അറിയാം നിര്‍മാണമേഖലയെ


By എം.ആര്‍.സിജു

3 min read
Read later
Print
Share

അടിസ്ഥാന സൗകര്യമൊരുക്കുന്നതു മുതല്‍ മാനേജ്മെന്റുതലം വരെ നീളുന്നു അവസരങ്ങള്‍. അടിസ്ഥാന വിദ്യാഭ്യാസമില്ലാത്തവര്‍ക്കും അവസരങ്ങളുണ്ടെന്നതാണ് നിര്‍മാണമേഖലയുടെ പ്രത്യേകത.

തൃശ്ശൂര്‍ പൂരത്തിലെ കുടമാറ്റത്തിന് സമാനമാണ് നിര്‍മാണമേഖല. കണ്ടുകൊതിതീരുംമുമ്പേയാണ് മാറ്റം. ഇന്നു കണ്ടുവെക്കുന്നതൊന്നുമാകില്ല നാളെ വിപണി കീഴടക്കുന്നത്. അയ്യോ... അതായിരുന്നു നല്ലത് എന്നുപറഞ്ഞുപോകുന്ന തരത്തിലുള്ള മാറ്റം. ഇത്തരം മാറ്റങ്ങള്‍ പോലെതന്നെയാണ് നിര്‍മാണമേഖലയിലെ തൊഴിലവസരങ്ങളുടെ കാര്യവും. ഇവിടെ ഒരിക്കലും ജോലിലഭിക്കാത്ത സാഹചര്യമില്ല. കഴിവും പരിചയവുമുള്ളവര്‍ക്ക് എന്നും ജോലിയുണ്ടാകും.

അടിസ്ഥാന സൗകര്യമൊരുക്കുന്നതു മുതല്‍ മാനേജ്മെന്റുതലം വരെ നീളുന്നു അവസരങ്ങള്‍. അടിസ്ഥാന വിദ്യാഭ്യാസമില്ലാത്തവര്‍ക്കും അവസരങ്ങളുണ്ടെന്നതാണ് നിര്‍മാണമേഖലയുടെ പ്രത്യേകത. വലിയ മേസ്തിരിക്കൊപ്പംനിന്ന് പണിപഠിച്ചിറങ്ങുന്നവരുടെ കാലം മാറി. ആധുനിക ഉപകരങ്ങളുടെ സഹായത്തോടെ അന്തര്‍ദേശീയ നിലവാരത്തോടെ നിര്‍മാണമേഖലയിലെ വിവിധ തൊഴിലുകള്‍ പരിശീലിക്കാന്‍ അവസരമൊരുക്കുകയാണ് തൊഴില്‍ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കെ.എ.എസ്.ഇ.).


അന്താരാഷ്ട്ര നിലവാരം പേരിലല്ല

കൊല്ലം ജില്ലയിലെ ചവറയില്‍ ദേശീയപാതയോരത്ത് തുടങ്ങുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ഐ.ഐ.ഐ.സി.) ഓരോവര്‍ഷവും 1370 പേര്‍ക്ക് പരിശീലനം നല്‍കാന്‍ ശേഷിയുള്ളതാണ്.

കോഴ്സ് ജൂലായ് മൂന്നാംവാരം തുടങ്ങും. കോഴിക്കോട് ജില്ലയിലെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി(യു.എല്‍.സി.സി.എസ്.)യ്ക്കാണ് പരിശീലനത്തിന്റെ ചുമതല. സിംഗപ്പൂര്‍ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ അക്കാദമി, നാഷണല്‍ കണ്‍സ്ട്രക്ഷന്‍ കോളേജ് ഓഫ് യു.കെ. തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ അതേ നിലവാരത്തിലുള്ള പഠനസൗകര്യങ്ങളാകും ഇവിടെയും ലഭിക്കുക.

സാങ്കേതികവിദ്യ പഠിക്കാം

പരമ്പാരഗത അറിവ്കൊണ്ട് നിര്‍മാണമേഖലയില്‍ അതികകാലം പിടിച്ചുനില്‍ക്കാന്‍ കഴിയില്ല മാറുന്ന കാലത്തിന് അനുസരിച്ചുള്ള ടെക്നോളജിയും ട്രെന്‍ഡും ഇവിടെ പഠിക്കാം.

ഡോ. ശ്രീരാം വെങ്കിട്ടരാമന്‍
എം.ഡി., കെ.എ.എസ്.ഇ


തിയറിയല്ല, പ്രാക്ടിക്കലാണ് കാര്യം

ടെക്നിക്കല്‍, സൂപ്പര്‍വൈസറി, മാനേജീരിയല്‍ തലങ്ങളില്‍ പ്രവര്‍ത്തിക്കാനും ജോലികിട്ടാനും സഹായിക്കുന്ന കോഴ്സുകളുണ്ടാകും. എസ്.എസ്.എല്‍.സി., പ്ലസ് ടു, ഡിപ്ലോമ, ഐ.ടി.ഐ., ബി.ടെക്. യോഗ്യതയുള്ളവര്‍ക്കാകും പ്രവേശനം. കോഴ്സുകളുടെ ദൈര്‍ഘ്യം രണ്ടു മാസം മുതല്‍ ഒരു വര്‍ഷം വരെ. തിയറി ക്ലാസുകള്‍ക്കല്ല ഇവിടെ പ്രാധാന്യം.

ആധുനിക ഉപകരണങ്ങളുപയോഗിച്ച് തൊഴില്‍ചെയ്തുപഠിക്കുന്നതിനാണ് മുന്‍തൂക്കം. പഠിച്ചിറങ്ങുന്നവര്‍ക്ക് ഉടന്‍ തൊഴില്‍ ലഭിക്കാന്‍ സഹായിക്കുന്നതരത്തിലുള്ള ദി നാഷണല്‍ സ്‌കില്‍സ് ക്വാളിഫിക്കേഷന്‍സ് ഫ്രെയിംവര്‍ക്ക് (എന്‍.എസ്.ക്യു.എഫ്.) അടിസ്ഥാനത്തിലുള്ള 38 നൈപുണീ വികസന കോഴ്സുകളാണ് ആദ്യഘട്ടത്തില്‍ തുടങ്ങുക.

ഒന്‍പത് ഏക്കറില്‍ 1.86 ലക്ഷം ചതുരശ്രയടി കെട്ടിടമാണ് കാമ്പസില്‍ ഒരുക്കിയിരിക്കുന്നത്. വിശാലമായ മൂന്നു വര്‍ക്ഷോപ്പും ആധുനിക സൗകര്യങ്ങളുള്ള 38 ക്ലാസ് മുറിയും ഒരുക്കിയിട്ടുണ്ട്. ഹോസ്റ്റല്‍ സൗകര്യവുമുണ്ട്.

പ്ലേസ്മെന്റ് ഉറപ്പ്

രാജ്യത്തും വിദേശത്തുമുള്ള വിവിധ സ്ഥാപനങ്ങളുടെ സാങ്കേതിക സഹകരണത്തോടെയാകും ഐ.ഐ.ഐ.സി. പ്രവര്‍ത്തിക്കുക. കോഴ്സിനു ചേരുമ്പോള്‍ത്തന്നെ പ്ലേസ്മെന്റ് ഉറപ്പുവരുത്താനാകും.

രമേശന്‍ പാലേരി
ചെയര്‍മാന്‍, യു.എല്‍.സി.സി.എസ്.

കോഴ്സുകളുടെ വൈവിധ്യം

എസ്.എസ്.എല്‍.സി.- അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ റീ ഇന്‍ഫോഴ്സ്മെന്റ്/ബാര്‍ ബെന്‍ഡിങ്, ഡിപ്ലോമാ ഇന്‍ ഇലക്ട്രിക്കല്‍ വര്‍ക്സ്, പെയിന്റിങ് ആന്‍ഡ് ഫിനിഷിങ് വര്‍ക്സ്, കോണ്‍ക്രീറ്റിങ് ആന്‍ഡ് ഫോം വര്‍ക്സ്, ഹൗസ് കീപ്പിങ്, ഇന്റീരിയല്‍ വര്‍ക്സ്, പ്ലംബിങ്, ഹീറ്റിങ് വെന്റിലേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ് (എച്ച്.വി.എ.സി.) എന്‍ജിനീയറിങ്, ഫയര്‍ ആന്‍ോഡ് സേഫ്ടി, മേസണറി, റോഡ് വര്‍ക്സ്, വാട്ടര്‍ പ്രൂഫിങ്.

