ഈ വിജയം ക്രച്ചസില്‍ നടന്നു നേടിയെടുത്തത്; വെല്ലുവിളി അതിജീവിച്ച് ഡോക്ടറാവാന്‍ സജന്‍


2 min read
Read later
Print
Share

കുട്ടിക്കാലത്ത് ബാധിച്ച അസുഖത്തേത്തുടര്‍ന്ന് കാലുകളുടെ ചലന ശേഷി നഷ്ടപ്പെട്ട സജന്‍ തന്റെ ലക്ഷ്യത്തിലേക്കെത്താന്‍ ഇക്കാലമത്രയും ക്രച്ചസിന്റെ സഹായത്തോടെയാണ് സഞ്ചരിച്ചത്

വെല്ലുവിളികളെ അതിജീവിച്ച് വിജയം എത്തിപ്പിടിച്ചവരുടെ പട്ടികയില്‍ ഇനി ബിഹാറിലെ മധുബാനി സ്വദേശി സജന്‍ റായിയും. ശാരീരിക അവശതകള്‍ക്കിടയിലും തളരാത്ത മനസുമായി നീറ്റ് പരീക്ഷയില്‍ വിജയം നേടിയ സജന്‍ ബിഹാര്‍ ബെട്ടിയയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് പ്രവേശനം നേടിയിരിക്കുകയാണ്.

കുട്ടിക്കാലത്ത് ബാധിച്ച അസുഖത്തേത്തുടര്‍ന്ന് കാലുകളുടെ ചലന ശേഷി നഷ്ടപ്പെട്ട സജന്‍ തന്റെ ലക്ഷ്യത്തിലേക്കെത്താന്‍ ഇക്കാലമത്രയും ക്രച്ചസിന്റെ സഹായത്തോടെയാണ് സഞ്ചരിച്ചത്. ഡോക്ടറാവണമെന്ന ആഗ്രഹത്തോടെ മധുബാനിയില്‍നിന്ന് കഴിഞ്ഞവര്‍ഷമാണ് സജന്‍ രാജസ്ഥാനിലെ കോട്ടയിലെത്തിയത്. ഭിന്നശേഷിക്കാരായ ആളുകളുടെ ആരോഗ്യം സംരക്ഷിക്കുകയും അതിലൂടെ അവര്‍ക്ക് സന്തോഷകരമായ ജീവിതം നയിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ഈ മിടുക്കന്റെ ആഗ്രഹം.

ഫോട്ടോസ്റ്റാറ്റ് കോപ്പി എടുക്കുന്ന കട നടത്തിപ്പുകാരനാണ് സജന്റെ പിതാവ് ലാല്‍ ബഹദൂര്‍ റായ്. വീട്ടുകാര്യങ്ങള്‍ നോക്കുന്നത് അമ്മയും. ജോലിചെയ്ത് സമ്പാദിച്ച പണം സജന്റെ ചികിത്സിക്കാനായി ചെലവാക്കേണ്ടിവന്നതോടെ കുടുംബം കടുത്ത സാമ്പത്തിക ബാധ്യതയിലായി. പിന്നീട് പഠനം പൂര്‍ണമായും ബിഹാറിലെ സര്‍ക്കാര്‍ സ്‌കൂളുകളിലായിരുന്നു.

പത്താം ക്ലാസില്‍ 83 ശതമാനവും പന്ത്രണ്ടാം ക്ലാസില്‍ 63 ശതമാനവും മാര്‍ക്കുനേടി സജന്‍ വിജയിച്ചു. ഡോക്ടറാവണമെന്ന മകന്റെ ആഗ്രഹം സഫലീകരിക്കാന്‍ ലാല്‍ ബഹദൂര്‍ റായ് തന്റെ പേരിലുണ്ടായിരുന്ന സ്ഥലം പണയപ്പെടുത്തി കോട്ടയിലെ എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തിലേക്ക് സജനെ അയച്ചു. ശാരീരികമായി വെല്ലുവിളി നേരിടുന്ന സജനെ ദൂരേയ്ക്ക് അയക്കുന്നതിന് ബന്ധുക്കളില്‍നിന്നുള്‍പ്പെടെ എതിര്‍പ്പുയര്‍ന്നിട്ടും ലാല്‍ ബഹദൂര്‍ മകന്റെ സ്വപ്‌നത്തിനൊപ്പം നിന്നു.

പരിശീലനകാലത്ത് തുടക്കത്തില്‍ അല്പം ബുദ്ധിമുട്ട് നേരിട്ടെങ്കിലും പിന്നീട് കോച്ചിങ് സെന്ററിലെ അധികൃതര്‍ പിന്തുണയുമായെത്തിയതോടെ കൂടുതല്‍ ഊര്‍ജസ്വലതയോടെ പഠനത്തില്‍ ശ്രദ്ധിക്കാനായി. സജന്റെ യാത്രക്കായി അവര്‍ പ്രത്യേക വാഹന സൗകര്യമൊരുക്കി നല്‍കുകയും സാമ്പത്തിക സ്ഥിതി മനസിലാക്കി ഫീസില്‍ ഇളവു നല്‍കുകയും ചെയ്തു.

ആത്മവിശ്വാസവും ദൃഢനിശ്ചയവുമുണ്ടെങ്കില്‍ ആര്‍ക്കും ഏതു വെല്ലുവിളിയേയും മറികടന്ന് വിജയം നേടാമെന്ന് സജന്‍ പറയുന്നു. നാല് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ ഓരോ ദിവസവും പഠനത്തിന് മാറ്റിവെച്ചാണ് സജന്‍ നീറ്റ് വിജയം സ്വന്തമാക്കിയത്. എംബിബിഎസ് പൂര്‍ത്തിയാക്കിയശേഷം ന്യൂറോളജിയില്‍ സ്‌പെഷ്യലൈസ് ചെയ്യണമെന്നതാണ് സജന്റെ അടുത്ത ലക്ഷ്യം.

Content Highlights: Physically challenged boy clears NEET after travelling miles on crutches

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

7 min

വിദേശത്തെ മെഡിക്കല്‍ വിദ്യാഭ്യാസം

Oct 16, 2019


mathrubhumi

4 min

ഭിന്നശേഷിക്കാരും തൊഴില്‍ ആനുകൂല്യങ്ങളും

Oct 12, 2019


mathrubhumi

2 min

സെക്രട്ടേറിയറ്റ് ഓഫീസ് അറ്റന്‍ഡന്റ്: ലാസ്റ്റ് ഗ്രേഡിലെ രാജകീയ അവസരം

Aug 8, 2019