ചെറുകഥാകൃത്ത്, നോവലിസ്റ്റ്. ഉത്തരാധുനിക മലയാളചെറുകഥയിലെ കരുത്തുറ്റശബ്ദം. പ്രസിദ്ധീകരിച്ച കഥകളെല്ലാം നിരൂപകരുടെയും വായനക്കാരുടെയും സജീവചര്‍ച്ചയ്ക്ക് വിധേയമായിട്ടുണ്ട്. ആഴത്തിലുള്ള അനുഭവലോകവും മുറിവേല്‍പ്പിക്കുന്ന ഭാഷയും നൊറോണയുടെ കഥകളെ വ്യത്യസ്തമാക്കുന്നു. പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതാഖ്യാനങ്ങളാണ് നൊറോണയുടെ കഥകള്‍. കക്കുകളി, തൊട്ടപ്പന്‍, പെണ്ണാച്ചി തുടങ്ങിയ കഥകള്‍ വായനക്കാരെ വേറൊരു ലോകത്തേക്ക് കൊണ്ടുപോവുന്നു. നടപ്പുകാലജീവിതത്തിന്റെ ക്രൗര്യങ്ങളും വേദനകളും നാട്ടുഭാഷയുടെ സ്വാഭാവികമായ താളാത്മകതയില്‍ നൊറോണ അവതരിപ്പിക്കുന്നു. തീരദേശസാഹിത്യത്തിന് ഒരു മുതല്‍ക്കൂട്ട് എന്ന വിശേഷിപ്പിക്കാവുന്ന അശരണരുടെ സുവിശേഷം എന്ന നോവലും നൊറോണയുടേതായിട്ടുണ്ട്. ആലപ്പുഴയില്‍ ജനനം. കൊച്ചിയില്‍ താമസം.