മാന്‍ ബുക്കര്‍ പുരസ്‌കാരത്തിന്റെ ദീര്‍ഘപ്പട്ടികയില്‍ പൗരത്വത്തിന്റെ സ്ഥാനത്ത് നല്‍കിയിരിക്കുന്ന തായ്‌വാന്‍ ചൈന എന്നത് ഒഴിവാക്കണമെന്ന് എഴുത്തുകാരന്റെ ആവശ്യം അംഗീകരിച്ച് മാന്‍ ബുക്കര്‍ ഫൗണ്ടേഷന്‍. തായ്‌വാന്‍ എഴുത്തുകാരനായ വു മിങ് യിയുടെ 'ദി സ്റ്റോളന്‍ ബൈസിക്കിള്‍' പട്ടികയില്‍ ഇടം പിടിച്ചിരുന്നു.
നേരത്തെ എഴുത്തുകാരന്‍ വു മിങ് യിയുടെ പൗരത്വം ചൈനയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മാന്‍ ബുക്കര്‍ ഫൗണ്ടേഷന്‍ തായ്‌വാന്‍ എന്നത് തായ്‌വാന്‍ ചൈന എന്നാക്കി മാറ്റിയിരുന്നു. ബ്രിട്ടനിലെ ചൈനീസ് മന്ത്രാലയത്തിന്റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. ചൈയുടെ ഭാഗമാണ് തായ്‌വാന്‍ എന്ന വാദം ആവര്‍ത്തിച്ചുകൊണ്ടായിരുന്നു നടപടി.
എന്നാല്‍ ഏപ്രില്‍ നാലിന് പുതിയ പട്ടികയില്‍ വു മിങ് യിയുടെ പൗരത്വം തായ്‌വാന്‍ എന്നാക്കി മാന്‍ ബുക്കര്‍ ഫൗണ്ടേഷന്‍ തിരുത്തി. പുരസ്‌കാരത്തിന് എഴുത്തുകാരന്റെ അല്ലെങ്കില്‍ വിവര്‍ത്തകന്റെ പൗരത്വം മാനദണ്ഡമല്ലെന്നും ലോകത്തിലെ എല്ലാ പൗരന്മാര്‍ക്കും അര്‍ഹതയുണ്ടെന്നും ഫൗണ്ടേഷന്‍ പറഞ്ഞു. അവരുടെ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ബ്രിട്ടനില്‍ പ്രസിദ്ധീകരിക്കണം എന്നുമാത്രം. അവര്‍ കൂട്ടിച്ചേര്‍ത്തു.
വു മിങ് യി ഉള്‍പ്പെടെ 13 പേരാണ് ദീര്‍ഘപ്പട്ടികയില്‍ ഉള്ളത്. പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടിക ഏപ്രില്‍ 12നും പുരസ്‌കാരം മെയ് 22നും പ്രഖ്യാപിക്കും.
Share this Article
Related Topics