എല്ലാ പരീക്ഷയിലും ഒരു കൈനോക്കി, ഒന്നാം റാങ്ക് കൂടെപ്പോന്നു: അറിയാം ഹുസ്‌നയുടെ വിജയകഥ


4 min read
Read later
Print
Share

കൂടുതല്‍ ശ്രദ്ധ കൊടുത്തത് ചരിത്രവും ഭരണഘടനയും പഠിക്കാനാണ്. കുറഞ്ഞത് രണ്ട് ദിനപത്രങ്ങളെങ്കിലും ദിവസവും വായിക്കുമായിരുന്നു. പുതിയ വിവരങ്ങള്‍ എഴുതി വെക്കാനും ശ്രദ്ധിച്ചിരുന്നു

-

2015-ലെ എല്‍.ഡി ക്ലര്‍ക്ക് പരീക്ഷയില്‍ മലപ്പുറം ജില്ലയില്‍ നിന്ന് ഒന്നാം റാങ്ക് നേടിയ ഹുസ്‌ന. വി.സി പരീക്ഷാനുഭവങ്ങള്‍ പങ്കുവെക്കുന്നു. നിലവില്‍ കേരള സര്‍വകലാശാലയില്‍ ഓഡിറ്റര്‍.

പി.എസ്.സിയുടെ എല്ലാ പരീക്ഷകളും എഴുതുകയായിരുന്നു വിജയ തന്ത്രം. യോഗ്യതയ്ക്കിണങ്ങുന്ന എല്ലാ പരീക്ഷകളും എഴുതിയതിലൂടെ പരീക്ഷാ ഹാളിലെ ടെന്‍ഷന്‍ മറികടക്കാനും കൂടുതല്‍ ചോദ്യങ്ങള്‍ നേരിടാനും പുതിയ കാര്യങ്ങള്‍ പഠിക്കാനും അത് അവസരം ലഭിച്ചു. ഒടുവില്‍ ആ തന്ത്രം എല്‍.ഡി.സി പരീക്ഷയില്‍ ഒന്നാം റാങ്ക് സമ്മാനിച്ചു.

ഇംഗ്ലീഷില്‍ എം.എ ബി.എഡ് നേടിയതിന് ശേഷം ഒരു അണ്‍ എയ്ഡഡ് സ്ഥാപനത്തില്‍ അധ്യാപികയായി ജോലി നോക്കുകയായിരുന്നു. മൂന്നു വര്‍ഷത്തോളം ആ ജോലിയില്‍ തുടര്‍ന്നു. ഈ കാലഘട്ടത്തിലാണ് സര്‍ക്കാര്‍ ജോലിയെന്ന ലക്ഷ്യം മനസ്സിലേക്ക് വരുന്നത്. ഞായറാഴ്ചകളില്‍ പരിശീലന ക്ലാസ്സിന് പോകുകയും ജോലിക്ക് ശേഷമുള്ള സമയം പഠനത്തിനായി നീക്കി വെക്കുകയും ചെയ്തു. പിന്നീട് ജോലി രാജി വെച്ച് പൂര്‍ണമായും പി.എസ്.സി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. യു.പി.എസ്.സി, എസ്.എസ്.സി പരീക്ഷകളും എഴുതിയിരുന്നെങ്കിലും പി.എസ്.സിക്കാണ് കൂടുതല്‍ പ്രാധ്യാന്യം നല്‍കിയത്.

റാങ്ക് ലിസ്റ്റിലേക്ക്

കോച്ചിങ് സെന്ററിലെ ക്ലാസ്സിന് പുറമേ കൂട്ടുകാരൊത്തുള്ള കമ്പയിന്‍ഡ് സ്റ്റഡി, മാതൃഭൂമി തൊഴില്‍ വാര്‍ത്തയുടെ മുടങ്ങാതെയുള്ള വായന എന്നിവ മികച്ച റാങ്കിലേക്കെത്താന്‍ സഹായിച്ചു. കമ്പനി കോര്‍പ്പറേറ്റ് അസിസ്റ്റന്റിനായി നടത്തിയ പരിശീലനം 417-ാം റാങ്ക് നേടിത്തന്നു. എല്‍.ഡി.സിക്ക് മൂന്നുമാസം മാത്രമാണ് പരിശീലനം നടത്തിയത്. എങ്കിലും അതിന് മുന്‍പ് നടത്തിയ പരിശീലനങ്ങളുടെ ഫലം കൊയ്തത് ഈ പരീക്ഷയിലാണ്. എല്‍.ഡി.സിക്ക് ശേഷമെഴുതിയ സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍ 680-ാം റാങ്ക് കിട്ടി.

പരിശ്രമിച്ച് നേടിയ വിജയം

ഇംഗ്ലീഷും ഗണിതവും എനിക്ക് പ്രിയപ്പെട്ട വിഷയങ്ങളായിരുന്നു. അതിനാല്‍ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നില്ല. കൂടുതല്‍ ശ്രദ്ധ കൊടുത്തത് ചരിത്രവും ഭരണഘടനയും പഠിക്കാനാണ്. കുറഞ്ഞത് രണ്ട് ദിനപത്രങ്ങളെങ്കിലും ദിവസവും വായിക്കുമായിരുന്നു. പുതിയ വിവരങ്ങള്‍ എഴുതി വെക്കാനും ശ്രദ്ധിച്ചിരുന്നു. ആനുകാലിക വിവരങ്ങള്‍ നേടുന്നതില്‍ അത് ഒരുപാട് സഹായിച്ചു. പരീക്ഷയ്ക്ക് മുന്നോടിയായി നിരവധി ചോദ്യപേപ്പറുകള്‍ ചെയ്തു നോക്കി.

സമയം ക്രമീകരിച്ച് കൂടുതല്‍ ശരിയുത്തരങ്ങള്‍ നല്‍കാനാണ് മോക്ക് ടെസ്റ്റുകളില്‍ ശ്രദ്ധ നല്‍കിയത്. നെഗറ്റീവ് മാര്‍ക്ക് കുറയ്ക്കുന്നതില്‍ അത് വലിയ പങ്ക് വഹിച്ചു. മോക്ക് ടെസ്റ്റുകള്‍ അല്ലാതെ പി.എസ്.സി നടത്തുന്ന എല്ലാ പരീക്ഷകളും വിടാതെ എഴുതാന്‍ ശ്രമിച്ചിരുന്നു. പരീക്ഷാ ഹാളിലെ ടെന്‍ഷന്‍ മറികടക്കാനും . കഠിനമായി പ്രയത്‌നിച്ചാല്‍ നേട്ടം തേടിയെത്തുമെന്നാണ് എന്റെ അനുഭവം. ലക്ഷ്യബോധത്തോടെ നിരന്തമായി അധ്വാനിച്ചാല്‍ വിജയം കൈപ്പിടിയിലൊതുക്കാം.

പ്രതീക്ഷിക്കാം ഈ ചോദ്യങ്ങള്‍

 • ജമ്മു കശ്മീര്‍ പുനഃസംഘടനാ ബില്‍ ഔദ്യോഗികമായി നിലവില്‍ വന്നത്.
2019 ഒക്ടോബര്‍ 31

 • മരമല വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ജില്ല?
കോട്ടയം

 • തിരുവിതാംകൂറിന്റെ ആദ്ധ്യാത്മികമായ 'മാഗ്‌നാകാര്‍ട്ട' എന്ന് ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചത് ആര്?
ടി.കെ. വേലുപ്പിള്ള

 • മുഗള്‍ഭരണകാലത്ത് 'മുകര' എന്നറിയപ്പെട്ടിരുന്ന പ്രദേശം?
ജാര്‍ഖണ്ഡ്

 • സാമ്പത്തിക നൊബേല്‍ സമ്മാനം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി?
എസ്‌തേര്‍ ദുഫ്‌ളോ

 • ഐ.എഫ്.എസ്.സി കോഡിന് എത്ര ഡിജിറ്റുകളുണ്ട്?
11

 • അമേരിക്കന്‍ ഭരണഘടനയുടെ പിതാവ്?
ജയിംസ് മാഡിസണ്‍

 • കേരളം എത്ര തവണ രാഷ്ട്രപതി ഭരണത്തിന്‍ കീഴിലായിട്ടുണ്ട്?
7 തവണ

 • മലയാളത്തിലെ ആദ്യത്തെ ചലച്ചിത്ര സംവിധായിക?
വിജയ നിര്‍മല

 • ബന്ധന്‍ എക്‌സ്പ്രസ് ഏത് രാജ്യങ്ങളെ ബന്ധിപ്പിച്ചാണ് സര്‍വീസ് നടത്തുന്നത്?
ഇന്ത്യ-ബംഗ്ലാദേശ്

 • 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' എന്ന കൃതി രചിച്ചതാര്?
അക്കിത്തം അച്ചുതന്‍ നമ്പൂതിരി

 • അന്തര്‍ദേശീയ കടുവാ ദിനമായി ആചരിക്കുന്നത്?
ജൂലായ് 29

 • എല്‍.ഐ.സിയുടെ ആദ്യ വനിതാ മാനേജിങ് ഡയറക്ടര്‍?
ഉഷ സാങ്മാന്‍

 • പട്ടണപ്രവേശനത്തിന് വേണ്ടിയുള്ള ആവശ്യം ഉന്നയിച്ചു കൊണ്ട് വേമ്പനാട്ട് കായലില്‍വെച്ച് 'കായല്‍ സമ്മേളനം' നടന്നതെന്ന്?
1913 ഏപ്രില്‍ 1

 • ഇന്ത്യയില്‍ ആദ്യമായി നോട്ടുകള്‍ പിന്‍വലിച്ച വര്‍ഷം?
1946

 • 'നവോത്ഥാനത്തിന്റെ കവി' എന്ന് കുമാരനാശാനെ വിശേഷിപ്പിച്ചത്?
തായാട്ട് ശങ്കരന്‍

 • ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ യൂണിവേഴ്‌സിറ്റി നിലവില്‍ വരുന്ന സംസ്ഥാനം?
ഉത്തര്‍പ്രദേശ്

 • രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ആദ്യ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി?
ഡെറിക് ഒബ്രിയന്‍

 • ഏത് ഗ്രഹത്തെക്കുറിച്ച് പഠിക്കാനാണ് നാസ 'ജൂണോ' എന്ന ഉപഗ്രഹത്തെ വിക്ഷേപിച്ചത്?
വ്യാഴം

 • 2019 പ്രവാസി ഭാരതീയ ദിനത്തിന്റെ മുഖ്യാതിഥി?
പ്രവിന്ദ് ജഗുനാഥ് (മൗറീഷ്യസ് പ്രധാനമന്ത്രി)

 • തദ്ദേശീയമായി നിര്‍മിച്ച ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ തീവണ്ടി
വന്ദേഭാരത്

 • ആള്‍ ഇന്ത്യ കിസാന്‍ സഭ രൂപംകൊണ്ട നഗരം?
ലഖ്നൗ

 • 'മായാ മനുഷ്യന്‍' എന്ന കൃതിയുടെ രചയിതാവ് ആര്?
എന്‍. പ്രഭാകരന്‍

 • ചില ജന്തുക്കളുടെ രക്തം നീലനിറത്തില്‍ കാണപ്പെടുന്നതിന് കാരണമായ വര്‍ണകം:
ഹീമോ സയാനിന്‍

 • കേരളത്തില്‍ 13-ാമതായി രൂപംകൊണ്ട ജില്ല?
പത്തനംതിട്ട

 • 'വേലക്കാരന്‍' എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?
സഹോദരന്‍ അയ്യപ്പന്‍

 • ഒരു ചാലകത്തിലോ ചുരുളിലോ ബാക് ഇ.എം.എഫ്. പ്രേരിതമാകുന്ന പ്രതിഭാസമാണ്:
സെല്‍ഫ് ഇന്‍ഡക്ഷന്‍

 • ഇന്ത്യാചരിത്രത്തിലെ ക്ലാസിക്കല്‍ കാലഘട്ടം എന്നറിയപ്പെടുന്നത്?
ഗുപ്തകാലഘട്ടം

 • മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ച വര്‍ഷം?
2013

 • ചന്ദ്രനിലെ ഏറ്റവും ആഴം കൂടിയ ഗര്‍ത്തം?
ന്യൂട്ടണ്‍ ഗര്‍ത്തം

 • ഇന്ത്യയില്‍ ഓംബുഡ്‌സ്മാന്‍ രൂപവത്കരിക്കുന്നതിന് ശുപാര്‍ശചെയ്ത കമ്മിറ്റി?
സന്താനം കമ്മിറ്റി

 • സംസ്ഥാന തിരഞ്ഞെടുപ്പുകമ്മിഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍?
243 കെ

 • ഡേ നൈറ്റ് ടെസ്റ്റില്‍ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യന്‍ താരം?
വിരാട് കോലി

 • നാഷണല്‍ കമ്മിഷന്‍ ഫോര്‍ പ്രൊട്ടെക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സിന്റെ ചെയര്‍മാന്‍?
പ്രിയങ്ക് കനൂന്‍ഗോ

 • ബാങ്കിന്റെ സൗകര്യാര്‍ഥം മാറാന്‍കഴിയുന്ന ചെക്ക് എന്ന് നിര്‍ദേശകതത്ത്വങ്ങളെ വിശേഷിപ്പിച്ചത്?
കെ.ടി. ഷാ

 • മികച്ച ഗ്രാമപ്പഞ്ചായത്തിനുള്ള 2017-18 വര്‍ഷത്തെ സ്വരാജ് ട്രോഫി നേടിയത്?
പാപ്പിനിശ്ശേരി

 • പേശികളെക്കുറിച്ചുള്ള പഠനം:
മയോളജി

 • പഞ്ചായത്ത്രാജിന്റെ നവീകരണവുമായി ബന്ധപ്പെട്ട് 1985-ല്‍ നിയമിക്കപ്പെട്ട കമ്മിഷന്‍:
ജെ.വി.കെ. റാവു കമ്മിഷന്‍

 • ദ്രവ ഓക്‌സിജന്റെ നിറം:
നീല

 • ഏറ്റവും കൂടുതല്‍ മാംസ്യം അട ങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം?
ഉലുവ

 • Antonymn of the word Mudane
Exciting

 • An Excursion to Bengaluru .... (Organise) by the School:
is being organised

 • 'Be in the Red' Means:
Making a financial loss

 • He would have over come his difficulties by his hardworking nature (use a phrase with similar meaning of the underlined):
get around

 • Collective noun for hen is
brood

thozhil

Content Highlights: Kerala PSC LDC mock test, Success story, Exam coaching, study guidance part-8

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram