തൃശ്ശൂര്‍: ഉണ്ണികൃഷ്ണന്‍ പുതൂര്‍ സ്മാരക ട്രസ്റ്റിന്റെയും ഫൗണ്ടേഷന്റെയും 2019-ലെ പുതൂര്‍ പുരസ്‌കാരത്തിന് എം.ടി. വാസുദേവന്‍ നായരെ തിരഞ്ഞെടുത്തു. 11111 രൂപയും ആര്‍ട്ടിസ്റ്റ് ജെ.ആര്‍. പ്രസാദ് രൂപകല്പന ചെയ്ത വെങ്കലശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ അഞ്ചാം ചരമവാര്‍ഷികദിനമായ ഏപ്രില്‍ രണ്ടിന് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍വെച്ച് പുരസ്‌കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് ആന്‍ഡ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷാജു പുതൂര്‍ അറിയിച്ചു.
Content Highlights: MT Vasudevan Nair, Puthoor award, unnikrishnan puthoor
Share this Article
Related Topics