റാങ്കുകാരന്‍ പറയുന്നു, ആസ്വദിച്ച് പഠിച്ചാല്‍ പിന്നെയെല്ലാം എളുപ്പം


3 min read
Read later
Print
Share

പരിശീലന ക്ലാസില്‍നിന്ന് ലഭിച്ച നോട്‌സുകള്‍ എല്ലാം കൃത്യമായി പിന്തുടര്‍ന്നാണ് മുന്നോട്ടുപോയത്. അത് ചെറിയ കുറിപ്പുകളായി ചുമരിലും ടേബിളിലും എഴുതിവെച്ചിരുന്നു

റിജുൽ

2019-ലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ എട്ടാം സ്ഥാനം (മാര്‍ക്കടിസ്ഥാനത്തില്‍ മൂന്നാം റാങ്ക്) നേടിയ റിജുല്‍ തന്റെ പരീക്ഷാനുഭവങ്ങള്‍ മാതൃഭൂമി തൊഴില്‍വാര്‍ത്തയോട് പങ്കുവെയ്ക്കുന്നു. നിലവില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ട്രെയിനി.

ലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് പാസായശേഷം അഞ്ചുവര്‍ഷത്തോളം വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ കോണ്‍ട്രാക്ട് എന്‍ജിനീയറായി ജോലി ചെയ്തു. ആ സമയത്താണ് ഒരു സര്‍ക്കാര്‍ജോലി വേണമെന്ന ചിന്ത വരുന്നത്. അങ്ങനെ പി.എസ്.സി. പരിശീലനകേന്ദ്രത്തില്‍ സായാഹ്ന ക്ലാസിന് ചേര്‍ന്നു. ജോലിക്കൊപ്പം പഠനവുമായി മുന്നോട്ട് പോയി. ശനി, ഞായര്‍ ദിവസങ്ങളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കമ്പൈന്‍ഡ് സ്റ്റഡി നടത്തി.

പരിശീലനം ഫലം കണ്ടു

സര്‍ക്കാര്‍ജോലിയെന്ന വലിയ ലക്ഷ്യത്തിലേക്ക് കഠിനമായി അധ്വാനിച്ചു. തുടക്കത്തില്‍ പഠനം അത്ര എളുപ്പമായിരുന്നില്ലെങ്കിലും പിന്നീട് ട്രാക്കിലായി. പഠിച്ച് തുടങ്ങിയ കാലത്തെഴുതിയ എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷയില്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ കഴിയാത്തതിനാല്‍ റാങ്ക് ലിസ്റ്റില്‍ ഇടം നേടാനായില്ല. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ റാങ്ക് ലിസ്റ്റിലാണ് ആദ്യമായി ഇടം നേടിയത്. സിവില്‍ പോലീസ് ഓഫീസര്‍ ലിസ്റ്റില്‍ 24-ാം റാങ്ക്, സിവില്‍ എക്‌സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ 107-ാം റാങ്ക്. ഇത് കൂടാതെ അസിസ്റ്റന്റ് സെയില്‍സ്മാന്‍, അമിനീറ്റീസ് അസിസ്റ്റന്റ് എന്നീ തസ്തികകളിലെ റാങ്ക് ലിസ്റ്റുകളിലും ഇടംനേടിയിട്ടുണ്ട്.

ഇംഗ്ലീഷ് പഠിക്കാന്‍ സമയമെടുത്തു

എന്‍ജിനീയറിങ് പശ്ചാത്തലം ഉണ്ടായിരുന്നതുകൊണ്ട് ഗണിതം എളുപ്പമായിരുന്നു. ആ ഭാഗത്തുനിന്ന് വരുന്ന മിക്കവാറും എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങളും എഴുതാന്‍ കഴിഞ്ഞു. എന്നാല്‍ ഇംഗ്ലീഷ് പ്രതീക്ഷ തെറ്റിച്ചു. താരതമ്യേന എളുപ്പമായിരിക്കുമെന്ന് ധരിച്ചെങ്കിലും ഗ്രാമറും പദങ്ങളുടെ അര്‍ഥം കണ്ടുപിടിക്കലുമെല്ലാം അല്‍പം പ്രയാസമായിരുന്നു. പൊതുവിജ്ഞാനവും തുടക്കത്തില്‍ വഴങ്ങിയില്ല. പക്ഷേ, പരിശീലന ക്ലാസില്‍ ഒപ്പമുണ്ടായിരുന്നവര്‍ നല്‍കിയ പ്രോല്‍സാഹനംകൊണ്ട് പൊതുവിജ്ഞാനവും പഠിച്ചെടുത്തു.

ആനുകാലികത്തിലേയും പൊതുവിജ്ഞാനത്തിലേയും ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നത് ഒരു മത്സരം പോലെയായിരുന്നു കൂട്ടുകാരെല്ലാം കണ്ടിരുന്നത്. പുത്തന്‍ വിവരങ്ങള്‍ കണ്ടെത്താന്‍ അത് സഹായിച്ചു. വര്‍ഷവും തീയതികളുമെല്ലാം പഠിക്കാനായിരുന്നു എനിക്ക് കൂടുതല്‍ താത്പര്യം. അതോടെ ആ ഭാഗത്തുനിന്ന് വന്ന കട്ടിയേറിയ ചോദ്യങ്ങള്‍ കൈപ്പിടിയിലൊതുങ്ങി. ബിരുദതല പരീക്ഷയില്‍ രസതന്ത്രത്തില്‍നിന്ന് വരുന്ന ചോദ്യങ്ങള്‍ പ്രയാസമായി തോന്നിയെങ്കിലും പഠിച്ച് തുടങ്ങിയപ്പോള്‍ അനായാസമായി. മലയാളത്തില്‍നിന്നുള്ള ചോദ്യങ്ങളിലാണ് ഏറ്റവും മാര്‍ക്ക് നഷ്ടമായത്.

നോട്‌സിലാണ് കാര്യം

പരിശീലന ക്ലാസില്‍നിന്ന് ലഭിച്ച നോട്‌സുകള്‍ എല്ലാം കൃത്യമായി പിന്തുടര്‍ന്നാണ് മുന്നോട്ടുപോയത്. അത് ചെറിയ കുറിപ്പുകളായി ചുമരിലും ടേബിളിലും എഴുതിവെച്ചിരുന്നു. അങ്ങനെ ഇടയ്ക്കിടെ വായിച്ച് ഓര്‍മ പുതുക്കി. മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും മുടങ്ങാതെ ചെയ്ത് ശീലിച്ചിരുന്നു. അതുകൊണ്ട് സമയക്രമം പാലിച്ചെഴുതാന്‍ കഴിഞ്ഞു.

നെഗറ്റീവാണ് പല പരീക്ഷകളിലും പിന്നോട്ടടിച്ചത്. സെക്രട്ടേറിയേറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ അറിയാവുന്ന ഒട്ടേറെ ചോദ്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സംശയത്തിന്റെ പേരില്‍ എഴുതിയ ഉത്തരങ്ങള്‍ നെഗറ്റീവിന് വഴിവെച്ചു. അറിയാവുന്ന ഉത്തരങ്ങള്‍ എഴുതിക്കഴിഞ്ഞ് സമയം ഉണ്ടെന്ന് കരുതി തെറ്റുത്തരങ്ങള്‍ കറുപ്പിക്കാന്‍ നില്‍ക്കരുത്. അത് മാര്‍ക്ക് കുറയാനേ ഉപകരിക്കൂ.

കരുതിയിരിക്കാം ഈ ചോദ്യങ്ങള്‍

*മുളങ്കാടുകള്‍ ഏറ്റവും കൂടുതല്‍ കാണുന്ന സംസ്ഥാനം?
മധ്യപ്രദേശ്

* കായംകുളം 1 ഏതിന്റെ അത്യുത്പാദന ശേഷിയുള്ള വിത്തിനമാണ്?
എള്ള്

* അക്ക മഹാദേവി ഏതുമേഖലയിലാണ് പ്രശസ്ത?
വചന സാഹിത്യം

* 2019-ലെ 34-ാമത് ആസിയാന്‍ സമ്മേളനം നടന്ന രാജ്യം
തായ്‌ലന്‍ഡ്

* യു.ജി.സി. ചെയര്‍മാന്‍ പദവിയിലെത്തിയ മലയാളി
വി.എന്‍. രാജശേഖര പിള്ള

* ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രവാചകന്‍
കൊമേനിയസ്

* ചീഫ് ഓഫ് ഡിഫന്‍സിന്റെ വിരമിക്കൽ പ്രായം
65 വയസ്സ്

* ഏറ്റവും കുറച്ച് half life ഉള്ള മൂലകം?
ഫ്രാന്‍സിയം

* ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ആശയം ലോര്‍ഡ് ഡഫറിന്റെ വിധിയാണ് എന്ന് അഭിപ്രായപ്പെട്ടത്?
ലാലാ ലജ്പത് റായ്

* ആനന്ദിന് വയലാര്‍ അവാര്‍ഡ് നേടിക്കൊടുത്ത കൃതി?
മരുഭൂമികള്‍ ഉണ്ടാകുന്നത്

* ചെറുമ്പ് ഇക്കോ ടൂറിസം പദ്ധതി ഏത് ജില്ലയിലാണ്?
മലപ്പുറം

* സിപാറ്റ് താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഛത്തീസ്ഗഢ്

* 'നിപ്പാ ഗാംഗുലി' ഏത് കൃതിയിലെ കഥാപാത്രം?
അമാവാസി

* ഭരണഘടനാ നിര്‍മാണ സഭയില്‍ അംഗങ്ങളായ ശേഷം കേരള മുഖ്യമന്ത്രിയായ വ്യക്തികള്‍
പട്ടം എ. താണുപിള്ള, ആര്‍. ശങ്കര്‍

* 'കേരള സൈഗാള്‍' എന്നറിയപ്പെടുന്നത്
പരമേശ്വരന്‍ നായര്‍

* ഡല്‍ഹിയില്‍ നടന്ന ഷൂട്ടിങ് ലോകകപ്പില്‍ ലോക റെക്കോഡോടെ സ്വര്‍ണം നേടിയ ഇന്ത്യക്കാരി?
അപൂര്‍വി ചന്ദേല

* പൗരത്വ ഭേദഗതി നിയമത്തിനെതിരേ നിയമസഭയില്‍ പ്രമേയം പാസ്സാക്കിയ ആദ്യ കേന്ദ്രഭരണ പ്രദേശം?
പുതുച്ചേരി

* കാര്‍ഗില്‍ യുദ്ധസമയത്തെ ഇന്ത്യന്‍ പ്രതിരോധ മന്ത്രി?
ജോര്‍ജ് ഫെര്‍ണാണ്ടസ്

* അധ്വാനവര്‍ഗ സിദ്ധാന്തം എന്ന പുസ്തകം രചിച്ചത്
കെ.എം. മാണി

* ലഹരി ഉപയോഗവും വിതരണവും സംബന്ധിച്ച വിവരശേഖരണത്തിനായി സംസ്ഥാനത്തു തുടങ്ങിയ മൊബൈല്‍ ആപ്പ്
യോദ്ധാവ്

* അന്താരാഷ്ട്ര വിധവാ ദിനം?
ജൂണ്‍ 23

* ഇന്ത്യയില്‍ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്ക് മുക്ത എയര്‍പോര്‍ട്ട്
ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം

* കൊച്ചി ജന്മി - കുടിയാന്‍ നിയമം വന്ന വര്‍ഷം
1914

* ന്യൂട്ടന്റെ വര്‍ണ പമ്പരം വെള്ളയായി കാണപ്പെടുന്നതിനു കാരണം?
വീക്ഷണസ്ഥിരത

* ഭരണഘടനയിലെ 8-ാം പട്ടികയില്‍ മലയാള ഭാഷയുടെ സ്ഥാനം?
11-ാമത്

* സ്വരാജ് ട്രോഫി നേടിയ ആദ്യത്തെ മുനിസിപ്പാലിറ്റി
മഞ്ചേരി

* ലോക്പാല്‍ ലോഗോ രൂപകല്‍പ്പന ചെയ്തത്.
പ്രശാന്ത് മിശ്ര

* 'Wakening call' എന്നറിയപ്പെടുന്ന റിട്ട്
മാന്‍ഡമസ്

* അര്‍ജുന അവാര്‍ഡ് നേടിയ ആദ്യ ഫുട്‌ബോള്‍ താരം?
പി.കെ. ബാനര്‍ജി

* 2019-ലെ പത്മപ്രഭാ പുരസ്‌കാരം നേടിയത്:
സന്തോഷ് ഏച്ചിക്കാനം

* 'പ്ലാസ്റ്റിക് തരൂ ഭക്ഷണം തരാം' പദ്ധതി ആരംഭിച്ച ജില്ല
മലപ്പുറം

thozhil

Content Highlights: LDC Rank holders experience, Kerala PSC, Success Story, LDC 2020

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram