കേന്ദ്ര ഗവണ്‍മെന്റിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ എന്‍ജിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡില്‍ എന്‍ജിനീയര്‍മാരുടെ 118 ഒഴിവുകളടക്കം 141 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പരസ്യ നമ്പര്‍: HRD/Rectt./Advt./2018-19/02
തസ്തികയും യോഗ്യതയും
എന്‍ജിനീയര്‍ (കണ്‍സ്ട്രക്ഷന്‍-സിവില്‍), ഡെപ്യൂട്ടി മാനേജര്‍ (കണ്‍സ്ട്രക്ഷന്‍-സിവില്‍): സിവില്‍ എന്‍ജിനീയറിങ്ങില്‍ 65 ശതമാനം മാര്‍ക്കോടെ ബി.ഇ./ ബി.ടെക്./ബി.എസ്സി. (എന്‍ജിനീയറിങ്). എന്‍ജിനീയര്‍ തസ്തികയിലേക്ക് ഒരു വര്‍ഷവും ഡെപ്യൂട്ടി മാനേജര്‍ തസ്തികയിലേക്ക് നാലുവര്‍ഷവും പ്രവൃത്തിപരിചയം വേണം.
എന്‍ജിനീയര്‍ (കണ്‍സ്ട്രക്ഷന്‍-മെക്കാനിക്കല്‍), ഡെപ്യൂട്ടി മാനേജര്‍ (കണ്‍സ്ട്രക്ഷന്‍-മെക്കാനിക്കല്‍): മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ 65 ശതമാനം മാര്‍ക്കോടെ ബി.ഇ./ബി.ടെക്./ ബി.എസ്സി. (എന്‍ജിനീയറിങ്). എന്‍ജിനീയര്‍ തസ്തികയിലേക്ക് ഒരു വര്‍ഷവും ഡെപ്യൂട്ടി മാനേജര്‍ തസ്തികയിലേക്ക് നാലുവര്‍ഷവും പ്രവൃത്തിപരിചയം വേണം.
എന്‍ജിനീയര്‍ (കണ്‍സ്ട്രക്ഷന്‍-ഇലക്ട്രിക്കല്‍), ഡെപ്യൂട്ടി മാനേജര്‍ (കണ്‍സ്ട്രക്ഷന്‍-ഇലക്ട്രി
ക്കല്‍): ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ 65 ശതമാനം മാര്‍ക്കോടെ ബി.ഇ./ ബി.ടെക്./ ബി.എസ്സി. (എന്‍ജിനീയറിങ്). എന്‍ജിനീയര്‍ തസ്തികയിലേക്ക് ഒരു വര്‍ഷവും ഡെപ്യൂട്ടി മാനേജര്‍ തസ്തികയിലേക്ക് നാലുവര്‍ഷവും പ്രവൃത്തിപരിചയം വേണം.
ഡെപ്യൂട്ടി മാനേജര്‍ (കണ്‍സ്ട്രക്ഷന്‍-ഇന്‍സ്ട്രുമെന്റേഷന്‍): ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്ങില്‍ 65 ശതമാനം മാര്‍ക്കോടെ ബി.ഇ./ബി.ടെക്./ ബി.എസ്സി. (എന്‍ജിനീയറിങ്). നാലുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
എന്‍ജിനീയര്‍ (കണ്‍സ്ട്രക്ഷന്‍-സേഫ്റ്റി), ഡെപ്യൂട്ടി മാനേജര്‍ (കണ്‍സ്ട്രക്ഷന്‍-സേഫ്റ്റി): 65 ശതമാനം മാര്‍ക്കോടെ ബി.ഇ./ബി.ടെക്./ ബി.എസ്സി. (എന്‍ജിനീയറിങ്)., കണ്‍സ്ട്രക്ഷന്‍ സേഫ്റ്റി ഒരു പേപ്പറായി ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റിയില്‍ നേടിയ ബിരുദം/ഡിപ്ലോമ. എന്‍ജിനീയര്‍ തസ്തികയിലേക്ക് രണ്ട് വര്‍ഷവും ഡെപ്യൂട്ടി മാനേജര്‍ തസ്തികയിലേക്ക് നാലുവര്‍ഷവും പ്രവൃത്തിപരിചയം വേണം.
കണ്‍സ്ട്രക്ഷന്‍-വേര്‍ഹൗസ് (സ്റ്റോര്‍ ഓഫീസര്‍), കണ്‍സ്ട്രക്ഷന്‍- വേര്‍ഹൗസ് (ഡെപ്യൂട്ടി മാനേജര്‍-സ്റ്റോര്‍): 65 ശതമാനം മാര്‍ക്കോടെ എന്‍ജിനീയറിങ് ഡിപ്ലോമ. സ്റ്റോര്‍ ഓഫീസര്‍ തസ്തികയിലേക്ക് 8 വര്‍ഷവും ഡെപ്യൂട്ടി മാനേജര്‍ തസ്തികയിലേക്ക് 12 വര്‍ഷവും പ്രവൃത്തിപരിചയം വേണം.
കണ്‍സ്ട്രക്ഷന്‍-വേര്‍ഹൗസ് (സ്റ്റോര്‍ ഓഫീസര്‍), കണ്‍സ്ട്രക്ഷന്‍- വേര്‍ഹൗസ് (ഡെപ്യൂട്ടി മാനേജര്‍-സ്റ്റോര്‍): 55 ശതമാനം മാര്‍ക്കോടെ ആര്‍ട്സ് ബിരുദം. സ്റ്റോര്‍ ഓഫീസര്‍ തസ്തികയിലേക്ക് 8 വര്‍ഷവും ഡെപ്യൂട്ടി മാനേജര്‍ തസ്തികയിലേക്ക് 13 വര്‍ഷവും പ്രവൃത്തിപരിചയം വേണം.
കണ്‍സ്ട്രക്ഷന്‍-വേര്‍ഹൗസ് (സ്റ്റോര്‍ ഓഫീസര്‍), കണ്‍സ്ട്രക്ഷന്‍- വേര്‍ഹൗസ് (ഡെപ്യൂട്ടി മാനേജര്‍-സ്റ്റോര്‍): 60 ശതമാനം മാര്‍ക്കോടെ സയന്‍സ്/കൊമേ ഴ്സ് ബിരുദം. സ്റ്റോര്‍ ഓഫീസര്‍ തസ്തികയിലേക്ക് 8 വര്‍ഷവും ഡെപ്യൂട്ടി മാനേജര്‍ തസ്തികയിലേക്ക് 13 വര്‍ഷവും പ്രവൃത്തിപരിചയം വേണം.
എന്‍ജിനിയര്‍ (കണ്‍സ്ട്രക്ഷന്‍-വെല്‍ഡിങ്/എന്‍.ഡി.ടി.), ഡെപ്യൂട്ടി മാനേജര്‍ (കണ്‍സ്ട്രക്ഷന്‍-വെല്‍ഡിങ്/എന്‍.ഡി.ടി.): മെക്കാനിക്കല്‍/മെറ്റ ലര്‍ജിയില്‍ 65 ശതമാനം മാര്‍ക്കോടെ ബി.ഇ./ ബി.ടെക്./ബി.എസ്സി. (എന്‍ജിനീയറിങ്). ASNT/ISNT NDT LEVEL II സര്‍ട്ടിഫിക്കറ്റ്. എന്‍ജിനീയര്‍ തസ്തികയിലേക്ക് ഒരു വര്‍ഷവും ഡെപ്യൂട്ടി മാനേജര്‍ തസ്തികയിലേക്ക് നാലുവര്‍ഷവും പ്രവൃത്തിപരിചയം വേണം.
എന്‍ജിനീയര്‍ (പ്ലാനിങ്- മെക്കാനിക്കല്‍): മെക്കാനി ക്കല്‍ എന്‍ജിനീയറിങ്ങില്‍ 65 ശതമാനം മാര്‍ക്കോടെ ബി.ഇ./ ബി.ടെക്./ ബി.എസ്സി. (എന്‍ജിനീയറിങ്). ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
എന്‍ജിനീയര്‍ (എസ്. സി.എം.-കോണ്‍ട്രാക്ട്സ് ആന്‍ഡ് പര്‍ച്ചേസ്), ഡെപ്യൂട്ടി മാനേജര്‍ (എസ്.സി. എം.-കോ ണ്‍ട്രാക്ട്സ് ആന്‍ഡ് പര്‍ച്ചേസ്): മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ സിവില്‍ എന്‍ജിനീയറിങ്ങില്‍ 65 ശതമാനം മാര്‍ക്കോടെ ബി.ഇ./ബി.ടെക്./ ബി.എസ്സി. (എന്‍ജിനീയറിങ്). എന്‍ജിനീയര്‍ തസ്തികയിലേക്ക് ഒരു വര്‍ഷവും ഡെപ്യൂട്ടി മാനേജര്‍ തസ്തികയിലേക്ക് നാലുവര്‍ഷവും പ്രവൃത്തിപരിചയം വേണം.
