തിരുവനന്തപുരം: കരസേനയുടെ റിക്രൂട്ട്‌മെന്റ് റാലി ഒക്ടോബര്‍ 15 മുതല്‍ 24 വരെ തിരുവനന്തപുരം പാങ്ങോട് കുളച്ചല്‍ മൈതാനത്ത് നടക്കും. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജിയര്‍ ടെക്‌നിക്കല്‍, സോള്‍ജിയര്‍ നഴ്‌സിങ് അസിസ്റ്റന്റ്, സോള്‍ജിയര്‍ ക്ലര്‍ക്ക്/സ്‌റ്റോര്‍കീപ്പര്‍ ടെക്‌നിക്കല്‍, സോള്‍ജിയര്‍ ട്രേഡ്‌സ്‌മെന്‍, സോള്‍ജിയര്‍ ടെക്‌നിക്കല്‍ (നഴ്‌സിങ് അസിസ്റ്റന്റ്) എന്നീ തസ്തികകളിലേക്കാണ് നിയമനം.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിലൂടെ ആഗസ്ത് 16 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.