To advertise here, Contact Us



'അര്‍ത്ഥം'; ചെസ്വാ മിവോഷിന്റെ കവിതയ്ക്ക് സജയ് കെ.വിയുടെ വിവര്‍ത്തനം


സജയ് കെ.വി

1 min read
Read later
Print
Share

ഇന്നോളം അന്വയിക്കപ്പെടാത്തവ അപ്പോള്‍ അന്വയിക്കപ്പെടും, അഗ്രാഹ്യമായവ സുഗ്രാഹ്യമാവും.

ചിത്രീകരണം: ശ്രീലാൽ

രിക്കുമ്പോൾ ഞാൻ
ഈ ലോകത്തിന്റെ
ഉള്ളടരുകാണും.
അതിന്റെ അങ്ങേപ്പുറം,
പക്ഷിക്കും പർവ്വതത്തിനും സന്ധ്യയ്ക്കും അപ്പുറത്തുള്ള
അഴിച്ചെടുക്കാവുന്ന പൊരുൾ.
ഇന്നോളം അന്വയിക്കപ്പെടാത്തവ
അപ്പോൾ അന്വയിക്കപ്പെടും,
അഗ്രാഹ്യമായവ
സുഗ്രാഹ്യമാവും.

To advertise here, Contact Us

- എന്നാൽ ഈ ലോകത്തിന് അങ്ങനെയൊരു
ഉള്ളടരേ ഇല്ലെങ്കിലോ?
മരക്കൊമ്പിലിരിക്കുന്ന കിളി,
ഒന്നിന്റെയും ചിഹ്നമല്ലാത്ത,
വെറുമൊരു
കിളിമാത്രമാണെങ്കിലോ?
രാപ്പകലുകൾ,
ഒന്നിനു പുറകേ മറ്റൊന്നായി,
വെറുതേ
വന്നു പോവുക മാത്രമാണെങ്കിലോ?
ഈ ഭൂമി
വെറും ഭൂമി മാത്രമാണെങ്കിലോ?

എന്നാലും ശേഷിക്കും,
നക്ഷത്രപ്പാടങ്ങളിലൂടെയും
ഭ്രമണം ചെയ്യുന്ന
താരയൂഥങ്ങളിലൂടെയും
നിലവിളിച്ചും മുറുമുറുത്തും
ഓടിക്കൊണ്ടേയിരിക്കുന്ന സന്ദേശഹരനായ,
നശ്വരാധരങ്ങളാൽ ഉണർത്തപ്പെട്ട,
ഒരു വാക്കു മാത്രം!

Content Highlights : Sajay KV Translates Czeslaw Milosz poem Meaning

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us