പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍ ഉള്‍പ്പെടെ നവോദയ വിദ്യാലയങ്ങളില്‍ 251 ഒഴിവുകള്‍


3 min read
Read later
Print
Share

218 പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ | തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രം

വഹര്‍ നവോദയ വിദ്യാലയങ്ങളില്‍ 218 പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍ ഉള്‍പ്പെടെ 251 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്‍സിപ്പല്‍, അസിസ്റ്റന്റ് കമ്മിഷണര്‍, അസിസ്റ്റന്റ്, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ എന്നിവയാണ് ഒഴിവുള്ള മറ്റ് തസ്തികകള്‍.

1. പോസ്റ്റ് കോഡ് 01 -പ്രിന്‍സിപ്പല്‍

ശമ്പളം: 78,800-2,09,200 രൂപ

യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, ബി.എഡ്./ തത്തുല്യം.

പ്രവൃത്തിപരിചയം: കേന്ദ്ര/സംസ്ഥാന ഗവണ്‍മെന്റ്/സ്വയംഭരണ സ്ഥാപനത്തില്‍ സമാന തസ്തികയിലോ പ്രിന്‍സിപ്പല്‍ തസ്തികയിലോ ലെവല്‍ 12 ശമ്പള സ്‌കെയിലില്‍ സേവനം ചെയ്തവരാവണം. അല്ലെങ്കില്‍ ലെവല്‍ 10 ശമ്പള സ്‌കെയിലില്‍ വൈസ് പ്രിന്‍സിപ്പല്‍/അസിസ്റ്റന്റ് എജുക്കേഷന്‍ ഓഫീസര്‍ തസ്തികയില്‍ ജോലി ചെയ്യുന്നവരായിരിക്കണം. ഇവര്‍ക്ക് 7 വര്‍ഷത്തെ പ്രവൃത്തിപരിചയമെങ്കിലും ഉണ്ടാവണം. ഇതില്‍ രണ്ട് വര്‍ഷത്തെ പരിചയം വൈസ് പ്രിന്‍സിപ്പല്‍ തസ്തികയിലായിരിക്കണം. അല്ലെങ്കില്‍ ലെവല്‍ 8 ശമ്പള സ്‌കെയിലില്‍ കേന്ദ്ര/സംസ്ഥാന/സ്വയംഭരണ സ്ഥാപനത്തില്‍ പി.ജി.ടി./ലക്ചററായി 8 വര്‍ഷത്തെ സര്‍വീസുണ്ടാവണം. അല്ലെങ്കില്‍ പി.ജി.ടി (ലെവല്‍ 8), ടി.ജി.ടി. (ലെവല്‍7) തസ്തികകളിലായി 15 വര്‍ഷത്തെ സര്‍വീസും ഇതില്‍ മൂന്ന് വര്‍ഷം പി.ജി.ടി. സര്‍വീസുമുണ്ടായിരിക്കണം.

അഭിലഷണീയം: റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹൗസ് മാസ്റ്ററായി കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം, റസിഡന്‍ഷ്യല്‍ സ്‌കൂള്‍/സി.ബി.എസ്.ഇ. അഫിലിയേറ്റഡ്/ഗവണ്‍മെന്റ് അംഗീകൃത സ്‌കൂളില്‍ പ്രവൃത്തിപരിചയം, ഇംഗ്ലീഷ്, ഹിന്ദി/പ്രാദേശിക ഭാഷയിലുള്ള അറിവ്, കംപ്യൂട്ടര്‍ പരിജ്ഞാനം.

പ്രായം: 50 വയസ്സ് കവിയരുത്.

2. പോസ്റ്റ് കോഡ് 2-അസിസ്റ്റന്റ് കമ്മിഷണര്‍

ശമ്പളം: 67,700-2,08,700 രൂപ

യോഗ്യത: ബിരുദം, സമാന തസ്തികയില്‍ സ്ഥിരനിയമനമോ ലെവല്‍ 7 ശമ്പള സെ്കയിലില്‍ എട്ട് വര്‍ഷത്തെ സേവന പരിചയമോ ഉണ്ടായിരിക്കണം, കേന്ദ്ര/സംസ്ഥാന/സ്വയംഭരണ/സ്റ്റാറ്റിയൂട്ടറി സ്ഥാപനത്തില്‍ അഡ്മിനിസ്ട്രേറ്റീവ്/ഫിനാന്‍ഷ്യല്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിചയമുണ്ടാവണം.

പ്രായം: 45 കവിയരുത്.

3. പോസ്റ്റ് കോഡ് 3 -അസിസ്റ്റന്റ്

ശമ്പളം: 35,400-1,12,400 രൂപ

യോഗ്യത: ബിരുദം, കംപ്യൂട്ടര്‍ പരിജ്ഞാനം.

അഭിലഷണീയം: കേന്ദ്ര/സ്വയംഭരണ സ്ഥാപനത്തില്‍ അഡ്മിനിസ്ട്രേറ്റീവ്/ഫിനാന്‍ഷ്യല്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മൂന്ന് വര്‍ഷത്തെ പരിചയം.

പ്രായം: 18-30

4. പോസ്റ്റ് കോഡ് 4 -കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍

ശമ്പളം: 25,500-81,100 രൂപ

യോഗ്യത: ബിരുദം, വേഡ് പ്രോസസിങ് & ഡാറ്റാ എന്‍ട്രി സ്‌കില്‍, ഒരു വര്‍ഷത്തെ കംപ്യൂട്ടര്‍ ഡിപ്ലോമ. സോഫ്റ്റ്‌വേര്‍ പാക്കേജുകളിലെ അറിവ് അഭിലഷണീയം.

പ്രായം: 18-30

5. പോസ്റ്റ് കോഡ് 5-14 -പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍

(പോസ്റ്റ് കോഡ് 5- ബയോളജി, 6-കെമിസ്ട്രി, 7-കൊമേഴ്സ്, 8-ഇക്കണോമിക്‌സ്, 9- ജ്യോഗ്രഫി, 10-ഹിന്ദി, 11- ഹിസ്റ്ററി, 12- മാത്സ്, 13-ഫിസിക്‌സ്, 14-ഐ.ടി.)
ശമ്പളം: 47,600- 1,51,100 രൂപ

പ്രായം: 40 കവിയരുത്

യോഗ്യത: റീജണല്‍ കോളേജ് ഓഫ് എജുക്കേഷനില്‍നിന്നോ എന്‍സി.ഇ. ആര്‍.ടിയില്‍നിന്നോ 50 ശതമാനം മാര്‍ക്കോടെ രണ്ട് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പോസ്റ്റ് ഗ്രാജുവേഷന്‍. അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. ഓരോ വിഷയത്തിനും യോഗ്യതയായി നിശ്ചയിച്ചിരിക്കുന്ന പി.ജി. വിഷയങ്ങള്‍ ഇനിപ്പറയുന്നു;
ഹിന്ദി-ഹിന്ദി
ഫിസിക്‌സ്-ഫിസിക്‌സ്/അപ്ലൈഡ് ഫിസിക്‌സ്/ഇലക്ട്രോണിക്‌സ് ഫിസിക്‌സ്/ന്യൂക്ലിയര്‍ ഫിസിക്‌സ്
കെമിസ്ട്രി-കെമിസ്ട്രി/ ബയോകെമിസ്ട്രി
മാത്തമാറ്റിക്‌സ്-മാത്തമാറ്റിക്‌സ്/അപ്ലൈഡ് മാത്തമാറ്റിക്‌സ്
ഇക്കണോമിക്‌സ്- ഇക്കണോമിക്‌സ്/അപ്ലൈഡ് ഇക്കണോമിക്‌സ്/ബിസിനസ് ഇക്കണോമിക്‌സ്
ഹിസ്റ്ററി- ഹിസ്റ്ററി
ജ്യോഗ്രഫി-ജ്യോഗ്രഫി
കൊമേഴ്സ്- കൊമേഴ്സ് (അക്കൗണ്ടിങ്/കോസ്റ്റ് അക്കൗണ്ടിങ്/ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്)
ബയോളജി-ബോട്ടണി/സുവോളജി/ ലൈഫ്സയന്‍സസ്/ബയോ സയന്‍സസ്/ജനിറ്റിക്‌സ്/ മൈക്രോ ബയോളജി/ ബയോടെക്നോളജി/മോളിക്യുലര്‍ ബയോ/ പ്ലാന്റ് ഫിസിയോളജി (ബിരുദതലത്തില്‍ ബോട്ടണിയും സുവോളജിയും പഠിച്ചിരിക്കണം)
ഐ.ടി.-50 ശതമാനം മാര്‍ക്കോടെ കംപ്യൂട്ടര്‍ സയന്‍സിലോ ഐ.ടിയിലോ ബി.ഇ./ബി.ടെക്. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബി.ഇ./ ബി.ടെക്കും കംപ്യൂട്ടര്‍ സയന്‍സില്‍ പി.ജി. ഡിപ്ലോമയും അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സിലോ ഐ.ടിയിലോ എം.എസ്സി./എം.സി.എ. അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ബി.എസ്സി./ ബി.സി.എ.യും ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും. അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സിലോ ഐ.ടി.യിലോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും അല്ലെങ്കില്‍ NIELT/DOEACC ബി ലെവലും ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും അല്ലെങ്കില്‍ NIELT/DOEACC സി ലെവലും ബിരുദവും. ഹിന്ദി/ ഇംഗ്ലീഷില്‍ അധ്യാപന പരിചയം വേണം.

അഭിലഷണീയം: ബി.എഡ്. ബിരുദം, ഹിന്ദിയിലും ഇംഗ്ലീഷിലും അധ്യാപന മികവ്. അഭിലഷണീയം: ടി.ജി.ടി.യായി പ്രവൃത്തിപരിചയം, റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സേവന പരിചയം, കംപ്യൂട്ടര്‍ പരിജ്ഞാനം.

വയസ്സിളവ് (എല്ലാ തസ്തികകള്‍ക്കും): എസ്.സി., എസ്.ടി.ക്കാര്‍ക്ക് 5 വര്‍ഷവും ഒ.ബി.സി.ക്കാര്‍ക്ക് 3 വര്‍ഷവും വനിതകള്‍ക്ക് (പ്രിന്‍സിപ്പല്‍, അസിസ്റ്റന്റ് കമ്മിഷണര്‍, അസിസ്റ്റന്റ്, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികകള്‍ക്ക് ഒഴികെ) 10 വര്‍ഷവും അംഗപരിമിതര്‍ക്ക് ചുരുങ്ങിയത് 10 വര്‍ഷവും വിമുക്തഭടര്‍ക്ക് നിയമാനുസൃതവും ഉയര്‍ന്ന പ്രായത്തില്‍ ഇളവ് അനുവദിക്കും.

പരീക്ഷാ കേന്ദ്രങ്ങള്‍: തിരഞ്ഞെടുപ്പിനുള്ള എഴുത്ത് പരീക്ഷയ്ക്ക് തിരുവനന്തപുരം കേന്ദ്രമാണ്. തിരുവനന്തപുരത്തിന്റെ സിറ്റി കോഡ്-34. ഇതിനുപുറമെ രാജ്യത്തെ 41 നഗരങ്ങളില്‍കൂടി പരീക്ഷാകേന്ദ്രമുണ്ട്. ഒരോ തസ്തികയുടെയും വിശദമായ സിലബസ് വെബ്സൈറ്റില്‍ ഔദ്യോഗിക വിജ്ഞാപനത്തോടൊപ്പം ലഭിക്കും. മാര്‍ച്ച് അവസാന ആഴ്ചയായിരിക്കും പരീക്ഷ. കാള്‍ലെറ്റര്‍ മാര്‍ച്ച് 10 മുതല്‍ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

അപേക്ഷാ ഫീസ്: പ്രിന്‍സിപ്പല്‍, അസിസ്റ്റന്റ് കമ്മിഷണര്‍ (അഡ്മിനിസ്ട്രേഷന്‍)-1500 രൂപ, പി.ജി.ടി.-1000, അസിസ്റ്റന്റ്, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍-800 രൂപ. വനിതകള്‍, എസ്.സി., എസ്.ടി., അംഗപരിമിതര്‍ എന്നിവര്‍ക്ക് ഫീസില്ല.

ഫീസ് ഓണ്‍ലൈനായി അടയ്ക്കണം. ഇതിനുള്ള ലിങ്ക് അപേക്ഷ സമര്‍പ്പിക്കുന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫീസ് ഫെബ്രുവരി 15-നകം അടച്ചിരിക്കണം.

അപേക്ഷ:www.navodaya.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഉദ്യോഗാര്‍ഥിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഒപ്പ്, വിരലടയാളം എന്നിവ സ്‌കാന്‍ ചെയ്ത് അപ് ലോഡ് ചെയ്യണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് സൂക്ഷിച്ചുവെക്കണം.
ഇത് തപാലില്‍ അയയ്‌ക്കേണ്ടതില്ല. ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരെ 14 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

Content Highlight: 251 vacancies in Navodaya vidyalaya

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram