ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങിപ്പിക്കാന്‍ കഴിവുണ്ടോ? അഫിലിയേറ്റ് മാര്‍ക്കറ്റിങ് വഴി കാശുണ്ടാക്കാം


മറ്റുള്ളവരുടെ ഉത്പന്നമോ സേവനമോ തങ്ങളുടെ രീതിയില്‍ മാര്‍ക്കറ്റിംഗ് ചെയ്ത കൂടുതല്‍ ആളുകളെ കൊണ്ട് വാങ്ങിപ്പിച്ച് കമ്മീഷന്‍ നേടുന്ന രീതിയാണ്‌ അഫിലിയേറ്റ് മാര്‍ക്കറ്റിങ്

ഷ്ടപ്പെട്ട് പഠിച്ച് നല്ല മാര്‍ക്കോടെ പാസാകുന്ന ന്യൂജനറേഷന് മറ്റൊരാളുടെ കീഴില്‍ പണിയെടുക്കുന്നതിനോട് അത്ര താല്‍പര്യമില്ല. സ്വന്തമായി ബിസിനസ് ആരംഭിച്ച് ബോസാകാനാണവര്‍ ആഗ്രഹിക്കുന്നത്. അത്തരക്കാര്‍ക്ക് പരീക്ഷിക്കാവുന്ന ഒരു പൊടിക്കൈയാണ് അഫിലിയേറ്റ് മാര്‍ക്കറ്റിങ്. പേര് കേട്ട് ഞെട്ടുകയൊന്നും വേണ്ട. മറ്റുള്ളവരുടെ ഉത്പന്നമോ സേവനമോ തങ്ങളുടെ രീതിയില്‍ മാര്‍ക്കറ്റിംഗ് ചെയ്ത കൂടുതല്‍ ആളുകളെ കൊണ്ട് വാങ്ങിപ്പിച്ച് കമ്മീഷന്‍ നേടുന്ന രീതിയാണിത്. സിമ്പിളായി പറഞ്ഞാല്‍ ഒരു ഇടനിലക്കാരന്റെ പണി. ഇങ്ങനെ മാര്‍ക്കറ്റിങ് ചെയ്യുമ്പോള്‍ എന്താണ് ഗുണമെന്നല്ലേ. നിങ്ങള്‍ മാര്‍ക്കറ്റിങ് ചെയ്യുന്ന വസ്തു ആരെങ്കിലും വാങ്ങുകയാണെങ്കില്‍ ആ ലാഭത്തിന്റെ ഒരു പങ്ക് നിങ്ങളുടെ അക്കൗണ്ടിലേക്കെത്തും. വീടുവീടാന്തരം കയറി സാധനങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവുകളെ കണ്ടാല്‍ കതകടച്ച് കുറ്റിയിടുന്ന പലരും അറിഞ്ഞോ അറിയാതെയോ അഫിലിയേറ്റ് മാര്‍ക്കറ്റിങ്ങിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നു എന്നതാണ് വാസ്തവം.

എങ്ങനെ ചെയ്യാം?

ഫ്‌ളിപ്കാര്‍ട്ട് വഴി നിങ്ങളൊരു മൊബൈല്‍ ഫോണ്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ അതിന്റെ ഗുണഗണങ്ങളെക്കുറിച്ച് സുഹൃത്തുക്കളോട് പറഞ്ഞ് അവരെക്കൊണ്ട് അതേ ഫോണ്‍ വാങ്ങിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിവുണ്ടോ? എങ്കില്‍ ധൈര്യമായി ഈ മേഖലയിലേക്ക് വരാം. ഒരു വ്യക്തിക്ക് മാത്രമല്ല, സ്ഥാപനങ്ങള്‍ക്കും അഫിലിയേറ്റ് മാര്‍ക്കറ്റിങ്ങിന്റെ ഭാഗമാകാം. എന്തിനും ഏതിനും ഓണ്‍ലൈനില്‍ പരതുന്ന തലമുറയെ മികച്ച ഒരു ഓഫറിലേക്ക് എത്തിച്ച് അവരെക്കൊണ്ടത് വാങ്ങിപ്പിക്കുന്നിടത്താണ് ഇതിന്റെ വിജയം. മറ്റുള്ളവരുടെ ഉല്‍പ്പന്നങ്ങളല്ലാതെ നിങ്ങള്‍ക്ക് ഒരു ഉത്പന്നം ഉണ്ടെങ്കില്‍, പ്രമോട്ടര്‍മാരുമായി സഹകരിച്ച് അവര്‍ക്ക് ഇന്‍സന്റീവ് കൊടുത്തുകൊണ്ട് കൂടുതല്‍ വിറ്റുവരവ് ഉണ്ടാക്കാനും ഇതുവഴി സാധിക്കും. റവന്യൂ ഷെയറിംഗ് എന്ന ബിസിനസ് മോഡല്‍ ആണ് ഇവിടെ പ്രാവര്‍ത്തികമാക്കുന്നത്.

ഉദാഹരണത്തിന് ആമസോണിന്റെ ഉല്‍പ്പന്നമാണ് നിങ്ങള്‍ ഇത്തരത്തില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ആമസോണില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഉത്പന്നങ്ങള്‍ കണ്ടെത്തണം. ഇതിനായി ആമസോണ്‍ ഇന്ത്യ അഫിലിയേറ്റ് പ്രോഗ്രാം എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ലോഗിന്‍ ചെയ്യണം. അപ്പോള്‍ ലഭിക്കുന്ന അഫിലിയേറ്റ് ഐ.ഡി വഴി തെരഞ്ഞെടുത്ത ഉത്പന്നങ്ങള്‍ക്ക് ലിങ്ക് ജനറേറ്റ് ചെയ്യാം. ആ ലിങ്ക് ഷെയര്‍ ചെയ്ത് കൂടുതല്‍ ആളുകള്‍ ആ ഉത്പന്നം വാങ്ങിയാല്‍ അതിന് ആമസോണ്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള കമ്മീഷനും ലഭിക്കും. ആമസോണ്‍ കമ്മീഷന്‍ നല്‍കാത്ത വസ്തുക്കളും ഉണ്ട്. ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അത് ശ്രദ്ധിക്കണം. ആമസോണ്‍ കൂടാതെ ഫഌപ്കാര്‍ട്ട്, അഫോയ് മീഡിയ തുടങ്ങിയ കമ്പനികളും മികച്ച അഫിലീയേറ്റ് മാര്‍ക്കറ്റിങ് ഓഫറുകള്‍ നല്‍കാറുണ്ട്.

ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

മാര്‍ക്കറ്റ് ചെയ്യുകയാണെന്ന് ആര്‍ക്കും തോന്നാത്ത തരത്തില്‍ സാധനങ്ങളെ അവതരിപ്പിക്കുന്നതാണ് അഫിലിയേറ്റ് മാര്‍ക്കറ്റിങ്ങിന്റെ ആദ്യഘട്ടം. ഒരു ബ്ലോഗ്/വ്‌ളോഗ് വഴിയാണ് നിങ്ങള്‍ മാര്‍ക്കറ്റിങ്ങ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഒരു പരസ്യത്തിന്റെ സ്വഭാവത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കാതിരിക്കുക. നിങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന വസ്തുവിലേക്കുള്ള ലിങ്ക് കൃത്യമായി കൊടുക്കുക. നിങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന വസ്തുക്കള്‍ക്ക് മിനിമം ഗുണമേന്മ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് നിങ്ങളുടെ ചുമതലയാണ്. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും മികച്ച വരുമാനമുണ്ടാക്കാം.

Content Highlights: Career, Affiliate marketing

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023