'നീയൊക്കെ വന്നില്ലേല്‍ ഇത് മുടിഞ്ഞു പോകുമെടാ' എന്ന ആശാന്റ വിലാപം വീണ്ടും പടയണിയിലേക്ക് എത്തിച്ചു


വരുണ്‍ പി.

3 min read
Read later
Print
Share

ദാരിക വധാനന്തരം ഉഗ്രരൂപിണിയാരുന്ന ഭദ്രകാളിയെ അനുനയിപ്പിക്കാന്‍ പരമശിവനും ഭൂതഗണങ്ങളും നടത്തുന്ന ശ്രമങ്ങളുടെ ആവിഷ്‌കാരമാണ് പടയണി. അതില്‍ കൊട്ടുണ്ട്, പാട്ടുണ്ട്, തുള്ളലുണ്ട്, നാടകമുണ്ട്. പലര്‍ക്കും ദുര്‍ദേവതയാണ് യക്ഷി എന്നാല്‍ പടയണിയുടെ ആരാധ്യദേവതയാണ് യക്ഷി രക്ഷിക്കുന്നവള്‍ എന്നാണ് പടയണിയില്‍ അര്‍ത്ഥം.

ടയണിയെ ക്ഷേത്ര മതില്‍ക്കെട്ടില്‍ നിന്നും പുറത്തെത്തിക്കാന്‍ പരിശ്രമിച്ചതും പടയണി എന്ന കലാരൂപം അന്യംനിന്ന് പോകാതിരിക്കാനായി ജീവിതം സമര്‍പ്പിച്ച വ്യക്തിയുമാണ് പ്രഫസര്‍ കടമ്മനിട്ട വാസുദേവന്‍ പിള്ള. വീണ്ടും ഒരു വിഷുക്കാലവും കടമ്മനിട്ട പടയണിയും മുന്നില്‍ വന്നു നില്ക്കുന്നു. എപ്രില്‍ 15 മുതല്‍ 24 വരെയാണ് കടമ്മനിട്ട പടയണി. പടയണിയെക്കുറിച്ചും അതിന്റെ വിശ്വാസത്തെ പറ്റിയും മനസ്സു തുറക്കുമ്പോള്‍ പടയണി ആചാര്യന് നൂറ് നാവ്.

പടയണിക്കാലം

പൊതുവെ വിളവെടുപ്പു കാലങ്ങളായ മകരം മുതല്‍ മേടം വരെയാണ് പടയണി നടത്താറ്. പണ്ട് ഭഗവതിക്കാവുകളില്‍ 41 ദിവസംനടത്തിയിരുന്നത് ഇപ്പോള്‍ 10 ദിവസമായി ചുരുങ്ങി.

പടയണി സങ്കല്പം

ദാരിക വധാനന്തരം ഉഗ്രരൂപിണിയാരുന്ന ഭദ്രകാളിയെ അനുനയിപ്പിക്കാന്‍ പരമശിവനും ഭൂതഗണങ്ങളും നടത്തുന്ന ശ്രമങ്ങളുടെ ആവിഷ്‌കാരമാണ് പടയണി. അതില്‍ കൊട്ടുണ്ട്, പാട്ടുണ്ട്, തുള്ളലുണ്ട്, നാടകമുണ്ട്. പലര്‍ക്കും ദുര്‍ദേവതയാണ് യക്ഷി എന്നാല്‍ പടയണിയുടെ ആരാധ്യദേവതയാണ് യക്ഷി രക്ഷിക്കുന്നവള്‍ എന്നാണ് പടയണിയില്‍ അര്‍ത്ഥം. ശുദ്ധമായ പ്രകൃതിയാണ് സുന്ദരയക്ഷി. അതാണ് നമ്മുടെ കാവുകള്‍. കാവ് തീണ്ടിയാല്‍ കുളം വറ്റും. കാളി പ്രക്യതിയാണ് പ്രകൃതി പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതവും. അതിനാല്‍ തന്നെ പഞ്ചഭൂതങ്ങളില്‍ അധിഷ്ടിതമായ ദേവതാ സങ്കല്പമാണ് പടയണിയില്‍ ഉള്ളത്.

കൗവുങ്ങിന്‍ പാളകള്‍ കൊണ്ടാണ് കോലങ്ങള്‍ ഉണ്ടാക്കുന്നത്. പാളകളില്‍ ഉപയോഗിക്കുന്ന 5 നിറങ്ങളും പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുന്നു. പച്ച വെള്ളത്തേയും ചുവപ്പ് ഭുമിയേയും കറുപ്പ് ആകാശത്തേയും വെളുപ്പ് വായു വിനേയും മഞ്ഞ അഗ്‌നിയെയും . ഇതില്‍ അഗ്‌നിക്ക് അശുദ്ധിയില്ലാത്തതിനാല്‍ മാതൃസ്ഥാനത്തും നില്ക്കുന്നു. കാവുമായി ബന്ധമുള്ള കല ആയതിനാല്‍ 5 മരങ്ങളായ ആല്‍, പന, പാല, ഇലഞ്ഞി, പനച്ചി ഇവയ്ക്ക് പഞ്ചഭൂത പ്രാധാന്യം കല്പിക്കുന്നു . രോഗപീഢഅകറ്റുവാനും ദേവതാപ്രീതിക്കുമാണ് പടയണിക്കോലങ്ങള്‍ കെട്ടിയാടാറ്.

പടയണിയുടെ പുനരുജ്ജീവനം

കാവിന്റെ കലാരൂപമാണ് പടയണി പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകത എന്തെന്ന് പടയണി നമ്മെ പഠിപ്പിച്ചു തരുന്നു. കാവും കുളങ്ങളും നഷ്ടമാകുമ്പോള്‍ യഥാര്‍ത്ഥത്തില്‍ പടയണിയുടെ ആത്മാവാണ് നഷ്ടമാകുന്നത് .ഒരു പടയണിക്കാലത്ത് തപ്പുകൊട്ടാനും ചുവട് വയ്ക്കാനും ഒരാള്‍ വീതം മാത്രമായപ്പോള്‍ ഗുരുവായ രാമന്‍നായരാശാന്‍ (കവി കടമ്മനിട്ട രാമകൃഷ്ണന്റെ അച്ഛന്‍ ) പടയണി കാണാന്‍ നിന്ന അദ്ദേഹത്തോട് 'നീയൊക്കെ വന്നില്ലേല്‍ ഇത് മുടിഞ്ഞു പോകുമെടാ ' എന്ന വിലാപമാണ് ഈ കലാരൂപത്തെ സംരക്ഷിക്കണം എന്ന തോന്നല്‍ ഉണ്ടാക്കിയത് അങ്ങനെ പന്തളം എന്‍. എസ്.എസ.് കോളജില്‍ പ്രഫസറയി ജോലിയിലിരിക്കെ വീണ്ടും പടയണി കളരിയില്‍ സജീവമാകുന്നു.

പടയണി ഗ്രാമം

കൊടിയേരി ബാലകൃഷ്ണനാണ് പടയണി ഗ്രാമം എന്ന ആശയം മുന്നോട്ട് വച്ചത്. പല ഘട്ടങ്ങളായിസര്‍ക്കാര്‍ ധനസഹായം ലഭിച്ചതുകൊണ്ട് പടയണിക്ക് പുതുജീവന്‍ ലഭിച്ചു. ഇപ്പോള്‍ കളരി കുട്ടികളെ കൊണ്ട് സജീവമാണ്.

പടയണി പൊതു ജനമദ്ധ്യത്തിലേക്ക്

കവി കടമ്മനിട്ട രാമകൃഷണന്റെ കവിതകളില്‍ പടയണിയുടെ സ്വാധീനം വലുതാണ്. പടയണിയുടെ ചുവടുപിടിച്ചുള്ള താളങ്ങളും കഥാപാത്രങ്ങളും അദ്ദേഹത്തിന്റെ കൃതികളില്‍ കാണാം. അങ്ങനെ ഒട്ടേറേ പ്രശസ്തര്‍ പടയണിയിലേക്കും അതിന്റെ സംഗീതത്തിലേക്കും ആക്യഷ്ടരായി. പല പ്രശസ്തരും പടയണി കാണാന്‍ കടമ്മനിട്ടയില്‍ എത്തി. പടയണി എന്ന കലാരൂപത്തെ ക്ഷേത്ര മതില്‍ കെട്ടിന് പുറത്തേക്ക് എത്തിക്കാനുള്ള ശ്രമമായി പിന്നീട്, അതിന്റെ ഫലമായി ഒരു പടയണി കോലമായ കാലന്‍കോലം ഒരു സ്‌കൂളില്‍ അവതരിപ്പിച്ചു. ഇതിനെതിരെ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും കാര്യമാക്കിയില്ല. പിന്നീടങ്ങോട്ട് ജനഹൃദയങ്ങളില്‍ ഉറഞ്ഞു തുള്ളുകയായിരുന്നു പടയണി കോലങ്ങള്‍.

ക്യതികള്‍ / പുരസ്‌കാരങ്ങള്‍

10 ഓളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് പടേനി, പടയണിയിലെ പാളകോലങ്ങള്‍, പടയണിയുടെ ജീവതാളങ്ങള്‍ തുടങ്ങിയവയും യുദ്ധപര്‍വ്വം എന്ന നാടകവും രചിച്ചു. സംഗീത നാടക അക്കാഡമി അവാര്‍ഡ്, കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, പി.കെ കാളന്‍ പുരസ്‌കാരം തുടങ്ങിയ ഒട്ടനവധി അവാര്‍ഡുകളും ലഭിച്ചു. തന്റെ ഗുരുവിന്റെ സ്മരണാര്‍ത്ഥം പടയണി കലാകാരന്‍മാര്‍ക്ക് ഒരു ട്രസ്റ്റ് രൂപീകരിച്ച് ഗുരു രാമന്‍ നായരാശാന്റെ സ്മരണാര്‍ത്ഥം പടയണി കലാകാരന്‍മാര്‍ക്ക് പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പടയണി ഗ്രാമത്തിന്റെ ഭാവി

കേരളത്തിലെ പ്രാചീന ഗോത്ര കലകളെ സമന്വയിപ്പിച്ച് അതിന്റെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനം അതിനു ശേഷം ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി ഒരു ദ്രാവിഡ സാംസ്‌കാരിക കേന്ദ്രമാക്കി ഉയര്‍ത്തുക.

കോളജില്‍ നിന്ന് വിരമിച്ച ശേഷം കടമ്മനിട്ടയിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന അദ്ദേഹത്തെ കാണാന്‍ യുവതലമുറ എത്തുന്നു. പടയണിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ അറിവുകള്‍ മറ്റുളളവര്‍ക്ക് പകര്‍ന്നു നല്കുന്ന തിരക്കിലാണ്. അദ്ദേഹത്തിന്റെ ചുണ്ടില്‍ അപ്പോള്‍ ഗണപതിയും ലക്ഷ്മിയും താളത്തില്‍ പാട്ടുകള്‍... ആദി ദ്രാവിഡ ചൊല്ലുകള്‍...പടയണി അറിയാത്ത എതൊരാള്‍ക്കും അപ്പോള്‍ മൂളാന്‍ തോന്നുക കാവാലമെഴുതിയ എം.ജി.രാധാകൃഷ്ണന്‍ സംഗീതം നല്കിയ മുക്കുറ്റി തിരുതാളി കാടും പടലും പറിച്ചു കെട്ടിതാ .....

Content Highlights: kadammanitta vasudevan pillai, padayani

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

5 min

ഭാഷയാണ് സംസ്കാരം- ഇ.പി.രാജഗോപാലന്‍

Jun 12, 2018


mathrubhumi

5 min

ജന്മദിനത്തില്‍ ആ പുസ്തകത്തിന്റെ കോപ്പി വേണമെന്ന് സുനന്ദ എന്നോട് ആവശ്യപ്പെട്ടു

Mar 20, 2018