോളജിക്കല്‍ ടെസ്റ്റ്, മെഡിക്കല്‍ടെസ്റ്റ് എന്നിവയുണ്ടാകും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള പരിശീലനം 2020 ഏപ്രിലില്‍ ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍ ആരംഭിക്കും.

അപേക്ഷിക്കാനുള്ള അവസാന തീയതി - ഓഗസ്റ്റ് 22.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Content Highlights: Army Technical Entry; Apply Now for 191 Vacancies

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram