മാതഭൂമി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഗര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയതാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ കല്‍പനശര്‍മ്മ. കേരളം ഇതുവരെയും ഗൗരവമായി പരിഗണിക്കാത്ത ഭര്‍തൃബലാത്സംഗ വിഷയത്തില്‍ കല്‍പനയുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്
ഇന്ത്യന്‍ പീനല്‍ കോഡ് ഭര്‍തൃബലാത്സംഗത്തെ കുറ്റകൃത്യമായി കാണുന്നില്ല. കുറ്റകൃത്യമല്ലാത്ത ഒരു വിഷയത്തെ നമുക്കെങ്ങനെയാണ് പരിഹരിക്കാനാവുക?
ഭര്‍തൃബലാത്സംഗത്തെ കുറ്റകൃത്യമായി പരിഗണിക്കുക എന്നതാണ് ഇതിനുള്ള ഏകപോംവഴി. ഗാര്‍ഹിക പീഡന നിരോധന നിയമം വന്നപ്പോള്‍ അതില്‍ ഭര്‍തൃബലാത്സംഗം ഉള്‍പ്പെടുത്തണമെന്ന ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു. ഭര്‍തൃബലാത്സംഗത്തെ കുറ്റകൃത്യമാക്കാതിരിക്കുന്നത് ചോദ്യം ചെയ്യപ്പെട്ടിരുന്നെങ്കിലും പുരുഷാധിപത്യബോധമുള്ള പാര്‍ലമെന്റേറിയന്‍മാര്‍ വിരുദ്ധനിലപാടെടുക്കുകയായിരുന്നു. സ്ത്രീധന പീഡന നിരോധന നിയമം വന്നപ്പോഴും ഇതേ നിലപാടാണ് അന്നും നിയമനിര്‍മ്മാതാക്കള്‍ ആദ്യം എടുത്തത്. ആദ്യകാലത്ത്് സ്ത്രീധന പീഡനം സിവില്‍ കുറ്റം മാത്രമായിരുന്നു. സ്ത്രീധന പീഡന നിരോധന നിയമത്തെ ക്രിമിനല്‍ കുറ്റമാക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിനെതിരേയാണെന്നാണ് അന്നും ഇത്തരക്കാര്‍ പറഞ്ഞത് .അത് ഭര്‍തൃബലാത്സംഗ വിഷയത്തിലും ആവര്‍ത്തിക്കുകയാണ്.
ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കണമെന്ന് പറഞ്ഞ മേനകഗാന്ധിയുടെ പിന്നീടുള്ള നിലപാട് മാറ്റത്തെ എങ്ങനെ കാണുന്നു.
ഹിന്ദു സംസ്‌കാരം ഇന്ത്യന്‍ സംസ്‌കാരം എന്ന് പറഞ്ഞാണ് അവര്‍ പിന്‍മാറുന്നത്. വിഷയത്തില്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നു പോലും അവര്‍ക്ക് പിന്തുണ കിട്ടാതെ പോവുകയാണ്. സ്ത്രീ വിഷയത്തില്‍ പാര്‍ട്ടികള്‍ക്കതീതമായി ഒരു ഐക്യം വനിതാനേതാക്കള്‍ തമ്മിലുണ്ടായിരുന്നു. എന്നാല്‍ ഇന്നത് പാടേ മാറി.
സ്ത്രീകള്‍ നിയമം ദുരുപയോഗം ചെയ്യുമെന്നതാണ് ഒരു വിഭാഗം ഉയര്‍ത്തുന്ന വാദം
സ്ത്രീധന നിരോധന നിയമം വന്നപ്പോഴും ഈ വാദം ഉയര്‍ന്നിരുന്നു. പരാതി നല്‍കുന്ന സ്ത്രീകള്‍ക്ക് സാമൂഹികമായ സമ്മര്‍ദ്ദം മൂലം പരാതി പിന്‍വലിക്കേണ്ടി വരുന്നുണ്ട്. ചില ഘട്ടങ്ങളില്‍ തെളിവുകള്‍ ഹാജരാക്കാന്‍ സ്ത്രീകള്‍ക്ക്് കഴിയാതെ പോവുകയും ചെയ്യുന്നുണ്ട്്. ഇതെല്ലാമാണ് ദുരുപയോഗത്തിന്റെ കണക്കുകളായി പ്രതിഫലിക്കുന്നത്. മറ്റൊരു പ്രധാന കാര്യം ലൈംഗികാക്രമണം നേരിട്ടാലും അത് ഭര്‍ത്താവില്‍ നിന്നാണെങ്കില്‍ പോലും 10ല്‍ ഒന്ന് സ്ത്രീകളെ പരാതിപറയാന്‍ പോലും മുതിരാറുള്ളൂ. അങ്ങനെയുള്ള കണക്കുകളുള്ള രാജ്യത്ത്് ദുരുപയോഗ കഥ പറയുന്നത് പുരുഷാധിപത്യബോധം കൊണ്ട് മാത്രമാണ്.
പുരുഷാധിപത്യമാണോ അതോ മതമാണോ ഭര്‍തൃബലാത്സംഗത്തിന് ആക്കം കൂട്ടുന്നത്.
തീര്‍ച്ചയായും പുരുഷാധിപത്യമാണ്. നിര്‍ഭാഗ്യവശാല്‍ പുരുഷാധിപത്യവും മതങ്ങളും സ്ത്രീ വിരുദ്ധ വിഷയങ്ങളില്‍ പരസ്പര പൂരകമായി നിലകൊള്ളുകയാണ്. കുടുംബം പ്രവര്‍ത്തിക്കുന്നത് പുരുഷാധിപത്യബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ്. പുരുഷന്‍മാര്‍ ഗൃഹനാഥരാണ്. ആ സന്ദേശമാണ് ഓഫീസുകളിലേക്കും സ്ഥാപനങ്ങളിലേക്കും കുടുംബങ്ങളില്‍ നിന്ന് കൈമാറ്റം ചെയ്യപ്പെടുന്നത്.
സാക്ഷരതയിലും മാനവ വികസന സൂചികയിലും കേരളം മുന്നില്‍ നില്‍ക്കുമ്പോഴും ഭര്‍തൃബലാത്സംഗ നിരക്ക് കേരളത്തില്‍ അപകടകരമാംവിധമുണ്ട്. ദേശീയ തലത്തിലെ സ്ത്രീവിഷയങ്ങളില്‍ ഇടപെടുന്ന മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ എങ്ങനെ കാണുന്നു.
വിദ്യാഭ്യാസനിരക്കും ആരോഗ്യമേഖലയിലെ മുന്നേറ്റവും സ്ത്രീകളെ ശക്തരാക്കും എന്നാണ് നാമെല്ലാവരും പ്രതീക്ഷിക്കുന്നത്. പക്ഷെ ഭര്‍തൃബലാത്സംഗത്തിലെ കേരളത്തിന്റെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. നിങ്ങള്‍ക്ക് ഇവിടെ എത്ര വനിതാമന്ത്രിമാരുണ്ട് വനിതാ നേതാക്കളുണ്ട്. പക്ഷെ പലതും കോണ്‍ട്രഡിക്റ്ററിയാണ്.
പെണ്‍കുട്ടികള്‍ക്ക് ശാക്തീകരണം നല്‍കുന്ന ക്ലാസ്സുകള്‍ നല്‍കുന്നതില്‍ മാത്രമാണ് നമ്മുടെ ശ്രദ്ധ. ആണ്‍കുട്ടികളെ സ്ത്രീവിരുദ്ധരാവാതെ വളര്‍ത്തുന്നതിലും അവര്‍ക്ക് ക്ലാസ്സുകള്‍ നല്‍കുന്നതിലും നാം ശ്രദ്ധ ചെലുകത്തേണ്ടതില്ലേ.
തുല്യതയെന്ന ആശയം പുതിയ തലമുറയിലേക്ക്് പകരേണ്ടതുണ്ട്. മാധ്യമപ്രവര്‍ത്തകരും അധ്യാപകരും അതില്‍ വലിയ പങ്കുവഹിക്കേണ്ടതുണ്ട്.
content highlights: Role of Religion and Patriarchy in anti women issues