തിരുവനന്തപുരം സ്വദേശി, കവി, പരിഭാഷകന്‍, തിരക്കഥാകൃത്ത്, ഡോക്യുമെന്ററി ഫിലിം മേക്കര്‍, ഗാനരചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനാണ് അന്‍വര്‍ അലി. മഴക്കാലം ആണ് ആദ്യ കവിതാ സമാഹാരം. തെത്സുകോ കുറയോനഗിയുടെ ടോട്ടോച്ചാന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. രാജീവ് വിജയരാഘവന്‍ സംവിധാനം ചെയ്ത മാര്‍ഗം എന്ന മലയാള സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ്. കവി ആറ്റൂര്‍ രവി വര്‍മയുടെ ജീവിതം-കൃതികള്‍ എന്നിവയെ ആസ്പദമാക്കി നിര്‍മിച്ച മറുവിളിയാണ് അന്‍വര്‍ അലിയുടെ ആദ്യ സ്വതന്ത്ര ഡോക്യുമെന്ററി. മൂന്ന് കവിതാസമാഹാരവും ഒരു നോവെല്ലയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കമ്മട്ടിപ്പാടം, ഈട തുടങ്ങിയ ഒട്ടേറെ സിനിമകള്‍ ഗാനരചന നിര്‍വ്വഹിച്ചിട്ടുണ്ട്. കുഞ്ചുപിള്ള സ്മാരക അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി കനകശ്രീ എന്‍ഡോവ്മെന്റ്, ബെസ്റ്റ് ബയോപിക് അവാര്‍ഡ് (സൈന്‍സ് ഡോക്യുമെന്ററി ഫെസ്റ്റിവല്‍) ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കൃതികള്‍: മഴക്കാലം