പ്ലസ് ടു/ഡിഗ്രി/ഐ.ടി.ഐ. - കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, എച്ച്.വി.എ.സി. എന്‍ജിനീയറിങ്, എന്‍വയോണ്‍മെന്റ്, ഹെല്‍ത്ത് ആന്‍ഡ് സേഫ്ടി, ഇന്റീരിയര്‍ ഡിസൈനിങ്, വാട്ടര്‍ പ്രൂഫിങ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ജി.പി.എസ്. ബേസ്ഡ് സര്‍വേ ആന്‍ഡ് മാപ്പിങ്, എസ്.ടി.പി/ഡബ്ല്യു.ടി.പി. എന്‍ജിനീയറിങ്, ഓട്ടോമൊബൈല്‍ ഡിസൈന്‍.

ബിരുദം/ബി.ടെക്- ഓണ്‍ട്രപ്രണര്‍ഷിപ്പ്, അഗ്രിബിസിനസ്, അനലിറ്റിക്സ്, ഓട്ടോമേഷന്‍ ആന്‍ഡ് മെഷീന്‍ ലേണിങ്, ഫെസിലിറ്റീസ് മാനേജ്മെന്റ്, എം.ഇ.പി. അര്‍ബന്‍ പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍, ബില്‍ഡിങ് സര്‍വീസസ് എന്‍ജിനീയറിങ്, റീട്ടെയില്‍ മാനേജ്മെന്റ്, അഡ്വാന്‍സ്ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റ്, ട്രാന്‍സ്പോര്‍ട്ടേഷന്‍ മാനേജ്മെന്റ്, ഫുഡ് ഓണ്‍ട്രപ്രണര്‍ഷിപ്പ് ആന്‍ഡ് മാനേജ്മെന്റ്.

ബി.ടെക്. പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍ലഭ്യത ഉറപ്പുവരുത്താനുള്ള ഗ്രാജ്വേറ്റ്ഷിപ്പ് പ്രോഗ്രാമുകളും ഉണ്ടാകും. സോഫ്ട് സ്‌കില്‍ വികസനം, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്താനുള്ള പരിശീലനം എന്നിവയും കോഴ്സിനൊപ്പം നടത്തുമെന്ന് കെ.എ.എസ്.ഇ. ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സി. പ്രതാപ് മോഹന്‍ നായര്‍ പറഞ്ഞു.


തുടക്കത്തില്‍ ആറ് കോഴ്സ്

അഡ്വാന്‍സ് സര്‍ട്ടിഫിക്കറ്റ് ഇന്‍ പെയിന്റിങ് ആന്‍ഡ് ഫര്‍ണിഷിങ് വര്‍ക്ക്, കോണ്‍ക്രീറ്റിങ് ആന്‍ഡ് ഫോം വര്‍ക്, ഹൗസ് കീപ്പിങ്, പ്ലംബിങ് എന്നിവ എസ്.എസ്.എല്‍.സി. ജയിച്ചവര്‍ക്കും അര്‍ബന്‍ പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍, അഡ്വാന്‍സ്ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റ് എന്നിവ ബി.ടെക്. കഴിഞ്ഞവര്‍ക്കും തുടങ്ങും. അതിനുശേഷം ഘട്ടംഘട്ടമായി മറ്റുകോഴ്സുകളും തുടങ്ങും. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ജൂണ്‍ അവസാനം വിജ്ഞാപനം വരും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

3 min

ഐ.എ.എസ് എന്താ മലയാളത്തിലെഴുതിയാല്‍

Apr 16, 2019


mathrubhumi

3 min

കെ.എ.എസ്: ഒരുങ്ങാം, കേരളത്തിന്റെ സ്വന്തം സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക്

Nov 9, 2019


mathrubhumi

6 min

എസ്.എസ്.സി: കേന്ദ്ര സര്‍വീസിലേക്കൊരു ഗ്രീന്‍ ചാനല്‍

Oct 19, 2019