ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങള്‍


2 min read
Read later
Print
Share

പരമ്പരാഗത രീതിയില്‍ കോളേജ്, സര്‍വകലാശാല വിദ്യാഭ്യാസം നേടാനാകാത്തവര്‍ക്ക് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ മുന്നോട്ടുവെക്കുന്നത് വലിയ സാധ്യതകളാണ്

സാങ്കേതികവിദ്യയുടെ വളര്‍ച്ച വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. ഓണ്‍ലൈന്‍ കോഴ്‌സുകളുടെ രംഗപ്രവേശം അതില്‍ പ്രധാനപ്പെട്ട ഒന്നാണ്. പരമ്പരാഗത രീതിയില്‍ കോളേജ്, സര്‍വകലാശാല വിദ്യാഭ്യാസം നേടാനാകാത്തവര്‍ക്ക് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ മുന്നോട്ടുവെക്കുന്നത് വലിയ സാധ്യതകളാണ്. വേണമെങ്കില്‍ ജോലിയോടൊപ്പം തന്നെ കോഴ്‌സുകള്‍ ചെയ്യാമെന്ന സൗകര്യവും ഓണ്‍ലൈന്‍ പഠനരീതിയെ ആകര്‍ഷകമാക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ട്.

വിവിധ സര്‍വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏജന്‍സികളും ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ കോഴ്‌സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഉദ്യോഗാര്‍ഥികള്‍ ശ്രദ്ധിക്കേണ്ട പലകാര്യങ്ങളുമുണ്ട്.

1. കരിയറിന് യോജിച്ചതാവണം കോഴ്‌സ്

നിങ്ങള്‍ നിലവില്‍ ജോലി ചെയ്യുന്ന ആളാണെങ്കില്‍ തൊഴിലില്‍ ഓരോദിവസവും വരുന്ന വെല്ലുവിളികളെ നേരിടാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടോയെന്ന് സ്വയം പരിശോധിക്കുന്നത് നല്ലതായിരിക്കും. ജോലി എളുപ്പമാക്കാനോ സ്ഥാനക്കയറ്റത്തിനോ ആവശ്യമായ എന്ത് കഴിവാണോ ആവശ്യം, അത് ആര്‍ജിച്ചെടുക്കാന്‍ സഹായിക്കുന്ന ധാരാളം ഓണ്‍ലൈന്‍ കോഴ്സുകള്‍ ലഭ്യമാണ്.

വിവിധ സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്ത പ്രൊഫഷണല്‍ കോഴ്സുകളും ഡിപ്ലോമ കോഴ്സുകളും നിരവധി വെബ്സൈറ്റുകള്‍ വഴി നല്‍കുന്നുണ്ട്. ഇതില്‍നിന്ന് ആവശ്യമായ കോഴ്സ് കൃത്യമായി തിരിച്ചറിഞ്ഞ് വേണം തിരഞ്ഞെടുക്കാന്‍.

വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഭാഷാ പഠനത്തിനുള്ള കോഴ്സുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ നല്‍കുന്നുണ്ട്. പ്രത്യേക സോഫ്റ്റ്‌വെയറുകളേക്കുറിച്ചോ നെറ്റ്‌വര്‍ക്കുകളേക്കുറിച്ചോ പഠിക്കണമെങ്കില്‍ അതിനുള്ള സൗകര്യവും ഓണ്‍ലൈനില്‍ ലഭ്യമാണ്. സിവില്‍ സര്‍വീസ് പോലുള്ള മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനവും പേഴ്സണാലിറ്റി ട്രെയിനിങ്ങുമുള്‍പ്പെടെ ധാരാളം കോഴ്സുകള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി പ്രയോജനപ്പെടുത്തുന്നവര്‍ കുറവല്ല.

2. സാങ്കേതിക നിലവാരം ഉറപ്പാക്കുക

ഓണ്‍ലൈന്‍ കോഴ്സുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പഠനരീതി ഏതുതരത്തിലുള്ളതാണെന്ന് തുടക്കത്തില്‍തന്നെ നോക്കണം. മുന്‍കൂട്ടി റെക്കോര്‍ഡു ചെയ്തുവെച്ച വീഡിയോ വഴിയാണ് കോഴ്സ് പഠിപ്പിക്കുന്നതെങ്കില്‍ അത്തരം കോഴ്സുകള്‍ ഒഴിവാക്കുകയാകും ഉത്തമം. ഇവ മിക്കപ്പോഴും സമകാലിക മാറ്റങ്ങള്‍ ഉള്‍പ്പെടുത്താത്തവയാകാന്‍ സാധ്യതയുണ്ട്.

വെബിനാര്‍ പോലുള്ള ലൈവ് സെഷനുകള്‍ വളരെ ഉപകാരപ്രദമായി കാണാറുണ്ട്. കോഴ്സ് പഠിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ സംശയദൂരീകരണം നടത്താനും ഇത്തരം സെഷനുകള്‍ സഹായിക്കും. കോഴ്സുകള്‍ തിരഞ്ഞെടുക്കുന്നതിന് മുമ്പ് വെബ്സൈറ്റുകളില്‍ നിന്ന് ഇത്തരം കാര്യങ്ങള്‍ മനസിലാക്കിയിരിക്കണം.

Must Read... ഓൺലൈൻ പഠനത്തിന്റെ പുതുവഴികൾ

3. അഫിലിയേഷനും വിശ്വാസ്യതയും ഉറപ്പുവരുത്തുക

ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നടത്തുന്ന ഏജന്‍സികളില്‍ മിക്കവയും ഇന്ത്യയിലെയോ വിദേശത്തെയോ മികച്ച വിദ്യാഭ്യാസ സ്ഥാപനവുമായോ സര്‍വകലാശാലയുമായോ അഫിലിയേറ്റ് ചെയ്തിട്ടുണ്ടാകും. കോഴ്‌സിന് ചേരും മുന്‍പ് ഇക്കാര്യം ഉറപ്പുവരുത്തുന്നത് നല്ലതാണ്.

അഫിലിയേഷന്‍ ഉറപ്പാക്കുന്നതോടൊപ്പം ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനത്തിന് പൊതുവേയുള്ള മതിപ്പ് എത്രത്തോളമുണ്ടെന്ന് അറിയുന്നതും നല്ലതാണ്. നിങ്ങളുടെ ബയോഡാറ്റയില്‍ പൊതുവില്‍ നല്ല അഭിപ്രായമുള്ള സര്‍വകലാശാലയുടേതോ സ്ഥാപനത്തിന്റെയോ പേര് ചേര്‍ക്കാനായാല്‍ നിങ്ങളേക്കുറിച്ചുള്ള മതിപ്പും ഉയരുമെന്ന കാര്യം മനസില്‍ വെക്കുക.

4. കോഴ്‌സിന്റെ ചെലവും കാലയളവും

നിശ്ചിത കാലയളവും ഫീസും എല്ലാ കോഴ്‌സുകള്‍ക്കുമുണ്ടാകും. ഫീസ് അടയ്ക്കുന്നതിന് മുന്‍പ് സമാനമായ മറ്റ് കോഴ്‌സുകളുമായി താരതമ്യം ചെയ്യുന്നതും സുഹൃത്തുക്കളോട് അഭിപ്രായം ചോദിക്കുന്നതും നല്ലതാണ്. നിങ്ങള്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ ജോലിയും പഠനവും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകാമെന്നതിന് കൃത്യമായ ധാരണയുണ്ടാകണം.

കൂടുതല്‍ ഓണ്‍ലൈന്‍ സെഷനുകളില്‍ പങ്കെടുക്കാന്‍ അനുയോജ്യമായ സമയം തിരഞ്ഞെടുക്കുന്നത് നല്ലതാണ്. സ്വായത്തമാക്കുന്ന പുതിയ അറിവുകള്‍ തൊഴിലിടത്തില്‍ പ്രയോഗിച്ചുനോക്കുന്നതുവഴി പഠിക്കുന്ന കോഴ്‌സിന്റെ കാര്യക്ഷമത അറിയാനുമാകും.

Content Highlights: Tips to choose online course correctly, course authenticity, university affiliation

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

4 min

ലോജിസ്റ്റിക്‌സ് പഠിക്കാം; നേടാം മികച്ച ജോലിയും ഉയര്‍ന്ന ശമ്പളവും

Jul 5, 2019


mathrubhumi

8 min

സിവില്‍ സര്‍വീസസ് പരീക്ഷ: ഉദ്യോഗാര്‍ഥികള്‍ക്ക് അറിയേണ്ടതെല്ലാം

Mar 2, 2019


mathrubhumi

3 min

യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ശമ്പളം 34370 രൂപ, അവസരങ്ങള്‍ 2000: നേരിടാം തയ്യാറെടുപ്പോടെ

Nov 21, 2018