അനന്തപുരിക്ക് സാഹിത്യത്തിന്റെയും സര്‍ഗാത്മകയുടെയും സംവാദങ്ങളുടെയും പുതിയ ആകാശങ്ങള്‍ സമ്മാനിച്ച മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ മൂന്നാം പതിപ്പിന് കൊടിയിറക്കം. കനകക്കുന്ന് കൊട്ടാരത്തിലെ അക്ഷരോത്സവ വേദിയില്‍ നടന്ന സമാപന സമ്മേളനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു. ഇടങ്ങള്‍ ചുരുങ്ങിപ്പോകുന്നതിന്റെ പല അനുഭവങ്ങള്‍ തനിക്കുണ്ടായിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. അക്ഷരോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. അക്ഷരോത്സവം മൂന്നാം വര്‍ഷത്തില്‍ എത്തുമ്പോള്‍ കൂടുതല്‍ ആത്മവിശ്വാസം തോന്നുന്നുവെന്ന് ചടങ്ങില്‍ സംസാരിച്ച മാതൃഭൂമി ജോയിന്റ് മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ പറഞ്ഞു. കൂടുതല്‍ ആശയങ്ങള്‍ക്ക് ഇടം നല്‍കാന്‍ ആത്മവിശ്വാസം നല്‍കും വിധത്തില്‍ ഗംഭീരമായ പങ്കാളിത്തമാണ് അക്ഷരോത്സവത്തിലുണ്ടായതെന്ന് സ്വാഗത പ്രസംഗത്തില്‍ മാതൃഭൂമി എഡിറ്റര്‍ മനോജ് കെ. ദാസ് പറഞ്ഞു. ഗവര്‍ണര്‍ക്ക് ഭീമ ജുവലേഴ്സ് ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദനും മന്ത്രി കടകംപള്ളി സുരേന്ദ്രന് എം.വി. ശ്രേയാംസ് കുമാറും മൊമന്റോകള്‍ നല്‍കി. ഫെസ്റ്റിവല്‍ ഡയറക്ടര്‍ സബിന്‍ ഇക്ബാല്‍ ഫെസ്റ്റിവല്‍ നോട്ട് വായിച്ചു. സബിന്‍ ഇക്ബാല്‍, ഡയറക്ടര്‍ ടി.കെ. രാജീവ് കുമാര്‍ എന്നിവരെ ഗവര്‍ണര്‍ മൊമന്റോ നല്‍കി ആദരിച്ചു.