തൃശ്ശൂരിലെ മണ്ണുത്തി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിസര്‍വ് ബാങ്ക് അംഗീകൃത ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ വിവിധ തസ്തികകളിലായി 3000 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, ജോലി പരിചയം, പെര്‍ഫോര്‍മന്‍സ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ശമ്പളനിര്‍ണയം.
1. ബ്രാഞ്ച് ഹെഡ്
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദം. ബാങ്കിങ് മേഖലയില്‍ ബ്രാഞ്ച് ഹെഡ് പദവിയില്‍ എട്ടുവര്‍ഷമെങ്കിലും മുന്‍പരിചയം വേണം.
2. അസ്സിസ്റ്റന്റ് ബ്രാഞ്ച് ഹെഡ്
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദം. ബാങ്കിങ് മേഖലയില്‍ അസ്സിസ്റ്റന്റ് ബ്രാഞ്ച് ഹെഡ് പദവിയില്‍ അഞ്ചുവര്‍ഷമെങ്കിലും മുന്‍പരിചയം വേണം.
3. സെയില്‍സ് ഓഫീസര്‍ റീടെയ്ല്‍ ആന്‍ഡ് ലയബിലിറ്റി
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദം. ബാങ്കിങ്/ധനകാര്യ/ എന്‍.ബി.എഫ്.സി./ഹോസ്പിറ്റാലിറ്റി മേഖലകളില്‍ സെയില്‍സ് വിഭാഗത്തില്‍ മൂന്ന് വര്‍ഷമെങ്കിലും മുന്‍പരിചയം വേണം. അപേക്ഷകര്‍ക്ക് മാര്‍ക്കറ്റിങ്/സെയില്‍സ് അഭിരുചി നിര്‍ബന്ധം.
4. റിലേഷന്‍ഷിപ്പ് ഓഫീസര്‍
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദം. ബാങ്കിങ്/ധനകാര്യ/ എന്‍.ബി.എഫ്.സി./ഹോസ്പിറ്റാലിറ്റി മേഖലകളില്‍ സെയില്‍സ് വിഭാഗത്തില്‍ രണ്ടുവര്‍ഷമെങ്കിലും മുന്‍പരിചയം വേണം.
5. ക്രെഡിറ്റ് ഓഫീസര്‍ (100 ഒഴിവ്)
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദം. ക്രെഡിറ്റ് അപ്രൈസല്‍ മേഖലയില്‍ ഒരുവര്‍ഷം മുന്‍പരിചയം വേണം.
6. സെയില്‍സ് ഓഫീസര്‍ ട്രെയിനി (560 ഒഴിവ്)
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തരബിരുദം. മുന്‍പരിചയം ആവശ്യമില്ല. ബിരുദവും ബാങ്കിങ്/ധനകാര്യ/ എന്‍. ബി. എഫ്.സി./ ഹോസ്പിറ്റാലിറ്റി മേഖലകളില്‍ സെയില്‍ വിഭാഗത്തില്‍ ഒരുവര്‍ഷമെങ്കിലും മുന്‍പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് മാര്‍ക്കറ്റിങ്/സെയില്‍സ് അഭിരുചി നിര്‍ബന്ധം.
പ്രായം: 21-40 വയസ്സ്. അപേക്ഷിക്കേണ്ട വിധം: https;//www.esafbank.com/careers എന്ന വെബ്‌സൈറ്റില്‍ ചേര്‍ത്തിരിക്കുന്ന ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി: മേയ് 21.