കൊച്ചി നേവല്‍ ഷിപ്പ് റിപ്പയര്‍ യാര്‍ഡിനുകീഴിലുള്ള അപ്രന്റിസ് ട്രെയിനിങ് സ്‌കൂളില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 128 ഒഴിവുകളുണ്ട്. ഇതില്‍ 121 ഒഴിവുകളില്‍ ഒരു വര്‍ഷത്തെ അപ്രന്റിസ്ഷിപ്പാണ്.
മെഷിനിസ്റ്റ്, ഇന്‍സ്ട്രുമെന്റ്‌മെക്കാനിക്ക്, ഫിറ്റര്‍, റഫ്രിജറേഷന്‍ എസി മെക്കാനിക്ക്, ഇലക്ട്രോപ്ലേറ്റര്‍, വെല്‍ഡര്‍, പെയിന്റര്‍, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക് മെക്കാനിക്ക്, ടേണര്‍, കംപ്യൂട്ടര്‍ ഓപ്പറേഷന്‍ പ്രോഗ്രാമിങ് അസിസ്റ്റന്റ്, മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ എന്നീ ട്രേഡുകളിലാണ് ഈ ഒഴിവുകള്‍.
ഫൗണ്ടറി മാന്‍, പ്ലംബര്‍ എന്നീ ട്രേഡുകളിലാണ് രണ്ടുവര്‍ഷത്തെ അപ്രന്റിസ് ഷിപ്പ്. ഈ രണ്ട് ട്രേഡുകളിലുമായി 7 ഒഴിവുണ്ട്. ഒഴിവുകളുടെ വിശദവിവരം ഇതോടൊപ്പം പട്ടികയില്‍. അപ്രന്റിസ്ഷിപ്പ് ആക്ട് പ്രകാരം നേരത്തെ അപ്രന്റിസ്ഷിപ്പ് പൂര്‍ത്തിയാക്കിയവരോ ഇപ്പോള്‍ അപ്രന്റിസ്ഷിപ്പ് ചെയ്യുന്നവരോ അപേക്ഷിക്കേണ്ടതില്ല.
യോഗ്യത: 50 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി., 65 ശതമാനം മാര്‍ക്കോടെ അതത് ട്രേഡില്‍ ഐ.ടി.ഐ.
പ്രായം: 21
തിരഞ്ഞെടുപ്പ്: എസ്.എസ്.എല്‍.സി., ഐ.ടി.ഐ. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ചുരുക്കപ്പട്ടിക തയ്യാറാക്കി എഴുത്തുപരീക്ഷയ്ക്കും വാചാ പരീക്ഷയ്ക്കും വിളിക്കും. 2018 ഒക്ടോബര്‍ 15 മുതല്‍ പരിശീലനം തുടങ്ങും.
പൂരിപ്പിച്ച അപേക്ഷയ്ക്കൊപ്പം ഇനിപറയുന്ന രേഖകളും അയയ്ക്കണം.
1. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (6 കോപ്പി)
2. എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
3. ഐ.ടി.ഐ. മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
4. കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് (എസ്.സി., എസ്.ടി., ഒ.ബി.സിക്കാര്‍ മാത്രം)
5. അംഗപരിമിതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് (ബാധകമായവര്‍ മാത്രം)
6. വിമുക്തഭടര്‍/ സേനയിലുള്ളവര്‍/ ഡോക്യാര്‍ഡ് ജീവനക്കാര്‍ എന്നിവരുടെ മക്കള്‍ അത് തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റ്.
7. ഗസറ്റഡ് ഓഫീസറില്‍നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ്.
8. പാന്‍, ആധാര്‍ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
അപേക്ഷ അയയ്ക്കേണ്ട വിലാസം: Admiral Superintendent (for Officer-in-Charge, Apprentices Training School), Naval Ship Repair yard, Naval Base, Kochi -682004
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 24