പോലീസ് പറയുന്നു, വെറുതെ തെളിയിക്കാനുള്ളതല്ല ഹസാര്‍ഡ് വാര്‍ണിങ് ലൈറ്റ്


1 min read
Read later
Print
Share

ജംഗ്ഷനുകളില്‍ നേരെ പോകുന്നതിനും ലൈന്‍ മാറ്റുന്നതിനും തിരിവുകള്‍ക്കുമെല്ലാം സിഗ്നല്‍ നല്‍കാന്‍ ഉപയോഗിക്കേണ്ടതല്ല ഇതെന്ന് ചുരുക്കം.

രു വാഹനത്തിലെ നാല് ഇന്‍ഡികേറ്ററുകളും ഒരേസമയം ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനെയാണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് എന്ന് പറയുന്നത്. എന്നാല്‍ ഡ്രൈവിങ്ങിനിടയില്‍ ഈ ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് എപ്പോഴാണ് ഉപയോഗിക്കേണ്ടതെന്ന് പലര്‍ക്കും അറിയില്ല. വാഹനം റോഡില്‍ നിര്‍ത്തേണ്ട അടിയന്തര സാഹചര്യമുണ്ടായാല്‍ മാത്രം പിന്നില്‍ വരുന്ന വാഹനങ്ങള്‍ക്ക് സൂചന നല്‍കാന്‍ പ്രവര്‍ത്തിപ്പിക്കേണ്ട ഒന്നാണിത്. ജംഗ്ഷനുകളില്‍ നേരെ പോകുന്നതിനും ലൈന്‍ മാറ്റുന്നതിനും തിരിവുകള്‍ക്കുമെല്ലാം സിഗ്നല്‍ നല്‍കാന്‍ ഉപയോഗിക്കേണ്ടതല്ല ഇതെന്ന് ചുരുക്കം. ഇക്കാര്യത്തില്‍ ഇപ്പോഴും ഡ്രൈവര്‍മാര്‍ക്കുള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിപ്പ് നല്‍കിയിരിക്കുകയാണ്‌ കേരള ട്രാഫിക് പോലീസ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ നല്‍കുന്നു...

വാഹനത്തിലെ ഹസാര്‍ഡ് ലൈറ്റിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അപകടമുണ്ടാക്കും

നമ്മുടെ പൊതുനിരത്തുകളില്‍ കണ്ടുവരുന്ന തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രവണതയാണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റിന്റെ ദുരുപയോഗം.

ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് എന്നാല്‍: വാഹനത്തിലുള്ള 'നാല് ടേര്‍ണിംഗ് ഇന്‍ഡിക്കേറ്ററുകളും' ഒരുമിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനെയാണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് എന്ന് പറയുന്നത്. വാഹനത്തിലെ ഡാഷ് ബോര്‍ഡിലുള്ള ചുവന്ന സ്വിച്ച് (Triangle symbol) ആണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റിനെ പ്രവര്‍ത്തിപ്പിക്കുന്നത്.

യാത്രയ്ക്കിടെ 'റോഡില്‍ വാഹനം നിര്‍ത്തേണ്ട അടിയന്തര സാഹചര്യമുണ്ടായാല്‍ മാത്രം' പുറകെ വരുന്ന വാഹനങ്ങള്‍ക്ക് സൂചന നല്കുന്നതിലേയ്ക്കാണ് ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് ഉപയോഗിക്കേണ്ടത്. ലൈന്‍ മാറ്റം, തിരിവുകള്‍ തുടങ്ങിയ മറ്റ് അവസരങ്ങളില്‍ ഈ സിഗ്‌നല്‍ ഉപയോഗിക്കുന്നത് പുറകെ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കും. പല റോഡുകള്‍ ചേരുന്ന ജംഗ്ഷനുകളില്‍ നേരെ പോകുന്നതിലേക്കായി ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് ഉപയോഗിക്കരുത് എന്ന് സാരം.

അതുപോലെ നിരത്തുകളില്‍ ഹസാര്‍ഡ് വാര്‍ണിംഗ് ലൈറ്റ് പ്രവര്‍ത്തിപ്പിച്ച വാഹനത്തെ കണ്ടാല്‍ അത് നിര്‍ത്തിയിട്ടിരിക്കുകയാണെന്ന് മനസിലാക്കി വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുക.

Content Highlights; When are you allowed to use your hazard warning lights?

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram