ഹാരപ്പ മുതല്‍ രാമജന്മഭൂമി വരെ- പുരാഖനനവും ചരിത്ര രചനയും


പ്രിയന്‍ ആര്‍.എസ്

1 min read
Read later
Print
Share

ചരിത്ര രചനയുടെ വ്യത്യസ്ത വിഷയങ്ങളുടെ സംയോജിത പഠനം ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കണ്ടെത്തുന്നതിന് കൂടുതല്‍ സഹായകരമാകുമെന്ന് ടോണി ജോസഫ് പറഞ്ഞു.

Tony Joseph and NS Madhavan

കുഴിച്ചെടുക്കുന്ന ചരിത്ര വസ്തുതകളും നിരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ചരിത്രവും ഒരേ വഴിയിലൂടെ സഞ്ചരിക്കുമോ എന്ന വിഷയത്തില്‍ നിറഞ്ഞ സദസിലാണ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംഭാഷണം നടന്നത്. ചരിത്ര രചനയും അതിന്റെ വ്യത്യസ്തമായ തലങ്ങളും പ്രശസ്ത പുരാവസ്തു ഗവേഷകനായ കെ കെ മുഹമ്മദും ചരിത്ര പുസ്തക രചയിതാവ് ടോണി ജോസഫും പങ്കുവച്ചു. മോഡറേറ്ററായി പ്രശസ്ത എഴുത്തുകാരനും നോവലിസ്റ്റുമായ എന്‍എസ് മാധവനും സംഭാഷണത്തില്‍ പങ്കെടുത്തു.

ചരിത്ര രചനയുടെ വ്യത്യസ്ത വിഷയങ്ങളുടെ സംയോജിത പഠനം ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കണ്ടെത്തുന്നതിന് കൂടുതല്‍ സഹായകരമാകുമെന്ന് ടോണി ജോസഫ് പറഞ്ഞു. ഹാരപ്പന്‍ സംസ്‌കാരത്തിന് കാരണം ആദ്യത്തെ കാര്‍ഷിക വിപ്ലവമാണ്. അതിനാല്‍ ആരാണ് ഹാരപ്പന്‍ ജനത എന്ന ചോദ്യത്തിന് ഉത്തരം കാര്‍ഷിക വിപ്ലവം നടത്തിയവരാണ് എന്നാണ്. അതായത് ആദ്യമായി ആഫ്രിക്കന്‍ പ്രദേശത്ത് നിന്നെത്തിയ ഹോമോ സാപ്പിയന്‍സ് എന്നതാണ് ഉത്തരം. അവര്‍ ഹാരപ്പയ്ക്ക് ശേഷം ദക്ഷിണേന്ത്യയിലേയ്ക്കും ഉത്തരേന്ത്യയിലേയ്ക്കും വ്യാപിച്ചു. അതിനാല്‍ ഇന്നത്തെ ഉത്തര-ദക്ഷിണ ഇന്ത്യന്‍ ജനതയുടെ പൂര്‍വികരാണ് ഹാരപ്പയിലെ ജനത എന്ന് ടോണി ജോസഫ് അഭിപ്രായപ്പെട്ടു. എന്നാല്‍ ആര്യന്മാരുടെ വരവോടെ ഉത്തരേന്ത്യയാകെ ഇന്തോ-യൂറോപ്യന്‍ ഭാഷ രൂപപ്പെട്ടതായും ദക്ഷിണേന്ത്യയിലേക്ക് നീങ്ങിയ ഹാരപ്പന്‍ ജനതയുടെ ജീവിതവും ഭാഷയും ഇവിടെ വ്യാപിച്ചതായും ടോണി ജോസഫ് പറഞ്ഞു.

തമിഴ്നാട്ടിലെ കീഴടിയില്‍ ശ്രദ്ധേയമായ പുരാഖനനപ്രവര്‍ത്തനം നടന്നിരുന്നതായും രാഷ്ട്രീയ ഇടപെടലുകള്‍ കാരണം അവ നിലച്ചിരിക്കുന്നുവെന്ന എന്‍.എസ്. മാധവന്റെ അഭിപ്രായത്തോട് കെ.കെ. മുഹമ്മദ് യോജിച്ചു. രാമജന്മഭൂമിയില്‍ നടത്തിയ പുരാഖനന അനുഭവങ്ങളും അവിടെ നിന്ന് ലഭിച്ച രാമക്ഷേത്രത്തിന്റെ തെളിവുകളും കെ. കെ. മുഹമ്മദ് വിശദീകരിച്ചു. നിറഞ്ഞ സദസില്‍ നിന്ന് വലിയ ഇടപെടലാണ് വിഷയത്തില്‍ ചോദ്യങ്ങളായി ഉണ്ടായത്.

Content Highlights: Harappan Civilization to Ramjanmabhumi, Session in MBIFL 2020

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram