തിരുവനന്തപുരം: കരിക്കെന്ന് പറഞ്ഞാല്‍ തെങ്ങിലേയ്ക്ക് നോക്കാന്‍ വരട്ടെ. ഈ കരിക്ക് തെങ്ങിലല്ല, മൊബൈലിലും ലാപ്‌ടോപ്പിലുമാണ് വിളഞ്ഞ് വിലസിനില്‍ക്കുന്നത്. മധുരവും ഇരട്ടിയാണ്. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹിറ്റ് വെബ് സീരീസായ 'തേര പാര'ക്ക് പിന്നിലും 'മൊബൈല്‍ മാനിയ'ക്ക് പിന്നിലും ടീം കരിക്കായിരുന്നു. ടീമംഗങ്ങളായ ലോലനും ജോര്‍ജും ഷിബുവും ശംഭുവുമൊക്കെ ഇന്ന് യുവാക്കള്‍ക്കിടയില്‍ വന്‍ ഹിറ്റാണ്. സോഷ്യല്‍ മീഡിയിലെ സൂപ്പര്‍സ്റ്റാറുകളാണ്.
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ 'സ്‌റ്റോറി ടെല്ലിങ് ഓണ്‍ യൂട്യൂബ്' എന്ന ശില്പശാലയില്‍ പങ്കെടുക്കാനെത്തിയ ടീം കരിക്ക് നിശാഗന്ധിയെ അക്ഷരാര്‍ഥത്തില്‍ ആവേശത്തിന്റെ അലകടലാക്കി. മലയാളികളെ ഏറെ സ്വാധീനിച്ച കരിക്കിന്റെ യാത്രയെ കുറിച്ച് 'ടീം കരിക്ക്' മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.