ഏത് സിനിമയാണ് ഏറ്റവും ഇഷ്ടമെന്ന് ചോദിച്ചാല്‍ ഇനി വരാനിരിക്കുന്ന സിനിമയാണെന്നായിരിക്കും താന്‍ പറയുകയെന്ന് മോഹന്‍ലാല്‍. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ 'ദശാവതാരം' എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഹന്‍ലാല്‍ എന്ന നടന്റെ കരിയറിലെ മികച്ച ചിത്രങ്ങള്‍, കഥാപാത്രങ്ങള്‍, സംവിധായകര്‍ എന്നിവരെക്കുറിച്ചുള്ള ഓര്‍മകളെല്ലാം ദശാവതാരം സെഷന്റെ ഭാഗമായി. മോഹന്‍ലാലിന്റെ 'പുഴകടന്ന് പൂക്കളുടെ ഇടയിലേക്ക' എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. സത്യന്‍ അന്തിക്കാട് അര്‍ബുദരോഗ വിദഗ്ധന്‍ എന്‍.വി പിള്ളക്ക് നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹിച്ചു.
അക്ഷരോത്സവത്തിന്റെ ഭാഗമായി കേരളത്തിലെ യുവാക്കളുടെ സൃഷ്ടികള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച യൂത്ത് മാഗസിന്‍ 'ഇടം' മോഹന്‍ലാല്‍ പ്രകാശനം ചെയ്തു. ക്ലബ് എഫ് എം പ്രോഗ്രാം ഹെഡ് മയൂര ശ്രേയാംസ് കുമാര്‍ മോഹന്‍ലാലിന് ആദ്യ പ്രതി നല്‍കി.