കോട്ടയത്ത് ആര്‍മി റിക്രൂട്ട്മെന് റാലി: രജിസ്ട്രേഷന്‍ ഒക്ടോബര്‍ മൂന്ന് മുതല്‍


1 min read
Read later
Print
Share

നവംബര്‍ 16-നുള്ളില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തണം

തിരുവനന്തപുരം ആര്‍മി റിക്രൂട്ടിങ് ഓഫീസ് ഡിസംബര്‍ 2 മുതല്‍ 11 വരെ കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ നടത്തുന്ന കരസേന റിക്രൂട്ട്മെന്റ് റാലിക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒക്ടോബര്‍ മൂന്നിന് തുടങ്ങും.

റാലിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ നവംബര്‍ 16-നുള്ളില്‍ www.joinindianarmy.nic.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളില്‍നിന്നുള്ളവര്‍ക്ക് റാലിയില്‍ പങ്കെടുക്കാം.

സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജ്യര്‍ ടെക്നിക്കല്‍, സോള്‍ജ്യര്‍ ക്ലാര്‍ക്ക്/സ്റ്റോര്‍കീപ്പര്‍ ടെക്നിക്കല്‍, സോള്‍ജ്യര്‍ ട്രേഡ്‌സ്മെന്‍, സോള്‍ജ്യര്‍ ടെക്നിക്കല്‍ (നഴ്സിങ് അസിസ്റ്റന്റ്) എന്നീ തസ്തികളിലേക്കാണ് റാലി നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം ആര്‍മി റിക്രൂട്ടിങ് ഓഫീസുമായി (പാങ്ങോട്) നേരിട്ടോ, 0471-2351762 എന്ന നമ്പറിലോ ബന്ധപ്പെടുക.

Content Highlights: Army Recruitment Rally at Kottayam; Register online onward 03 October at joinindianarmy.nic.in

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram