എങ്ങനെ ഒരു മികച്ച സ്റ്റാര്‍ട്ട്അപ്പ് സംരംഭം കെട്ടിപ്പടുക്കാം ?


2 min read
Read later
Print
Share

സ്വന്തം സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് അടിത്തറയിടാന്‍ ശ്രമിക്കുന്ന നമുക്ക് ചുറ്റിലുമുള്ള ചെറുപ്പക്കാര്‍ക്കായി ആര്‍. റോഷന്‍ എഴുതിയ പുസ്തകമാണ് സ്റ്റാര്‍ട്ട്അപ്പ്: തുടങ്ങാം പുതുസംരംഭങ്ങള്‍.

ചെറിയ നിലയില്‍ തുടങ്ങി വലിയ വ്യവസായസാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്ത ഒട്ടേറെ പ്രതിഭാശാലികളുണ്ട് നമുക്കു ചുറ്റും. പലപ്പോഴും 'ഫാന്റസി' എന്നു തോന്നാമെങ്കിലും ഒട്ടനവധി വെല്ലുവിളികലെ അതിജീവിച്ചാണ് അവര്‍ തങ്ങളുടെ സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തിയത്. ആ യാത്രയില്‍ കാലിടറി വീണിട്ടുണ്ടാകാം. എന്നാല്‍ അവിടെനിന്നെഴുനേറ്റ് വീണ്ടും അവര്‍ തങ്ങളുടെ ലക്ഷ്യത്തിലേക്ക് ഓട്ടം തുടര്‍ന്നു. 'നിശ്ചയദാര്‍ഢ്യം' എന്ന വാക്കിന്റെ അര്‍ഥം എന്താണെന്ന് അവര്‍ നമുക്കു കാട്ടിത്തന്നു.

മൈക്രോസോഫ്റ്റും ആപ്പിളും ഗൂഗിളും ഫേസ്ബുക്കും പോലുള്ള ലോകം കണ്ട വലിയ സംരംഭങ്ങളൊക്കെ ചെറിയ നിലയില്‍ തുടങ്ങിയവയാണ്. അവയുടെ ചരിത്രം പരിശോധിച്ചാല്‍ നമുക്ക് അക്കാര്യം വ്യക്തമാകും. ചെറിയ നിലയില്‍ തുടങ്ങി ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചാണ് ഈ പ്രസ്ഥാനങ്ങളൊക്കെ ലോകത്തെ തന്നെ നിയന്ത്രിക്കുന്ന ശക്തികളായി വളര്‍ന്നത്.

നമ്മുടെ നാട്ടിലും ഇത്തരം സംരംഭങ്ങള്‍ക്ക് ഇന്ന് അവസരങ്ങള്‍ കൈവരികയാണ്. ഇന്ന് പുതുസംരംഭകരംഗം 'സ്റ്റാര്‍ട്ട്അപ്പ്' എന്ന പേരിലാണ് അറിയപ്പെടുന്നത്. അമേരിക്കയിലെ സിലിക്കണ്‍വാലിയില്‍ തുടങ്ങിയ സ്റ്റാര്‍ട്ട്അപ്പ് വസന്തം ഇങ്ങ് കേരളത്തിലും തളിരിട്ടുകഴിഞ്ഞു. നമ്മുടെ നാട്ടില്‍ തുടങ്ങിയ പല സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളെയും വന്‍കിട കമ്പനികള്‍ ഇതിനകം തന്നെ ഏറ്റെടുത്തിട്ടുമുണ്ട്.

സ്വന്തം സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് അടിത്തറയിടാന്‍ ശ്രമിക്കുന്ന നമുക്ക് ചുറ്റിലുമുള്ള ചെറുപ്പക്കാര്‍ക്കായി ആര്‍. റോഷന്‍ എഴുതിയ പുസ്തകമാണ് സ്റ്റാര്‍ട്ട്അപ്പ്: തുടങ്ങാം പുതുസംരംഭങ്ങള്‍. വെറുമൊരാശയത്തില്‍നിന്ന് എങ്ങനെ സംരംഭം കെട്ടിപ്പടുക്കാം, എങ്ങനെ കമ്പനി രജിസ്റ്റര്‍ ചെയ്യണം, ഫണ്ട് സ്വരുക്കൂട്ടേണ്ട മാര്‍ഗങ്ങള്‍ എന്തൊക്കെയാണ്, വിപണി പിടിക്കേണ്ടതെങ്ങനെ, സ്റ്റാര്‍ട്ട്അപ്പ് സംരംഭകര്‍ക്കായുള്ള വിവിധ പദ്ധതികള്‍, ഇന്‍ക്യുബേഷന്‍ കേന്ദ്രങ്ങള്‍ പോലെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ എന്നീ കാര്യങ്ങളെക്കുറിച്ചാണ് പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നത്.

സ്റ്റാര്‍ട്ട്അപ്പ് വഴിയില്‍ വളര്‍ന്നുവന്ന ഒരുപറ്റം ചെറുപ്പക്കാരുടെ വിജയകഥകളും ഇതോടൊപ്പമുണ്ട്. അവരുടെ സംരംഭകജീവിതം പുതുതായി ഈ രംഗത്തേക്ക് ഇറങ്ങുന്നവര്‍ക്ക് പ്രചോദനമാകുമെന്ന വിശ്വാസത്തോടെയാണ് അതുള്‍പ്പെടുത്തിയിരിക്കുന്നത്. സ്റ്റാര്‍ട്ട്അപ്പിന്റെ എല്ലാ വശങ്ങളും അനായാസം ഉള്‍ക്കൊള്ളിക്കാന്‍ ഗ്രന്ഥത്തിനു കഴിഞ്ഞിട്ടുണ്ട്. സ്റ്റാര്‍ട്ട്അപ്പ് സംരംഭം കെട്ടിപ്പടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് നല്ലൊരു വഴികാട്ടിയായി ഈ ഗ്രന്ഥം മാറുമെന്നുറപ്പ്.

സ്റ്റാര്‍ട്ട് അപ്പ് - തുടങ്ങാം പുതുസംരംഭങ്ങള്‍ എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram