നമ്മുടെ ആശയങ്ങളെ സംരംഭങ്ങളായി രൂപാന്തരപ്പെടുത്തുന്നതിനു വേണ്ട സഹായവും മാര്‍ഗനിര്‍ദേശവും നല്‍കുന്ന സ്ഥാപനങ്ങളാണ് ബിസിനസ് ഇന്‍ക്യൂബേറ്ററുകള്‍. അത്തരത്തിലുള്ള ഒരു ഇന്‍ക്യൂബേറ്റര്‍ ആണ് കാനഡയിലുള്ള Digital Media Zone (DMZ). ഡിജിറ്റല്‍ സാങ്കേതിക വിദ്യകളില്‍ അധിഷ്ഠിതമായ ആശയങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. ലോകത്തിലെ ഏറ്റവും മികച്ച ഇന്‍ക്യുബേറ്ററുകളില്‍ ഒന്നാണ് DMZ.
DMZ സന്ദര്‍ശിക്കുവാനും അവിടുത്തെ പ്രവര്‍ത്തന രീതികള്‍ അനുഭവിച്ചറിയുന്നതിനായും ഉള്ള ഒരു അവസരം Next Big Idea (NBI) എന്ന മത്സരത്തിന്റെ രൂപത്തില്‍ ഇപ്പോള്‍ ലഭിക്കുന്നു. ആകെ ചെയ്യേണ്ടത് online application പൂരിപ്പിച്ചു അപേക്ഷിക്കുക മാത്രം.
Next Big Idea Contest 2016
മുംബൈയിലുള്ള Zone Startups എന്ന ഇന്‍ക്യൂബേറ്റര്‍ ആണ് NBI യുടെ സൂത്രധാരകര്‍. തിരഞ്ഞെടുക്കപ്പെടുന്ന അഞ്ചു സ്ഥാപകര്‍ക്ക് രണ്ടാഴ്ച നീളുന്ന കാനഡ പര്യടനത്തിനുള്ള അവസരം ലഭിക്കുന്നു. DMZ സന്ദര്‍ശിക്കുന്നതിനും അവരുടെ പരിശീലനം നേടുന്നതിനും വേണ്ടിയാണിത്. പരിശീലനത്തിന്റെ ഭാഗമായി startup തുടങ്ങുന്നതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കുന്നു. അവിടെയുള്ള സംരംഭകരെയും മെന്റര്‍മാരെയും പരിചയപ്പെടാനും ആശയവിനിമയം നടത്തുവാനും സാധിക്കുന്നു. വിശദവിവരങ്ങള്‍ Next Big Ideaവെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്. അപേക്ഷ നല്‍കുന്നതിനായുള്ള അവസാന തിയതി 15 September 2016
ജിബിന്റെ DMZ സന്ദര്‍ശനം
കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംരംഭങ്ങളില്‍ ഒന്നായ Flipmotion, Next Big Idea മത്സരത്തിന്റെ ഒരു മുന്‍ ജേതാവാണ്. അവര്‍ക്കു ലഭിച്ച ആദ്യ അംഗീകാരങ്ങളില്‍ ഒന്നായിരുന്നു ഇത്. ഈ അംഗീകാരത്തിന്റെ ബലത്തിലുമാണ് അവര്‍ക്ക് Ritesh Mallik ല്‍ നിന്നും അവരുടെ ആദ്യ angel നിക്ഷേപം നേടാനും സാധിച്ചത്. താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ Flipmotion സ്ഥാപകനും സിഇഒയും ആയ ജിബിന്‍ അവരുടെ Next Big Idea വിജയത്തെക്കുറിച്ചും തന്റെ DMZ യാത്രാനുഭവങ്ങളെപ്പറ്റിയും സംസാരിക്കുന്നു.
വിദ്യാര്‍ഥി സംരംഭകര്‍ക്കും അപേക്ഷിക്കാം
നന്നേ പ്രാരംഭഘട്ടത്തിലുള്ള സംരംഭകര്‍ക്ക് ഉതകുന്നതാണ് Next Big Idea contest. അപേക്ഷിക്കുന്നതിന് ആശയവും പ്രോട്ടോടൈപ്പും മാത്രം മതിയാകും. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി നടന്നു വരുന്ന പരിപാടിയായതിനാല്‍ പൂര്‍വ ജേതാക്കളുടെ അനുഭവസന്പത്തും തിരഞ്ഞെടുക്കപ്പെടുന്നതിലൂടെ നമുക്ക് ലഭിക്കുന്നു.
ജേതാക്കളായവരില്‍ നിന്നും എനിക്ക് നേരില്‍ പരിചയമുള്ള രണ്ടു സ്ഥാപകരും (Jibin of Flipmotion and John of Plackal) ഈ പദ്ധതിയുടെ മേന്മയെ സാക്ഷ്യപ്പെടുത്തുന്നു. അന്താരാഷ്ട്ര ഉപഭോക്താക്കളെ ലക്ഷ്യമിടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് ഈ പദ്ധതി മൂലം ഏറ്റവും നേട്ടമുണ്ടാവുക.
താമസം യാത്രക്കൂലി (ഭക്ഷണമൊഴികെ) തുടങ്ങിയ പര്യടനത്തോടനുബന്ധിച്ചുള്ള എല്ലാ ചിലവുകളും അവര്‍ എടുക്കുന്നു. പകരമായി ഓഹരി നല്‍കേണ്ടതുമില്ല. വിദ്യാര്‍ത്ഥി സംരംഭകര്‍ക്കും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ് എന്നതും ശ്രദ്ധിക്കുക.
Verdict: പ്രാരംഭഘട്ടങ്ങളിലുള്ള സംരംഭകര്‍ എല്ലാവരും തന്നെ ഇതില്‍ തീര്‍ച്ചയായും അപേക്ഷിക്കണം