കളിയച്ഛന്‍ പുരസ്‌കാരം കെ. സച്ചിദാനന്ദന്


കാല്‍ ലക്ഷം രൂപയും ശില്പവും അടങ്ങിയ പുരസ്‌കാരം 28-ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടക്കുന്ന പി. അനുസ്മരണത്തില്‍ സമ്മാനിക്കും.

പി. കുഞ്ഞിരാമന്‍ നായരുടെ സ്മരണാര്‍ഥം മഹാകവി പി. ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ കളിയച്ഛന്‍ പുരസ്‌കാരം കവി കെ. സച്ചിദാനന്ദന്. കാല്‍ ലക്ഷം രൂപയും ശില്പവും അടങ്ങിയ പുരസ്‌കാരം 28-ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടക്കുന്ന പി. അനുസ്മരണത്തില്‍ നല്‍കുമെന്ന് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എം. ചന്ദ്രപ്രകാശും ജൂറി ചെയര്‍മാന്‍ കെ.എ. മുരളീധരനും പത്രസമ്മേളനത്തില്‍ അറിയിച്ചു.

സമസ്തകേരളം നോവല്‍ പുരസ്‌കാരത്തിന് കെ.വി. മോഹന്‍കുമാറിന്റെ 'ഉഷ്ണരാശി' അര്‍ഹമായി. കഥാപുരസ്‌കാരം അര്‍ഷാദ് ബത്തേരിയുടെ 'മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും' എന്ന രചനയ്ക്കും കവിതാപുരസ്‌കാരം ബിജു കാഞ്ഞങ്ങാടിന്റെ 'ഉള്ളനക്കങ്ങള്‍'ക്കും നല്‍കും. ജീവചരിത്ര പുരസ്‌കാരം അജിത് വെണ്ണിയൂരിന്റെ 'പി. വിശ്വംഭരന്‍' എന്ന കൃതിക്കാണ്.

അനുസ്മരണത്തിന്റെ ഭാഗമായി കാവ്യാഞ്ജലി, കഥാകാലം, കവിയരങ്ങ്, സെമിനാറുകള്‍, ചിത്രപ്രദര്‍ശനം എന്നിവ നടക്കും. സുസ്‌മേഷ് ചന്ദ്രോത്ത് സംവിധാനം ചെയ്ത പത്മിനി സിനിമ പ്രദര്‍ശിപ്പിക്കും.

Content Highlights: K. Satchidanandan, Kaliyachan award, k v mohan kumar, arshad bathery, malayalam literature

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram