എങ്ങനെ നല്ല ഡിജിറ്റല്‍ ഫോട്ടോഗ്രാഫറാകാം


2 min read
Read later
Print
Share

ഏതൊരു കലാസൃഷ്ടിയെയുംപോലെ ഫോട്ടോഗ്രഫിയിലും ക്രാഫ്റ്റ് ആന്‍ഡ് ആര്‍ട്ട് വളരെ പ്രധാനപ്പെട്ട വസ്തുതകളാണ്. ഇതു മനസ്സിലാകാതെ ചിത്രങ്ങള്‍ എടുക്കുമ്പോഴാണ് മോശം ചിത്രങ്ങള്‍ ഉണ്ടാകുക.

ല്ല ഫോട്ടോഗ്രഫുകള്‍ വാക്കുകളേക്കാള്‍ വാചാലമാണ്. ഒരു നല്ല സ്‌നാപ്പിനായി ദിവസങ്ങള്‍ തപസ്സിരിക്കുന്ന വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍ മുതല്‍ മൊബൈലില്‍ ദിനംപ്രതി നൂറുകണക്കിന് സ്‌നാപ്പുകളെടുത്ത് അപ്‌ലോഡ് ചെയ്യുന്ന വാട്‌സ് അപ്പ് ഫോട്ടോഗ്രാഫര്‍മാര്‍ വരെ ഉള്‍ക്കൊള്ളുന്നതാണ് ഇന്ന് ഫോട്ടോഗ്രഫിയുടെ ലോകം. ഈ വിശാലലോകത്തേക്കുള്ള വാതായനമാണ് അജിത്ത് അരവിന്ദിന്റെ എങ്ങനെ നല്ല ഫോട്ടോഗ്രാഫറാകാം എന്ന പുസ്തകം.

ഡിജിറ്റല്‍ ക്യാമറയുടെ വരവോടുകൂടി ഫോട്ടോഗ്രഫിയില്‍ വിപ്ലവകരമായ ഒരു മാറ്റമാണു സംഭവിച്ചത്. ഡിജിറ്റല്‍ ക്യാമറയില്‍ ചിത്രം പകര്‍ത്തുമ്പോള്‍ത്തന്നെ വിലയിരുത്താമെന്നുള്ളത് ഒരു ഫോട്ടോഗ്രാഫറുടെ 'learning curve' ഗണ്യമായി കുറച്ചു. DSLR ക്യാമറകളുടെ വിലയില്‍ വന്ന ഗണ്യമായ ഇടിവ് ഒരുപാടു ജനങ്ങള്‍ക്ക് ഫോട്ടോഗ്രഫി ചെയ്യാന്‍ അവസരമൊരുക്കി. പക്ഷേ, നല്ല ചിത്രങ്ങളുടെ കൂടെത്തന്നെ നിലവാരം കുറഞ്ഞ ചിത്രങ്ങളും ദിവസവും പുറത്തിറങ്ങാന്‍ ഇതു കാരണമായി. ഏതൊരു കലാസൃഷ്ടിയെയുംപോലെ ഫോട്ടോഗ്രഫിയിലും ക്രാഫ്റ്റ് ആന്‍ഡ് ആര്‍ട്ട് വളരെ പ്രധാനപ്പെട്ട വസ്തുതകളാണ്. ഇതു മനസ്സിലാകാതെ ചിത്രങ്ങള്‍ എടുക്കുമ്പോഴാണ് മോശം ചിത്രങ്ങള്‍ ഉണ്ടാകുക.

നല്ലൊരു ഫോട്ടോഗ്രാഫറാകാന്‍ അതിന്റെ ക്രാഫ്റ്റും ആര്‍ട്ടും നന്നായി മനസ്സിലാക്കേണ്ടിയിരിക്കുന്നു. എങ്ങനെ നല്ല ഫോട്ടോഗ്രാഫറാകാം എന്ന പുസ്തകം. ഫോട്ടോഗ്രഫിയുടെ ക്രാഫ്റ്റിനെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. നല്ല ക്യാമറ എങ്ങനെ തിരഞ്ഞെടുക്കാം, ക്യാമറ എങ്ങനെ ഉപയോഗിക്കണം, നല്ല ചിത്രങ്ങള്‍ കിട്ടാന്‍ എന്തൊക്കെ ക്യാമറാ സെറ്റിങ്ങുകളാണു വേണ്ടത്, ക്യാമറയുടെ സാങ്കേതികവശങ്ങള്‍ എന്തൊക്കെയാണ്, എഡിറ്റിങ്ങില്‍ എന്തൊക്കെ ശ്രദ്ധിക്കണം, മൊബൈല്‍ ഫോട്ടോഗ്രഫി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയാണ് ഇവിടെ വിശദമായി പ്രതിപാദിക്കുന്നത്.

"എങ്ങനെ നല്ല ഡിജിറ്റല്‍ ഫോട്ടോഗ്രാഫറാകാം" എന്ന പുസ്തകം വാങ്ങുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മാതൃഭൂമിയുടെ യാത്ര എന്ന പ്രസിദ്ധീകരണത്തില്‍ 24 ലക്കങ്ങളിലായി അജിത് എഴുതിയ 'ഫോട്ടോഗ്രഫിയെ എങ്ങനെ പരിചയപ്പെടാം' എന്ന ലേഖനപരമ്പര ക്രോഡീകരിച്ചാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

വിവരസാങ്കേതികവിദ്യ ഇത്രയും പുരോഗമിക്കാത്ത മുന്‍കാലങ്ങളില്‍ ഫോട്ടോഗ്രഫി എന്ന ശാസ്ത്രം കേരളത്തില്‍ കണ്ടും കൊണ്ടും അറിഞ്ഞവര്‍ പ്രത്യേകിച്ച് ബ്ലാക്ക് ആന്‍ഡ് വൈറ്റിന്റെ ശാസ്ത്രീയതത്ത്വങ്ങള്‍ പലരും രഹസ്യമാക്കിവച്ചിരിക്കുന്ന പ്രവണയുണ്ടായിരുന്നു എന്നാല്‍ അജിത്ത് തന്റെ ക്രാഫിറ്റിന്റെ രഹസ്യം എല്ലാവരുമായി പങ്കുവെയ്ക്കുന്നു Arizona Highways മാഗസിനിലെ പ്രസിദ്ധ ഫോട്ടോഗ്രാഫര്‍മാരായ Jack Dykinga, David Muench, Gary Laad എന്നിവരുടെ അടുത്തുനിന്നും ലാന്‍ഡ്‌സ്‌കേപ് ഫോട്ടോഗ്രഫിയിലും ലൈഫ് മാഗസിന്‍ ഫോട്ടോഗ്രാഫറായ Joe Mc Nally യുടെ വര്‍ക്‌ഷോപ്പിലൂടെ Portrait Photography & Lighting വിദഗ്ധപരിശീലനം നേടിയ അജിത്തിന്റെ നിരവധി ഫോട്ടോഗ്രാഫുകളും അവയുടെ സാങ്കേതിക വിശദാംശങ്ങളുമടങ്ങിയ പുസ്തകം ഫോട്ടോഗ്രാഫിവിദ്യാര്‍ത്ഥികര്‍ക്കും ഫ്രോഫഷണര്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഒരുത്തമ വഴികാട്ടിയാണ്

content highlights: how to take better photos

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram