കോഴിക്കോട്: മോട്ടിവേഷണല്‍ സ്പീക്കര്‍ സന്ധ്യാ വര്‍മയുടെ പുസ്തകം പ്രകാശനം ചെയ്തു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'പാരന്റിങ് പാഠങ്ങള്‍' ഐ.ഐ.എം. ഡയറക്ടര്‍ ദേബാശീഷ് ചാറ്റര്‍ജിയില്‍നിന്ന് മാതൃഭൂമി എക്‌സിക്യുട്ടീവ് എഡിറ്റര്‍ പി.ഐ. രാജീവ് ഏറ്റുവാങ്ങി.
സ്വന്തം കുട്ടിയെ വ്യത്യസ്തമാക്കുന്നത് എന്താണെന്ന് തിരിച്ചറിയുന്നതാണ് പാരന്റിങ് എന്ന് ദേബാശീഷ് ചാറ്റര്‍ജി പറഞ്ഞു. കുട്ടിയെ അറിയുന്നതും തിരിച്ചറിയുന്നതും വ്യത്യസ്തമാണ്. ലോകത്തിന് മുമ്പില്‍ കുട്ടികളുടെ മികച്ച വ്യക്തിത്വം തെളിയിക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.
കെ.പി. കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി എക്‌സിബിഷന്‍ മാനേജര്‍ എം. ജയരാജ്, ഫാ. ജോണ്‍ മണ്ണാറത്തറ, സന്ധ്യാവര്‍മ എന്നിവര്‍ സംസാരിച്ചു. ഡോ. മെഹുല്‍ മഹേശ്വരി, അഡ്വ. ദിനേശ് വാര്യര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ആദ്യമായി രക്ഷിതാക്കളാകുന്നതു മുതല്‍ മക്കളുടെ യൗവനകാലം വരെയും പാരന്റിങ്ങിന്റെ വിവിധതലങ്ങള്‍ വിലയിരുത്തുന്നതാണ് പുസ്തകം. പ്രകാശനത്തിന് മുന്നോടിയായി 'എവരിഡേ പാരന്റിങ്' എന്ന വിഷയത്തില്‍ സന്ധ്യാവര്‍മ പ്രഭാഷണം നടത്തി.
Content Highlights: debashis chatterjee, sandhya varma, parenting padangal
Share this Article
Related Topics