വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനേക്കാള്‍ അപകടകാരിയാണ് എ.ഐ.എം.ഐ.എം പ്രസിഡന്റും എം.പിയുമായ അസദുദ്ദീന്‍ ഒവൈസിയെന്ന് എഴുത്തുകാരി തസ്ലീമ നസ്‌റിന്‍. ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
സാക്കിര്‍ നായിക് തന്റെ മൗലികവാദത്തിന് മതം ഉപയോഗിക്കുന്നു. ഒവൈസിയാകട്ടെ തന്റെ രാഷ്ട്രീയത്തിനായാണ് മതം ഉപയോഗിക്കുന്നതെന്ന് അവര്‍ പറഞ്ഞു. മതമൗലികവാദികളെ ശത്രുക്കളായി നമ്മള്‍ തിരിച്ചറിയുന്നു. എന്നാല്‍ മതരാഷ്ട്രീയക്കാരെ ശത്രുക്കളായി നമ്മള്‍ അംഗീകരിക്കുന്നില്ല, അവര്‍ ജനാധിപത്യത്തെ മതാതിഷ്ഠിത ഭരണം സ്ഥാപിക്കാന്‍ ഉപയോഗിക്കുന്നു.- അവര്‍ കുറിച്ചു.
പ്രകോപനപരമായ പ്രസംഗത്തിലൂടെ യുവാക്കളെ ഭീകരവാദ പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കുന്നുവെന്നാണ് സാക്കിര്‍ നായിക്കിനെതിരെയുള്ള പ്രധാന ആരോപണം. കൂടാതെ ഭീകര പ്രവര്‍ത്തനത്തിനായി വലിയ തോതില്‍ പണപ്പിരിവ് നടത്തുന്നതായും വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചത്.
Content Highlights: Asaduddin Owaisi is more dangerous than Zakir Naik says Taslima Nasreen