എന്‍ജിനീയര്‍ (മാസ് ട്രാന്‍സ്ഫര്‍), എന്‍ജിനീയര്‍ (ഹീറ്റ് ട്രാന്‍സ്ഫര്‍-ഫയേര്‍ഡ്)/ഹീറ്റ് എക്‌സ്ചേഞ്ചേര്‍സ് (തെര്‍മല്‍), ഡെപ്യൂട്ടി മാനേജര്‍ (ഹീറ്റ് ട്രാന്‍സ്ഫര്‍-ഫയേര്‍ഡ്)/ഹീറ്റ് എക്‌സ്ചേഞ്ചേര്‍സ് (തെര്‍മല്‍): കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ 65 ശതമാനം മാര്‍ ക്കോടെ ബി.ഇ./ബി.ടെക്./ ബി.എസ്സി. (എന്‍ജിനീയറിങ്). എന്‍ജിനീയര്‍ തസ്തികയിലേക്ക് ഒരു വര്‍ഷവും ഡെപ്യൂട്ടി മാനേജര്‍ തസ്തികയിലേക്ക് നാലുവര്‍ഷവും പ്രവൃത്തിപരിചയം വേണം.
ഡെപ്യൂട്ടി മാനേജര്‍ (പവര്‍ പ്ലാന്റ്/ ബോയിലേര്‍സ്), ഡെപ്യൂട്ടി മാനേജര്‍ (നോണ്‍ കണ്‍വന്‍ഷനല്‍ എനര്‍ജി-സോളാര്‍/വിന്‍ഡ്/വേവ് എനര്‍ജി), എന്‍ജിനീയര്‍ (2 ജി എത്തനോള്‍/ ബയോഫ്യുവല്‍സ്/വേസ്റ്റ് ടു ഫ്യുവല്‍സ്/എനര്‍ജി), എന്‍ജിനീയര്‍ (പ്രോസസ് ഡിസൈന്‍), ഡെപ്യൂട്ടി മാനേജര്‍ (പ്രോസസ് ഡിസൈന്‍): കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ 65 ശതമാനം മാര്‍ക്കോടെ ബി.ഇ./ ബി.ടെക്./ബി.എസ്സി. (എന്‍ജിനീയറിങ്). എന്‍ജിനീയര്‍ തസ്തികയിലേക്ക് ഒരു വര്‍ഷവും ഡെപ്യൂട്ടി മാനേജര്‍ തസ്തികയിലേക്ക് നാലുവര്‍ഷവും പ്രവൃത്തിപരിചയം വേണം.
ഡി.ജി.എം. (കമ്പനി സെക്രട്ടറി): 55 ശതമാനം മാര്‍ക്കോടെ കൊമേഴ്സ് ബിരുദവും, കമ്പനി സെക്രട്ടറി യോഗ്യതയും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയില്‍ അസോസിയേറ്റ്/ ഫെലോ മെമ്പറായിരിക്കണം. 19 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
ഫിനാന്‍സ് (ജൂനിയര്‍ അക്കൗണ്ടന്റ്): 50 ശതമാനം മാര്‍ക്കോടെ കൊമേഴ്സ് ബിരുദം. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം.
ശമ്പളം: എന്‍ജിനീയര്‍/ഓഫീ സര്‍: 60,000-180000 രൂപ, ഡെപ്യൂട്ടി മാനേജര്‍: 70000-200000 രൂപ, ഡി.ജി.എം.: 120000-280000 രൂപ, ജൂനിയര്‍ അക്കൗണ്ടന്റ്: 13800-38500 രൂപ
അപേക്ഷ: www.engineersindia.com എന്ന വെബ്സൈറ്റില്‍ ജൂണ്‍ 20 വരെ ഓണ്‍ലൈനായി അ പേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.