റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, റെയില്‍വേ പ്രൊട്ടക്ഷന്‍ സ്‌പെഷ്യല്‍ ഫോഴ്സ് എന്നിവയില്‍ സബ് ഇന്‍സ്‌പെക്ടര്‍, കോണ്‍സ്റ്റബിള്‍ തസ്തികകളിലെ 9739 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ 1120 ഒഴിവുകളുണ്ട്. ഇതില്‍ 301 ഒഴിവുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. കോണ്‍സ്റ്റബിള്‍ തസ്തികയില്‍ 8619 ഒഴിവുകളാണുള്ളത്. ഇതില്‍ വനിതകള്‍ക്ക് 4216 ഒഴിവുകളുണ്ട്.
യോഗ്യത കോണ്‍സ്റ്റബിള്‍: എസ്.എസ്.എല്‍.സി./ തത്തുല്യം. നിര്‍ദിഷ്ട ശാരീരിക യോഗ്യത. എസ്.ഐ.: ഏതെങ്കിലും വിഷയത്തില്‍ ബിരുദം. ഫലം കാത്തിരിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. നിര്‍ദിഷ്ട ശാരീരിക യോഗ്യത വേണം. പ്രായം: കോണ്‍സ്റ്റബിള്‍: 2018 ജൂലായ് 1-ന് 18-25
എസ്.ഐ.: 2018 ജൂലായ് 1-ന് 20-25. നിയമാനുസൃത ഇളവുകള്‍ ലഭിക്കും. പരീക്ഷാ ഫീസ്: 500 രൂപ. പരീക്ഷയ്ക്ക് ഹാജരായാല്‍ ഇതില്‍ 400 രൂപ തിരിച്ചുനല്‍കും. വനിതകള്‍, എസ്.സി., എസ്.ടി., വിമുക്തഭടര്‍, ന്യൂനപക്ഷ വിഭാഗക്കാര്‍, സാമ്പത്തിക പിന്നാക്ക വിഭാഗക്കാര്‍ എന്നിവര്‍ക്ക് 250 രൂപയാണ് പരീക്ഷാ ഫീസ്. പരീക്ഷയ്ക്ക് ഹാജരായാല്‍ ഇത് തിരിച്ചുനല്‍കും.
ഇരു തസ്തികയിലേക്കും വെവ്വേറെ വിജ്ഞാപനങ്ങളിലായാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരോന്നിനും വെവ്വേറെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. ഒരു തസ്തികയ്ക്ക് ഒന്നിലേറെ അപേക്ഷ പാടില്ല. ജൂണ്‍ 1 മുതല്‍ 30 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: http://www.indianrailways.gov.in/railwayboard