ചണ്ഡീഗഢ് PGIMER: 99 ഗ്രൂപ്പ് ബി, സി ഒഴിവുകള്‍, തുടക്ക ശമ്പളം 30,000ത്തിന് മുകളില്‍


2 min read
Read later
Print
Share

62 ലാബ് ടെക്നീഷ്യന്‍ | 15 സ്റ്റെനോഗ്രാഫര്‍

ണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ & റിസര്‍ച്ചില്‍ വിവിധ തസ്തികകളിലായി 99 ഒഴിവുകളുണ്ട്. പരസ്യ നമ്പര്‍: PGI/RC/094/2018/6379.

1. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍

ശമ്പള സ്‌കെയില്‍: ലെവല്‍ 7

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഓഫീസ് സൂപ്രണ്ട്/ സമാന തസ്തികയില്‍ 5 വര്‍ഷത്തെ പ്രവൃത്തിപരിചയം, സര്‍ക്കാര്‍ റൂള്‍സ് & റെഗുലേഷനില്‍ അറിവ്. പേഴ്സണല്‍ മാനേജ്മെന്റ്/ ലേബര്‍ നിയമം/ അഡ്മിനിസ്ട്രേറ്റീവ് നിയമത്തില്‍ പി.ജി. ഡിപ്ലോമ അഭിലഷണീയം.

പ്രായം: 40 കവിയരുത്.

2. ജൂനിയര്‍ ടെക്നീഷ്യന്‍(ലാബ്)

ശമ്പള സ്‌കെയില്‍: ലെവല്‍ 6

യോഗ്യത: മെഡിക്കല്‍ ലാബ് ടെക്നോളജിയില്‍ ബി.എസ്സി. അല്ലെങ്കില്‍ ബി.എസ്സിയും മെഡിക്കല്‍ ലാബ് ടെക്നോളജിയില്‍ ഡിപ്ലോമയും.

പ്രായം: 18-30

3. ജൂനിയര്‍ ടെക്നീഷ്യന്‍(എക്‌സ്-റേ)

ശമ്പള സ്‌കെയില്‍: ലെവല്‍ 6

യോഗ്യത: എക്‌സ്-റേ/ റേഡിയോളജിയില്‍ മെഡിക്കല്‍ ടെക്നോളജി ബി.എസ്സി. അല്ലെങ്കില്‍ മെഡിക്കല്‍ ടെക്നോളജി റേഡിയോ ഡയഗ്‌നോസിസ്/ മെഡിക്കല്‍ ടെക്നോളജി റേഡിയോ ഡയഗ്‌നോസിസ് & ഇമേജിങ് ടെക്നോളജിയില്‍ ബി.എസ്സി.

പ്രായം: 18-30

4. ജൂനിയര്‍ സ്പീച്ച് തെറാപ്പിസ്റ്റ്

ശമ്പള സ്‌കെയില്‍: ലെവല്‍ 6
യോഗ്യത: സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ ബി.എസ്സി. പ്രമുഖ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്പീച്ച് ആന്‍ഡ് ഓഡിയോളജിയില്‍ ഒരുവര്‍ഷത്തെ ക്ലിനിക്കല്‍ പരിചയം.

പ്രായം: 18-30

5. പെര്‍ഫ്യൂഷനിസ്റ്റ്

ശമ്പള സ്‌കെയില്‍: ലെവല്‍ 6

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം, അംഗീകൃത സ്ഥാപനത്തില്‍നിന്ന് പെര്‍ഫ്യൂഷന്‍ ടെക്നോളജിയില്‍ ഒരുവര്‍ഷത്തെ പരിശീലനത്തിനുശേഷം നേടിയ സര്‍ട്ടിഫിക്കറ്റ്. ക്ലിനിക്കല്‍ പെര്‍ഫ്യൂഷനില്‍ പ്രവൃത്തിപരിചയം അഭിലഷണീയം.

പ്രായം: 18-30

6. സ്റ്റെനോഗ്രാഫര്‍

ശമ്പള സ്‌കെയില്‍: ലെവല്‍ 4

യോഗ്യത: പ്ലസ്ടു/തത്തുല്യം, ഇംഗ്ലീഷ് / ഹിന്ദി സ്റ്റെനോഗ്രാഫിയില്‍ മിനിറ്റില്‍ 80 വാക്ക് ഡിക്ടേഷന്‍ വേഗം, കംപ്യൂട്ടറില്‍ ഇംഗ്ലീഷ് ട്രാന്‍സ്‌ക്രിപ്ഷനില്‍ മിനിറ്റില്‍ 50/ ഹിന്ദി ട്രാന്‍സ്‌ക്രിപ്ഷനില്‍ മിനിറ്റില്‍ 65 വേഗം.

പ്രായം: 18-30

7. അനിമല്‍ കീപ്പര്‍

ശമ്പള സ്‌കെയില്‍: ലെവല്‍ 2
യോഗ്യത: എസ്.എസ്.എല്‍. സി. മൃഗപരിപാലനത്തില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. മെഡിക്കല്‍/ ഗവേഷണ സ്ഥാപനത്തിലെ പ്രവൃത്തിപരിചയത്തിന് മുന്‍ഗണന.

പ്രായം: 18-30

വയസ്സിളവ് (എല്ലാ തസ്തികകള്‍ക്കും): സംവരണ തസ്തികകളിലേക്ക് അതത് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

2019 ജനുവരി 8 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

അപേക്ഷാ ഫീസ്: എസ്.സി., എസ്.ടിക്കാര്‍ക്ക് 500 രൂപ. മറ്റുള്ളവര്‍ക്ക് 1000 രൂപ. അംഗപരിമിതര്‍ക്ക് ഫീസില്ല.

അപേക്ഷ: www.pgimer.edu.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 8. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

Content Highlight: 99 vacancies at PGIMER Chandigarh

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram