ഇന്ത്യന്‍ സൈന്യത്തെയും പാകിസ്താന്‍ സൈന്യത്തെയും താരതമ്യം ചെയ്ത് നടത്തിയ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരി അരുന്ധതി റോയി. 10 വര്‍ഷം മുമ്പ് നടത്തിയ പരാമര്‍ശം മനപൂര്‍വമല്ലാതെ സംഭവിച്ച പിഴവായിരുന്നുവെന്ന് അവര്‍ ദി പ്രിന്റിന് അയച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.
പാക് സേന സ്വന്തം ജനങ്ങള്‍ക്കെതിരെ അക്രമം നടത്താറില്ലെന്നായിരുന്നു അരുന്ധതി റോയിയുടെ പരാമര്‍ശം. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതോടെ പാക് മാധ്യമങ്ങള്‍ ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
ചില സമയങ്ങളില്‍ ഓര്‍ക്കാതെ ഇത്തരം കാര്യങ്ങള്‍ പറഞ്ഞു പോകുന്നതാണെന്ന് അവര്‍ പറഞ്ഞു. പാകിസ്താന്‍ ബംഗ്‌ളാദേശില്‍ സ്വന്തം ജനതയെ കൂട്ടക്കൊല ചെയ്‌തെന്നാണ് തന്റെ അഭിപ്രായമെന്നും അവര്‍ പറഞ്ഞു. അതേസമയം ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നത് ഫാസിസമാണെന്ന നിലപാടില്‍ മാറ്റമില്ലെന്നും അരുന്ധതി റോയി കൂട്ടിച്ചേര്‍ത്തു.
2011ല്‍ നടന്ന സംഭവത്തിലാണ് അവര്‍ ഇപ്പോള്‍ മാപ്പ് പറഞ്ഞിരിക്കുന്നത്. കശ്മീര്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, ഗോവ, തെലങ്കാന എന്നിവിടങ്ങളില്‍ ഇന്ത്യ സ്വന്തം ജനങ്ങള്‍ക്കെതിരെ സൈന്യത്തെ ഇറക്കുന്നു എന്നും പാകിസ്താന്‍ ജനങ്ങള്‍ക്ക് നേരെ സൈന്യത്തെ ഉപയോഗിച്ചിട്ടില്ലെന്നുമാണ് അരുന്ധതി റോയി പറഞ്ഞത്.
Content Highlights: Arundhati Roy apologises for 2011 video comparing Indian and Pakistani armies