image: Rahul G R
തിരുവനന്തപുരം: ഇന്ത്യയെക്കുറിച്ച് ഏറ്റവും കൂടുതല്‍ എഴുതുകയും ഫോട്ടോ എടുക്കുകയും കാര്‍ട്ടൂണ്‍ വരക്കുകയും ചെയ്തത് വി.കെ.കൃഷ്ണ മേനോന്‍ ആണെന്ന് ജയറാം രമേശ് എം.പി. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ഡീകണ്‍സ്ട്രക്റ്റിംഗ് വി.കെ.കൃഷ്ണ മേനോന്‍ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവുമധികം സംഭാവന നല്‍കിയ വ്യക്തിയാണ് കൃഷ്ണമേനോന്‍. 1928 മുതല്‍ ഇന്ത്യക്ക് വേണ്ടി സംസാരിച്ച് ഒറ്റയാള്‍ പോരാട്ടം നടത്തുകയായിരുന്നു അദ്ദേഹം. നെഹ്റുവുമായി വളരെ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു. ചേരിചേരാനയത്തിന്റെ വക്താവ് അദ്ദേഹമായിരുന്നെങ്കില്‍ക്കൂടിയും വി.കെ.കൃഷ്ണ മേനോന്‍ അതിനെ വെറുത്തിരുന്നതായും ജയറാം രമേശ് പറഞ്ഞു. എ ചെക്കേഡ് ബ്രില്ല്യന്‍സ് ദ മെനി ലീവ്സ് ഓഫ് വി.കെ.കൃഷ്ണ മേനോന്‍ എന്ന ജയറാം രമേശ് രചിച്ച ജീവചരിത്രത്തെ പരിചയപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറെ മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ആത്മഹത്യ ചെയ്യില്ലെങ്കില്‍ക്കൂടിയും പലപ്പോഴും ഇന്ദിരാഗാന്ധിക്കും നെഹ്റുവിനും അടുത്ത സുഹൃത്തുക്കള്‍ക്കും അദ്ദേഹം ആത്മഹത്യാക്കുറിപ്പുകള്‍ എഴുതി അയക്കുമായിരുന്നു. ലണ്ടനില്‍ നിരവധി സ്ത്രീകളുമായി അടുത്ത സൗഹൃദം പുലര്‍ത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. അത്തരം കാര്യങ്ങളെല്ലാം എ ചെക്കേഡ് ബ്രില്ല്യന്‍സ് ദ മെനി ലീവ്സ് ഓഫ് വി.കെ.കൃഷ്ണ മേനോന്‍ എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇതൊക്കെ മസാലയായിട്ടല്ല ചേര്‍ത്തിരിക്കുന്നത്-അദ്ദേഹം പറഞ്ഞു.
Content Highlights: jayaram ramesh on vk krishna menon at mbifl2020