പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബിരുദം പൂര്‍ത്തിയാക്കുക, ശേഷം വിദേശത്ത് ജോലി, പിന്നീട് നാട്ടില്‍ തിരിച്ചെത്തി തുടര്‍പഠനത്തിലൂടെ മാസ്റ്റേഴ്‌സ് ഡിഗ്രിയും സ്വന്തമാക്കുക. പറഞ്ഞുവരുന്നത് സിനിമാക്കഥയല്ല, പഞ്ചാബിലെ ഹോശിയര്‍പൂര്‍ സ്വദേശിയായ സൊഹാന്‍ സിങ് ഗില്ലിന്റെ വ്യത്യസ്ത നേട്ടത്തേക്കുറിച്ചാണ്. 83-ാം വയസിലാണ് ഗില്‍ ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്.
മികച്ച വിദ്യാര്‍ഥിയായിരുന്നു സൊഹാന്‍ സിങ് ഗില്‍. പഠനകാലത്ത് കോളേജിലെ വൈസ് പ്രിസിപ്പല്‍ ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടണമെന്ന് ഉപദേശിച്ചിരുന്നതായി ഗില്‍ പറയുന്നു. ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ അധ്യാപകനായി ജോലി നേടിയ ഗില്‍ 1958ല്‍ ഭാര്യയോടൊപ്പം അവിടേക്ക് പോയി. തുടര്‍പഠനത്തിന് തയ്യാറാകാതെയാണ് അന്ന് അദ്ദേഹം കെനിയയിലേക്ക് പറന്നത്. തിരിച്ച് ഇന്ത്യയിലേക്ക് വന്നതാകട്ടെ 1991ലും.
2018ലാണ് ഗില്‍ വീണ്ടും ഉപരിപഠനത്തേക്കുറിച്ച് ആലോചിച്ചത്. വൈസ് പ്രിന്‍സിപ്പല്‍ പണ്ട് നല്‍കിയ ഉപദേശം ഓര്‍മവന്നപ്പോഴാണ് ഇംഗ്ലീഷില്‍ എംഎ ചെയ്യാന്‍ തീരുമാനിച്ചതെന്ന് ഗില്‍ പറയുന്നു. ഒടുവില്‍ ജലന്ധറിലെ സ്വകാര്യ സര്‍വകലാശാലയായ ലവ്‌ലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും ഈ മാസം ബിരുദാനന്തര ബിരുദം നേടിയെടുത്തു.
ഇന്ന് ഇന്ത്യയില്‍ യുവാക്കള്‍ക്ക് ധാരാളം തൊഴില്‍ ലഭ്യമാണ്. അതിനാല്‍ത്തന്നെ അവര്‍ക്ക് ജോലി അന്വേഷിച്ച് വിദേശത്ത് പോകേണ്ടിവരുന്നില്ലെന്നും ഗില്‍ അഭിപ്രായപ്പെടുന്നു.
Content Highlights: Age is not a barrier; 83 year old man from Punjab completed his MA in English